Flash News
Archive

Tag: China

ഈ നിലയില്‍ അഫ്ഗാനിസ്താനെ ഉപേക്ഷിക്കരുത്; അമേരിക്കയെ വിമര്‍ശിച്ച് ചൈന

അഫ്ഗാനിസ്താന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്റെ മൂലകാരണവും പുറമേനിന്നുള്ള പ്രധാനഘടകവും അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അമേരിക്കയ്ക്ക് അഫ്ഗാന്‍ വിട്ട് ഓടിപ്പോകാനാകില്ലെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു. രാജ്യത്ത് സ്ഥിരതയും പുനര്‍നിര്‍മാണവും നടത്താന്‍…

കിഴക്കൻ ചൈനയിൽ കടലിൽ ഒഴുക്കിൽപ്പെട്ട 11 പേർ മരിച്ചു

കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഷാങ്‌സൗ സിറ്റിക്ക് സമീപം കടലിൽ ഒഴുക്കിൽപ്പെട്ട 11 പേർ മരിച്ചതായി പ്രാദേശിക സർക്കാർ അറിയിച്ചു. നഗര ഭരണകൂടത്തിന്റെ കണക്കനുസരിച്ച്, ഷാങ്‌ഷോയിലെ ഷാങ്‌പു കൗണ്ടിയിലെ ജിയാങ്കോ വില്ലേജിനടുത്തുള്ള ഒരു ബീച്ചിൽ കളിക്കുന്നതിനിടെ കടലിൽ ഒഴുക്കിൽ പെട്ടുപോയ 17 പേരിൽ ഇവരും ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയ 17 പേരിൽ 11 പേർ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു…

1.13 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ തായ്‌വാനിലേക്ക് അയക്കാൻ ഒരുങ്ങി ജപ്പാൻ

1.13 ദശലക്ഷം അസ്ട്രാസെനെക വാക്സിൻ ഡോസുകൾ ഈ ആഴ്ച അവസാനം ജപ്പാൻ തായ്‌വാനിലേക്ക് സംഭാവന ചെയ്യും. ജൂലൈ എട്ടിന് 1.13 ദശലക്ഷം വാക്‌സിനുകൾ കൂടി തായ്‌പേയ്‌ക്ക് അയക്കുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗി ആണ് അറിയിച്ചത്. ജൂൺ 4 ന് ജപ്പാൻ 1.24 ദശലക്ഷം ഡോസ് അസ്ട്രാസെനെക വാക്സിൻ തായ്‌വാനിലേക്ക് അയച്ചിരുന്നു. ജപ്പാനും തായ്‌വാനും…

ചൈനീസ് ഭരണ സംവിധാനം ജനാധിപത്യത്തേക്കാൾ മികച്ചത്; പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്ക് ബദലായ ചൈനയുടെ ഏകകക്ഷി ഭരണത്തെ സവിശേഷമായ ഒരു ഭരണരീതിയാണെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് ഖാൻ ഇസ്ലാമാബാദിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണവർഗത്തെ ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിനും മെറിറ്റോക്രസി ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ മാത്രമേ ഒരു സമൂഹം വിജയിക്കൂ എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നേതാക്കളെ…

100 കോടി ഡോസ് കൊവിഡ് വാക്സിൻ കുത്തിവച്ച ലോകത്തിലെ ആദ്യ രാജ്യമായി ചൈന

ലോകത്താകെ നൽകിയ ആകെ വാക്‌സിന്റെ 40ശതമാനവും ചൈനയിലാണ് നൽകിയിട്ടുള്ളത്. അമേരിക്കയിലെ വാക്‌സിനേഷനേക്കാൾ മൂന്ന് മടങ്ങ് അധികമാണിത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത്‌ 105 കോടി പേർക്ക് ഇതിനോടകം ചൈന സൗജന്യമായി വാക്സിൻ നൽകി. ഈ വർഷാവസാനത്തോടെ 70ശതമാനം പേർക്കും വാക്‌സിന്‍ നല്‍കാനാണ് ചൈന ലക്ഷ്യമിടുന്നത്‌. ചൈനീസ്‌ തലസ്ഥാനമായ ബീജിങ്ങിൽ ജനസംഖ്യയുടെ 72.4ശതമാനം പേർക്കും കുത്തിവയ്‌പ് നല്‍കി….

70 ശതമാനം കേടുകൂടാത്ത ദിനോസറിന്റെ അസ്ഥികൂടം ചൈനയില്‍ കണ്ടെത്തി

ജുറാസിക്ക് കാലഘട്ടത്തിൽ ഉണ്ടായിരുന്ന 8 മീറ്ററോളം നീളമുള്ള ദിനോസറിന്റെ അസ്ഥികൂടം തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗവേഷകർ കണ്ടെത്തി. 70 ശതമാനം കേടുപാടുകൾ കൂടാത്ത അസ്ഥികൂടത്തിന് 180 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ലുഫെംഗ് നഗരത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് മണ്ണൊലിപ്പിന് സാധ്യതയുള്ളതിനാൽ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് ദിനോസർ ഫോസിൽ കൺസർവേഷൻ ആന്റ്…