Flash News
Archive

Tag: Cinema

‘ഇത് ഒരു സിവില്‍ യുദ്ധമല്ല, നിഴല്‍ യുദ്ധമാണ്’ ; ലോകോത്തര സിനിമ മേഖലയോട് പിന്തുണ തേടി അഫ്ഗാന്‍ സംവിധായിക ; കുറിപ്പ് വൈറല്‍

അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്റാ കരിമി തന്റെ മാതൃരാജ്യത്തെ താലിബാനില്‍ നിന്ന് രക്ഷിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് പങ്കുവെച്ച നിരാശാജനകമായ കത്ത് ശ്രദ്ധേയമാകുന്നു. താലിബാന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടിയെന്നും, തങ്ങളുടെ ജനങ്ങളെ അവര്‍ കൂട്ടക്കൊല ചെയ്യുകയാണെന്നും കരിമി കുറിച്ചു. കത്തില്‍, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെണ്‍കുഞ്ഞുങ്ങളെ വധുക്കളാക്കി വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍…

കോമഡി ചിത്രങ്ങളും വേണം, തിരക്കഥ കൈയിലുണ്ട് : ഷാഫി

ഒടിടി പ്ലാറ്റഫോമുകള്‍ ഈ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സാധാരണക്കാരിലേക്ക് വരെ ചെന്നെത്തുകയും, അവയില്‍ നിരവധി സിനിമകള്‍ റിലീസ് ആവുകയും ചെയ്യുന്നുണ്ട്. ഒടിടി റിലീസ് ലക്ഷ്യംവെച്ചുകൊണ്ട് സിനിമകളും സിരീസുകളും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഒടിടികളില്‍ കണ്ടുവരുന്ന ഹൊറര്‍ – ത്രില്ലര്‍ ഭ്രമം ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നു എന്ന് സംവിധായകന്‍ ഷാഫി അഭിപ്രായപ്പെട്ടിരിക്കുകയാണ്. പ്രശസ്ത റേഡിയോ എഫ്.എമ്മിന് അനുവദിച്ച…

മീരഭായ് ചാനുവിന്റെ ജീവിതം സിനിമയാകുന്നു

ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ മീരഭായ് ചാനുവിന്റെ ജീവിതം സിനിമാകുന്നു. മണിപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്യൂതി ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ കമ്പനിയാണ് താരത്തിന്റെ ജീവചരിത്ര സംബന്ധിയായ സിനിമ ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ച താരമാണ്…

ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി സിനിമയിലേക്ക്

തമിഴ് നടൻ സൂര്യയുടെ പിറന്നാൾ ദിവസം ‘അയൻ’ എന്ന സിനിമയിലെ നൃത്തരം​ഗം പുനരാവിഷ്കരിച്ചതിലൂടെ ശ്രദ്ധേയരായ ചെങ്കൽചൂളയിലെ ചുണക്കുട്ടികളെ സിനിമയിലെടുത്ത് കണ്ണൻ താമരക്കുളം. ‘വിരുന്ന്’ എന്ന പുതിയ ചിത്രത്തിലാണ് തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗറിലെ കുട്ടികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അർജുൻ സർജ, നിക്കി ഗൽറാണി എന്നിവർക്കൊപ്പമാണ് സിനിമയിലേക്ക് ഉള്ള കുട്ടികളുടെ ചുവടുവെപ്പ്. മൊബൈൽ ക്യാമറ ഉപയോഗിച്ച് കുട്ടികൾ ചിത്രീകരിച്ച്,…

തന്നെ വേട്ടയാടിയ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് സുധീര്‍ കരമന

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സുധീര്‍ കരമന. സഹനടനായും, ഹാസ്യകഥാപാത്രമായും, വില്ലനായും നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ അദ്ദേഹം 80ലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ശേഷവും തന്നെ വിടാതെ വേട്ടയാടിയ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുധീര്‍ കരമന. “വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന…

അനന്യ കുമാരിയുടെ ജീവിതകഥ ഇനി ബിഗ്സ്ക്രീനില്‍ ; സംവിധാനം ചെയ്യുന്നത് പ്രദീപ് ചൊക്ലി

കഴിഞ്ഞ ദിവസം താന്‍ വിധേയയായ ലിംഗമാറ്റശസ്ത്രക്രിയയിലെ പിഴവുകള്‍ കാരണം ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദ്ദവും നേരിട്ട്, ആത്മഹത്യയില്‍ അഭയം തേടിയ ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ ജീവിതകഥ സിനിമയാകുന്നു. ‘പ്രദക്ഷിണം’, ‘ഇംഗ്ലിഷ് മീഡിയം’, ‘പേടിത്തൊണ്ടന്‍’ എന്നീ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രദീപ് ചൊക്ലിയാണ് ഇപ്പോള്‍ സമൂഹത്തില്‍ ചര്‍ച്ചയാകുന്ന ട്രാന്‍സ് ജീവിതം പ്രമേയമാക്കി…

പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികൾ എന്നൊരു പറച്ചിലുണ്ടായിരുന്നു : ഉർവശി

സിനിമയിൽ എത്തുന്ന സമയത്ത് തുടർപഠനം നടത്തുന്നുവെന്ന് പലരോടും പറയാൻ പേടിയായിരുന്നു. പ്രായമായ ശേഷമായിരിക്കും പത്താം ക്ളാസ് പാസായത് എന്ന് പറഞ്ഞുള്ള കളിയാക്കലുകളെ ഭയന്നായിരുന്നു പറയാൻ മടിച്ചിരുന്നത്. കുറച്ചു വർഷം മുൻപ് ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘സിനിമയിലേക്ക് വരുന്ന സമയത്ത് പഠനം തുടരുന്നുവെന്ന് പറയാൻ പേടിയുണ്ടായിരുന്നു. അതിനു മുന്‍പ് ഉണ്ടായിരുന്ന പല മുതിർന്ന സിനിമാ…

