Archive

Tag: chief justice meeting

കോടതി വ്യവഹാരം ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാകണം; പ്രധാനമന്ത്രി

ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാനസൗകര്യങ്ങളും കൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധികളും വ്യവഹാരവും ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിലാകണം. കോടതികളില്‍ പ്രാദേശികഭാഷകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോടതികളിലെ ഒഴിവുകള്‍ നികത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസുമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി