ബൂസ്റ്റർ ഡോസിന് അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം
കരുതൽ ഡോസ് വാക്സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് കരുതൽ ഡോസിന് 600രൂപയും നികുതിയും സർവീസ് ചാർജും നൽകണമെന്ന് സിറം ഇന്‍സ്റ്റിറ്റൂട്ട് സിഇഒ…
ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേക്കും വിപുലപ്പെടുത്തി ഒമാൻ
കൊവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേയ്ക്കും വിപുലപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം. ഒമാനിൽ ഇനി മുതൽ ഖുവൈറിലെ സാഗർ പോളി ക്ലിനിക്, തെക്കൻ അസൈബിയിലെ അൽ മുസാൻ ഒയാസിസ് എന്നീ സ്ഥാപനങ്ങളിൽ നിന്നു കൂടി സൗജന്യ ബൂസ്റ്റർ ഡോസെടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സൗജന്യ ബൂസ്റ്റർ ഡോസ് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി….
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിൽ; കേന്ദ്രസർക്കാര്‍
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കുന്നതായി കേന്ദ്രസർക്കാര്‍ അറിയിച്ചു. ബൂസ്റ്റർ ഡോസ് നല്കുന്നതില് വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ടാണ് രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചത്. ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസ് കൂടി നല്കുന്നതിലുള്ള ചർച്ചകളിലാണ് കേന്ദ്രസർക്കാര്‍. വാക്സിനെടുക്കുന്നതിലൂടെ എത്രനാള്‍ വരെ രോഗപ്രതിരോധ ശക്തി ലഭിക്കുമെന്ന് കൃത്യമായി…