വൈറല്‍ സൃഷ്ടികളുടെ ഉസ്താദ് കാര്‍ത്തിക് ശങ്കര്‍ സിനിമയിലേക്ക് ; തുടക്കം തെലുങ്കില്‍

അമ്മയെയും, അച്ഛനെയും, വല്ല്യച്ഛനെയും, സുഹൃത്തുക്കളെയും കഥാപാത്രങ്ങളാക്കി ഹ്രസ്വചിത്രങ്ങളിലൂടെ വൈറലായ യുട്യൂബര്‍ കാര്‍ത്തിക് ശങ്കര്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. അരങ്ങേറ്റം തെലുങ്ക് സിനിമയിലാണ്. സമൂഹമാധ്യമങ്ങളില്‍ കാര്‍ത്തിക്കിന്റെ ഭൂരിഭാഗം ഹ്രസ്വചിത്രങ്ങളും വെബ്ബ് സീരീസുകളും എല്ലാം വൈറലാണ്. തെലുങ്ക് നടന്‍ കിരണ്‍ അബ്ബവാമ നായകന്‍ ആകുന്ന ചിത്രത്തില്‍ കന്നഡ താരം സഞ്ജന ആനന്ദാണ് നായിക. കിരണിന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള…

‘ഹരിപ്പാട് ഗ്രാമപഞ്ചായത്തി’ലൂടെ രമേശ്‌ ചെന്നിത്തലയും ആരിഫ് എം പിയും സിനിമയിലേക്ക്

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് രാഷ്ട്രീയ നേതാക്കൾ ഇനി തങ്ങളുടെ കഴിവ് തെളിയിക്കാൻ പോകുന്നത് അങ്ങ് സിനിമയിലാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംഎ ആരിഫ് എംപിയുമാണ് സിനിമയിൽ മുഖം കാണിക്കാൻ ഒരുങ്ങുന്നത്. നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത് ‘ എന്ന ചിത്രത്തിലൂടെയാണ് ഇവർ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ മൂന്ന്…

ഇത് ഗുണകരമാകില്ല ; സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമകളുടെ റിലീസിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. സിനിമയ്ക്കോ നിര്‍മ്മാതാക്കള്‍ക്കോ ഗുണമില്ലാത്ത തീരുമാനമാണ് ഇതെന്ന് അടൂര്‍ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് എതിര്‍പ്പുമായി ഇതിഹാസ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘പണ്ട് ഞാന്‍ ‘കൊടിയേറ്റം’ സിനിമ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടി….

ഈ മൂന്ന് കഥാപാത്രങ്ങളാണ് നീന കുറുപ്പിന് എന്നും പ്രിയപ്പെട്ടത്

35 വര്‍ഷങ്ങളായി നീന കുറുപ്പ് എന്ന താരം സ്‌ക്രീനില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ്. സിനിമയിലും സീരിയലിലും എല്ലാമായി നിരവധി കഥാപാത്രങ്ങളെ താരം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇവയില്‍ തനിക്ക് ഇഷ്ടപ്പെട്ട മൂന്ന് കഥാപാത്രങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീന തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് മനസ്സു തുറന്നത്. ആദ്യ സിനിമയായ ‘ശ്രീധരന്റെ ഒന്നാം…

‘അത്രയധികം സിനിമകൾ മമ്മൂക്ക കാണാറുണ്ട്, വിളിച്ചാൽ പടങ്ങളെക്കുറിച്ച് ഇങ്ങോട്ട് പറയും’ : സംവിധായകൻ ഷാഫി

മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങൾ മമ്മൂട്ടി ഷാഫി കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഷാഫി സംസാരിച്ചതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കാണുന്ന സിനിമകളെ കുറിച്ച് താൻ വിളിച്ചു സംസാരിക്കുന്നത് മമ്മൂക്കയോടാണെന്ന് ഷാഫി പറഞ്ഞു. ഷാഫിയുടെ വാക്കുകൾ ഇങ്ങനെ…

കൃതിക ഉദയനിധിയുടെ അടുത്ത ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം

തമിഴ് സംവിധായക കൃതിക ഉദയനിധിയുടെ അടുത്ത ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ കാളിദാസ് ജയറാം ആണ്. യാത്രകളുമായി ബന്ധപെട്ടുള്ള അടുത്ത ചിത്രത്തിന്റെ ചില വിവരങ്ങൾ കൃതിക തന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കറുപ്പൻ, ബ്രിന്താവൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി തനവ്യ രവിചന്ദ്രൻ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ…

‘നമ്മുടെ സാഹചര്യം കൂടി അദ്ദേഹം മനസ്സിലാക്കണമായിരുന്നു’ ; മമ്മൂട്ടിയെ കുറിച്ച് ബി.സി ജോഷി

സ്വന്തം നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള നടനാണ് മമ്മൂട്ടി. മമ്മൂട്ടി വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറാകാത്ത നടനാണെന്ന് നിര്‍മ്മാതാവ് ബി.സി ജോഷി പറഞ്ഞതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് ജോഷി അദ്ദേഹത്തിന്റെ മനോവേദന പങ്കുവെച്ചത്. ഷൂട്ടിങ്ങിനായി സെറ്റിട്ട് തയ്യാറായിരുന്ന സമയത്ത് സ്വന്തം ആവശ്യങ്ങളുടെ പേരില്‍ മമ്മൂട്ടി അഭിനയിക്കാന്‍…