Flash News
Archive

Tag: Bollywood

‘ബിഗ് ബി ഒരു പ്രതിഭാസം, ഞങ്ങള്‍ അദ്ദേഹത്തിനു മുന്നിലൊന്നുമല്ല’ ; ബച്ചനൊപ്പമുള്ള അനുഭവം പങ്കിട്ട് അജയ് ദേവ്ഗന്‍

ബോളിവുഡിലെ അഭിനയ ചക്രവര്‍ത്തി ബിഗ് ബിയുടെ  അഭിനയം സംവിധായകന്റെ വേഷത്തില്‍ ആസ്വദിക്കുകയാണ് നടന്‍ അജയ് ദേവ്ഗന്‍. ‘മേയ്‌ഡേ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന അജയ് ദേവ്ഗനെ അമിതാഭ് ബച്ചന്റെ സിനിമയോടുള്ള സമീപനം ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.  ‘മേയ്‌ഡേ’ ഒരു ഏവിയേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തില്‍ എത്തുന്ന അജയ്‌ക്കൊപ്പം ശക്തമായ വേഷത്തിലാണ് അമിതാഭ് ബച്ചന്‍…

ശ്രിശാന്തിനൊപ്പം സണ്ണി വെയ്നും ; ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നുണ്ട്. ആർ രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീശാന്ത് പൊലീസ് കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തിന്റെ പേര് ‘പട്ടാ’ എന്നാണ്. സിനിമയുടെ കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍ താരത്തിന് ഇഷ്ടമായി. അദ്ദേഹം ആ വേഷം അഭിനയിച്ചും കാണിച്ചതോടെ ശ്രീശാന്തിന് ആ…

ഇന്‍സ്റ്റഗ്രാമില്‍ രശ്മിക മന്ദാനയെ പിന്തുടരാന്‍ 19 ദശലക്ഷം പേര്‍ ; സന്തോഷം പങ്കുവെച്ച് നടി

തെലുങ്ക് നടി രശ്മിക മന്ദാന സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. വീട്ടുവിശേഷങ്ങളും സിനിമാ വിശേഷങ്ങളും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കുന്ന നടി ഒരു സന്തോഷ വാര്‍ത്തയുടെ വീഡിയോ ആണ് ഏറ്റവും പുതിയതായി പൊസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഈ തെന്നിന്ത്യന്‍ നടിയെ പിന്തുടരുന്നവരുടെ എണ്ണം 19 ദശലക്ഷം കഴിഞ്ഞതിന്റെ സന്തോഷമാണ് നടി വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് ചിത്രങ്ങളുടെ മൊഴിമാറ്റങ്ങളിലൂടെ മലയാളത്തിലും…

ഞാന്‍ കാലഹരണപ്പെട്ടുവെന്ന് അവര്‍ കരുതിക്കാണും : പ്രിയദര്‍ശന്‍

കേരളത്തിലെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ബോളിവുഡിലും ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച് തന്റെ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അടുത്ത കാലത്ത് ‘ഹംഗാമ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരികെ എത്തിയ അദ്ദേഹം ഇപ്പോള്‍ അവിടെ ഉണ്ടായ ചില കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. 2003ല്‍ പുറത്തിറങ്ങിയ ‘ഹംഗാമ’…

വേര്‍പിരിഞ്ഞിട്ടും മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇവരാണ്

ബോളിവുഡിനെ ഒന്നടങ്കം ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന പ്രഖ്യാപനം. എന്നാല്‍ മകനു വേണ്ടി തങ്ങള്‍ ഒന്നിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇതോടെ ബോളിവുഡ് താരങ്ങളുടെ വേര്‍പിരിയലുകളും ഒത്തുചേരലുകളും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരത്തില്‍ വേര്‍പിരിഞ്ഞതിനു ശേഷം മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങളെ നമുക്ക് പരിചയപ്പെടാം. സെയ്ഫ് അലി…

ബോളിവുഡ് ചിത്രത്തിൽ നായകനായി നീരജ് മാധവ്

നര്‍ത്തകനായും അഭിനേതാവായും ശ്രദ്ധേയനായ താരമാണ് നീരജ് മാധവ്. രാജ്‌ പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ‘ബഡ്ഡി’ എന്ന ചിത്രത്തിലേക്ക് ഓഡിഷനിലൂടെ എത്തിയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ‘മെമ്മററീസ്’, ‘ദൃശ്യം 1’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ആണ് താരത്തിന് ജനപ്രീതി നേടി കൊടുത്തത്. ഇപ്പോൾ ബോളിവുഡിൽ നായകനായി എത്തുകയാണ് താരം. ആറ്…

കോവിഡിനിടെ സ്വത്തുക്കൾ വാരിക്കൂട്ടിയ താരങ്ങൾ ഇവരാണ്

കോവിഡ് മഹാമാരി രൂക്ഷമാകുന്നതിനിടെ മുംബൈയിലെ അത്യാഡംബര ഭവനങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണ് സമ്പന്നർ. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മഹാരാഷ്ട്ര സർക്കാർ വെട്ടിക്കുറച്ചതാണ് ഈ തിരക്കിന് പിന്നിലെ കാരണം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് വരെയാണ് 5 ശതമാനമായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി 2 ശതമാനമാക്കി കുറച്ചിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് വിപണിയെ ഉയർത്തി കൊണ്ടുവരിക…

മാസ്റ്ററിന്റെ ഹിന്ദി പതിപ്പിൽ സൽമാൻ ഖാൻ നായകന്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രമാണ് മാസ്റ്റര്‍. വൻ വിജയം കരസ്തമാക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഹിന്ദിയിലേക്ക് പരിഭാഷപെടുത്താൻ ഒരുങ്ങുകയാണ് ഇപ്പോള്‍. ഹിന്ദി മാസ്റ്ററില്‍ നായകനായി എത്തുന്നത് പ്രശസ്ത ബോളിവുഡ് നടൻ സൽമാൻ ഖാൻ ആണ്. എൻഡെമോൾ ഷൈൻ ഇന്ത്യയും മുറാദ് ഖേതാനിയും ചേർന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ചിത്രം…