‘ആരെന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല’ ; തന്റെ നിറത്തിലും ചര്‍മ്മത്തിലും താന്‍ കംഫര്‍ട്ടാണെന്ന് നടി നിമിഷ സജയന്
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിമിഷ സജയന് വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി മാറിയത്. ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്പര്യമില്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നിമിഷ ബോള്‍ഡ് ആയ നിലപാടുള്ള വ്യക്തിയാണ്. ‘നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസ്സിനെ ബാധിക്കുന്നവര്‍…