88 സീറ്റുകളുള്ള പൊതു കക്കൂസ്, സൗജന്യ വൈഫൈ, ടിവി… ഇത് മുംബൈയ്ക്ക് കിട്ടിയ ഡബിള്‍ ധമാക്ക
കൊവിഡ് കാലത്ത് മുംബൈയില്‍ ജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധി കൊവിഡ് ആശുപത്രികള്‍ ഉയരുകയുണ്ടായി. ഒറ്റ രാത്രി കൊണ്ട് പോലും വന്‍ കെട്ടിടങ്ങള്‍ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കി ജനങ്ങളെ കൈയിലെടുക്കാനും, പ്രശംസ പിടിച്ചുപറ്റാനും സര്‍ക്കാരിന് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ജംബോ പദ്ധതിയാണ് ആന്ധേരി വെസ്റ്റിലെ ജുഹു തെരുവില്‍ സര്‍ക്കാര്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള പൊതു കക്കൂസാണ്…