സ്റ്റെപ്പിനി ടയറിന്റെ വലിപ്പത്തില്‍ വ്യത്യാസം ; വാഹന നിര്‍മ്മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
പരാതിക്കാരന് പുതിയ കാര്‍ വാങ്ങിയപ്പോള്‍ സ്റ്റെപ്പിനിയായി ലഭിച്ച ടയറിന് വലിപ്പവ്യത്യാസം ഉണ്ടായതിന്, ഉപഭോക്ത്യ കോടതി വാഹന നിര്‍മ്മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും നല്കാന് വിധിച്ചു. നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത് കാസര്‍ഗോഡ് ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറമാണ്. പരാതി നല്‍കിയത് കാസര്‍ഗോഡ് കുറ്റിക്കോല്‍ ഞെരുവിലെ സി. മാധവന് ആണ്. …
ഡയാന രാജകുമാരിയുടെ സവിശേഷതകള്‍ ഏറെയുള്ള ആ കാര്‍ ലേലത്തില്‍ പോയത് 53.48 ലക്ഷം രൂപയ്ക്ക്
അടുത്തിടെയാണ് ഡയാന രാജകുമാരിയുടെ കാര്‍ ലേലത്തില്‍ വെയ്ക്കുന്നു എന്ന വാര്‍ത്ത പുറത്തെത്തിയത്. ഈ മാസം 29ന് ആയിരുന്നു ലേലം.ഇപ്പോള്‍ ആ കാര്‍ 53.48 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1981 മോഡല്‍ ഫോഡ് എസ്കോട്ട് ഘിയ ആണ് ലേലത്തില്‍ വിറ്റ് പോയിരിക്കുന്നത്. എസ്സെക്സില്‍ റീമാന്‍ ഡാന്‍സി സംഘടിപ്പിച്ച റോയല്‍റ്റി, ആന്റിക്സ്…
കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ‘ഡ്യുവല്‍’ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുന്‍പ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുന്‍നിരയിലുള്ള രണ്ടു സീറ്റിലും ഇരിക്കുന്നവര്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍…