Archive

Tag: cinima

സസ്പെൻസ് നിറച്ച് ‘ഒ2’ ടീസർ എത്തി !

തെന്നിന്ത്യൻ താരസുന്ദരി നയൻ‌താരയുടെ ഏറ്റവും പുതിയ ചിത്രം ഒ2’വിന്റെ ടീസർ റീലിസ് ചെയ്തു. സസ്പെൻസ് നിറച്ചാണ് ചിത്രം എത്തുന്നത്. ജിഎസ് വിഘ്‌നേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ കൂടുതൽ പ്രതീക്ഷ നൽകുന്നുവെന്ന് ആരാധകർ പറയുന്നു.യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള പോരാട്ടവുമാണ് ടീസറിൽ പറയുന്നത്. ചിത്രം…

ഉടൽ ഹിന്ദിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ,ദുർഗ കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഉടൽ മലയാളത്തിൽ റിലീസിന് എത്തുന്നതിന് മുൻപ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യും. മലയാളത്തിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി,തെലുങ്ക് സിനിമ മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ രതീഷ് രഘുനന്ദൻ…

തുറമുഖം റിലീസ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂണ്‍ മൂന്നിന് ചിത്രം റിലീസിനെത്തുന്നു. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1962 വരെ കൊച്ചിയില്‍…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ട്രെയിലർ പുറത്ത്

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്ന ‘മേജറി’ന്റെ ട്രെയിലർ പുറത്ത്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തടുങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്.സാഷി കിരൺ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം…

‘ദ കാശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ കാശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം. ഇത് മത സൗഹാർദം തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിട്ടി (ഐ.എം.ഡി.എ) വിലക്കേര്‍പ്പെടുത്തിയത്.സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത…

റിലീസിന് മുൻപ് 100 കോടി ക്ലബ്ബില്‍!

കമൽ ഹാസൻ,വിജയ് സേതുപതി,ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുൻപേ 100 കോടി ക്ലബ്ബില്‍ എത്തിച്ചു. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വിക്രം. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.ഇപ്പോളിതാ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡിസ്‌നി…

യശോദയിലെ സാമന്തയുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്

സാമന്ത പ്രധാനവേഷത്തിലെത്തുന്ന യശോദയുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്തുവിട്ടു അണിയറപ്രവത്തകർ. ഹരി- ഹരീഷ് സംവിധാനം ചെയ്യുന്ന ചിത്രാം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.ശ്രീദേവി മൂവീസിസാണ് നിർമ്മാണം.ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്,…

വീണ്ടും പോലീസ് വേഷത്തിൽ ടൊവിനൊ തോമസ്

കൽക്കിയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ ടൊവിനോ തോമസ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലാണ് ടൊവിനോ പോലീസ് വേഷത്തിൽ എത്തുന്നത്. ജിനു.വി എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ യുവനടി ആദ്യ പ്രസാദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രമായാണ് ആദ്യയെത്തുന്നത്….

ബീസ്റ്റ് നെറ്റ്ഫ്ലിക്സിൽ

തിയേറ്ററുകളെ ആഘോഷമാക്കിയ വിജയ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സിലും,സൺ നെക്സ്സ്റ്റിലുമാണ് ചിത്രം റിലീസിന് എത്തുന്നത്. തിയറ്ററിൽ റിലീസായി ഒരു മാസം തികയുന്നതിന് മുൻപാണ് ഒടിടിയിൽ എത്തുന്നത്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രിൽ 13നാണ് തിയറ്ററിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ആരാധകരെ അത്രകണ്ട് തൃപ്തിപ്പെടുത്താനായില്ല. റോ ഉദ്യോഗസ്ഥാനായിട്ട്…

നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..?; മമ്മൂട്ടി ചോദിച്ചു

മമ്മൂട്ടി നായകനായി എത്തുന്ന പുഴുവിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. സസ്‍പെൻസ് നിറച്ച ട്രെയിലറിനും ടീസറിനും പിന്നാലെ സിനിമ മെയ് 13ന് തിയേറ്ററുകളിലെത്തുംമമ്മൂട്ടിയുടെ വ്യത്യസ്തമായ അഭിനയ മികവ് കാണാൻ കഴിയും പുഴുവിലൂടെയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.  ഇപ്പോഴിതാ പുഴുവിലെ കഥാപാത്രമായി മമ്മൂട്ടി എത്തിയ കഥ പറയുകയാണ് സംവിധായകനും പുഴുവിന്റെ സഹ തിരക്കഥാകൃത്തുമായ ഹര്‍ഷദ്. ഹര്‍ഷദിന്റെ കുറിപ്പിന്റെ പൂര്‍ണ…

