ബത്തേരിയിലെ കോഴ വിവാദം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
സി.കെ ജാനുവിനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർക്കാൻ തീരുമാനം. ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെയാണ് പ്രതിചേർക്കുക. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോഴ കൈമാറ്റത്തിൽ ഇവർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം….
സുരേന്ദ്രൻ- സി.കെ ജാനു കോഴക്കേസ്: സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു
ബിജെപി സംസ്ഥാന അധ്യക്ഷ കെ.സുരേന്ദ്രനും സി.കെ.ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ സിപിഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്. മുൻപ് കടം നൽകിയ പണം ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച്…