ഈ മനോഹര ചിത്രത്തിന് അടിക്കുറിപ്പ് നല്കിയാല് കേരളാ പൊലീസിന്റെ വക സമ്മാനം
ജനങ്ങളോടുള്ള സേവനത്തില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകളും, വിശേഷങ്ങളും, അറിയിപ്പുകളുമൊക്കെ പങ്കുവെച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ കേരളാ പൊലീസും നിറഞ്ഞു നില്ക്കുന്നു. ഇപ്പോള്‍ കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രസകരമായ ഒരു ചിത്രമാണ് ഈ പോസ്റ്റിലെ പ്രധാന ആകര്‍ഷണം. നടുറോഡില്‍ പൊലീസ് വാഹനത്തിന് സമീപത്തായി…