കുട്ടികൾ ആയില്ലേ?
മാതാപിതാക്കൾ ആവുക എന്ന് പറയുന്നത് വളരെ വിലപ്പെട്ട ഒരു കാര്യമാണ്. വിവാഹം കഴിഞ്ഞാൽ കുട്ടികളായില്ലേ എന്ന പതിവ് ചോദ്യം പലരെയും അലോസരപ്പെടുത്താറുണ്ട്. എന്തോ ഭാഗ്യമില്ലാത്തവരാണെന്ന രീതിയിൽ കുട്ടികൾ ഇല്ലാത്തവരെ സമൂഹം ചിത്രീകരിക്കാറുണ്ട്. എന്നാൽ ചില ശീലങ്ങൾ, ചില കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷം നിങ്ങളിലേക്കെത്തും. ഇതിനെല്ലാം ആദ്യം വേണ്ടത് ഒരു ആരോഗ്യ…
ഗർഭകാലത്തും യോഗ
ഒരു സ്ത്രീയെ സംബന്ധിച്ച് വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഗർഭകാലം.ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇവ നേടുന്നതിന് യോഗ വളരെ സഹായകരമാണ്. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്. അവയിൽ ചിലതാണ് ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം തുടങ്ങിയവ. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനും നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ…
മുലയൂട്ടണം: കൂടെ ഭക്ഷണവും
ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍, കുഞ്ഞ് ജനിച്ചുകഴിച്ചാല് സ്വന്തം ആരോഗ്യം പോലും പലരും ശ്രദ്ധിക്കാറില്ല. കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും അമ്മമാര്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അമ്മയുടെ മുലപാലാണ്…
ഗർഭകാലത്തെ ഭക്ഷണം
ഗര്‍ഭകാലത്ത് ഭക്ഷണ കാര്യം പ്രധാനമാണ്. പോഷക ഗുണമുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ് ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമായതിനാൽ തന്നെ ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ചൂര, തെരണ്ടി എന്നിവയില്‍ മെര്‍ക്കുറി ധാരാളം അടങ്ങിയിട്ടുണ്ട്….
പ്രസവ ശേഷം ഡിപ്രഷൻ ?
iപ്രസവശേഷമുള്ള സ്ത്രീകളുടെ മാനസിക ആരോഗ്യം വളരെ പ്രധാന പ്പെട്ടതാണ്. പക്ഷേ അതിനെക്കുറിച്ച് അധികം ചർച്ച ചെയ്യപ്പെടാറുമില്ല . എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നമാണ് പ്രസവാനന്തരം ഡിപ്രഷന് അഥവാ പോസ്റ്റ് പാര്‍ടെം ഡിപ്രഷന് എന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് വര്‍ധിച്ചിട്ടുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.ഇന്ത്യയില്‍ 20മുതല്‍ 25 ശതമാനം പുതിയ അമ്മമാരില്‍ രോഗം കാണുന്നുണ്ട്. ഉറക്കക്കുറവുള്ളവരിലും തൈറോയിഡ്,…
ബൊഹീമിയൻ റാപ്സൊഡി പാടുന്ന കുട്ടി ഗായിക ; വീഡിയോ വൈറല്‍
1975ൽ പുറത്തിറങ്ങിയ ബൊഹീമിയൻ റാപ്സൊഡി എന്ന ഗാനം ആലപിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്റർ ഉപയോക്താവ് ഡാനി ഡെറാനി പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയിൽ പിങ്ക് വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഒരു കാറിന്റെ പിൻസീറ്റിലിരുന്ന് ബൊഹീമിയന്‍ റാപ്സൊഡി പാടുന്നത് കാണാം. ഇടയ്ക്ക് വരികൾ…