Flash News
Archive

Tag: Business

ഇനി ഓരോ ഓണ്‍ലൈന്‍ ഇടപാടിനും 16 അക്ക നമ്പര്‍; റിസര്‍വ് ബാങ്കിന്റെ പുതിയ വ്യവസ്ഥ ഇങ്ങനെ

ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി എന്ന് പറഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. ഓരോ ഓണ്‍ലൈന്‍ ഇടപാടിനും പേരും കാര്‍ഡ് നമ്പറും കാര്‍ഡിന്റെ കാലാവധി തീരുന്ന സമയവും സിവിവിയും നിര്‍ബന്ധമാക്കി…

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു; സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ

ആഴ്ചയുടെ അവസാന ദിനത്തിൽ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്‌സും നിഫ്റ്റിയും ക്ലോസ്‌ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്. സെൻസെക്‌സ് 593.31 പോയിന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയിന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. റീട്ടെയിൽ…

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു; : സെൻസെക്‌സ് 54,493ലും നിഫ്റ്റി 16,295 പോയിന്റ്

തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 123.07 പോയിന്റ് നേട്ടത്തിൽ 54,492.84ലിലും നിഫ്റ്റി 35.80 പോയിന്റ് ഉയർന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താൽപര്യവും ആഗോള കാരണങ്ങളുമാണ് വിപണിയിൽ നേട്ടംനിലനിർത്താൻ സഹായകരമായത്. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്‌സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ്…

ടിവി, ഫ്രിഡ്ജ്, ഐപാഡ്, പത്രം, മാസ്‌ക്… എല്ലാം കിട്ടും ഈ ഹൈടെക്ക് ഓട്ടോയില്‍

രാവിലെ തിരക്കുപിടിച്ച് ഓടി ഓട്ടോയില്‍ കയറുമ്പോള്‍ അല്പം തണുത്ത വെള്ളം കണ്മുന്നില്‍. ടിവിയും, പത്രവും, കൊവിഡിനെ ചെറുക്കാന്‍ മാസ്‌കും, സാനിറ്റൈസറും, എന്തിനേറെ കൊറിച്ചിരിക്കാന്‍ സ്‌നാക്‌സ് വരെ എല്ലാം കിട്ടിയാല്‍ യാത്ര സമാധാനകരമാകും. സ്വപ്‌നമല്ല, ചെന്നൈയിലെ ഓട്ടോ അണ്ണന്റെ ഹൈടെക്ക് ഓട്ടോയിലെ സെറ്റപ്പാണിതെല്ലാം. സമൂഹമാധ്യമങ്ങളില്‍ ഹൈടെക് ഓട്ടോയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചെന്നൈ സ്വദേശിയാണ് അണ്ണാ ദുരൈ….

സംരംഭകർക്ക് സഹായിയാകുന്ന ചാമ്പ്യൻസ് പോർട്ടൽ

സംരംഭകർക്ക് സഹായമാകുന്ന പോർട്ടലാണ് ചാമ്പ്യൻസ്. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പോർട്ടലാണ് ചാമ്പ്യൻസ്. കഴിഞ്ഞ വർഷം ജൂണിലാണ് ഈ പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കാനായി പോർട്ടൽ ഉപയോ​ഗിക്കാവുന്നതാണ്. പരാതി സമർപ്പിച്ച് 72 മണിക്കൂറിനുള്ളിൽ പരിഹാരവും റെഡി. https://champions.gov.in…

ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്….

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്‌സ് 255 പോയിന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയിന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ‌‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്‌സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ…

നേട്ടമില്ലാതെ ഓഹരി സൂചികകൾ : സെൻസെക്‌സ് 53,000ന് മുകളിൽ

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി ആരംഭിച്ചു. സെൻസെക്‌സ് 4 പോയിന്റ് നേട്ടത്തിൽ 53,058ലും നിഫ്റ്റി 8 പോയിന്റ് താഴ്ന്ന് 15,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, എസ്ബിഐ, ഭാരതി എയർടെൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ…

സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് ഉറപ്പാക്കുന്നത് ഇങ്ങനെ

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പിക്കാനുള്ള സംവിധാനമാണ് ഹാൾമാർക്കിങ്. നിലവിൽ രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ജ്വല്ലറികളിൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനുമാകൂ. ബിഐഎസ് അംഗീകാരമുള്ള സെന്ററുകളിൽ നിന്നാണ് ഹാൾമാർക്കിങ് ചെയ്യുന്നത്. പക്ഷെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ജ്വല്ലറികൾ കൃത്യമായ പ്രക്രിയയിലൂടെ ഹാൾമാർക്കിങ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്വന്തമായി…

പുത്തൻ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചു

ലാൻഡ് ക്രൂയിസര്‍ 300നെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200…