പുഴു,12th മാൻ,കെജി എഫ്-2: ഇനി ഒടിടി കാലം

ഇനി ഒടിടി റിലീസ് കാലമാണ്.കോവിഡും ലോക് ഡൗണുമാണ് മലയാളികൾക്ക് ഒടിടി ശീലമാക്കിയത്. സൂപ്പർതാര ചിത്രങ്ങളടക്കം അര ഡസനോളം ചിത്രങ്ങളാണ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടി ചിത്രം പുഴുവും മോഹൻലാൽ ചിത്രം 12th മാൻ തുടങ്ങി സൂപ്പർതാര ചിത്രങ്ങൾ പ്രമുഖ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുന്നു. മോഹൻലാൽ ചിത്രം 12th മാൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത്…

മനു അങ്കിളിലെ ലോതറിനെ ഓർമ്മയുണ്ടോ?

കഴിഞ്ഞ ദിവസം ‘ഓപ്പറേഷന്‍ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടപ്പോൾ ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിനെ എല്ലാവരും ശ്രദ്ധിച്ചു.അദ്ദേഹത്തെ കണ്ടതുമുതൽ മലയാളികൾ എപ്പോഴോ കണ്ടു മറന്നൊരു മുഖം.1988 ല്‍ മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തില്‍…

സ്വവർഗരതി; ഡോക്ടർ സ്‌ട്രേഞ്ചിന് നിരോധനം

ഹോളിവുഡ് സൂപ്പർഹീറോ ചിത്രം ഡോക്ടർ സ്‌ട്രേഞ്ചിന്റെ ഫോളോ-അപ്പിനായി മാർവൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചതായി റിപ്പോർട്ടുകൾ.സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.ഗൾഫിലുടനീളം സ്വവർഗരതി നിയമവിരുദ്ധമാണ്….

സാമന്തയുടെ കാമുകനായി ശ്രീശാന്ത്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിയാണ് സാമന്ത. ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള അഭിനേത്രി കൂടിയാണ് സാമന്ത.സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.നയൻതാരയും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഗാനത്തിന് സ്വീകാര്യതയും ലഭിച്ചിരുന്നു. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ കാമിയോ വേഷത്തിൽ…

കടലിന്റെ മക്കളായി സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും !

കടലിന്റെ കഥ പറയുന്ന അടിത്തട്ടിൽ കടലിന്റെ മക്കളായി സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും എത്തുന്നു.ഡാർവിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ അന്തോണി സംവിധാനം ചെയ്യുന്ന അടിത്തട്ടിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പൂർണമായും കടലിൽ ദൃശ്യങ്ങളാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ‘നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു…

വിഷു ആശംസകളുമായി ലാലേട്ടനും മമ്മൂക്കയും !

ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹന്‍ലാലും. കൂടാതെ സുരേഷ് ഗോപി , ജയറാം തുടങ്ങിയവരും ആരാധകർക്കായി ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. വിഷു ആഘോഷിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരങ്ങൾ വിഷു ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.തിയേറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ലാത്ത ഒരു വിഷു സീസണുമാണ് ഇത്തവണത്തേത്. റംസാന്‍ നോമ്പ് കാലം കൂടി ആയതാണ്…

ദളപതിയുടെ വിളയാട്ടം…!! ‘ബീസ്റ്റ്’, ട്രെയിലറിന് ഗംഭീര വരവേല്‍പ്പ്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് പുറത്തുവിട്ടത്. പുറത്തുവിട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴേയ്ക്കും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.വിജയരാഘവന്‍ എന്ന കാഥാപാത്രമായാണ് ആണ് വിജയ് ബീസ്റ്റില്‍ എത്തുന്നത്. ടെററിസ്റ്റ് ആക്രമണവും അതിനെതിരെ ശക്തമായി തിരിച്ചടിക്കുന്നതുമെല്ലാം ട്രെയിലറില്‍ കാണാം. ട്രെയിലറില്‍…

‘അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ‘;ഇന്ന് ചലച്ചിത്ര മേളയിൽ

അന്തരിച്ച നടൻ നെടുമുടി വേണുവിന് ശ്രദ്ധാഞ്ജലി നൽകുന്ന വിഭാഗത്തിൽ രണ്ട് ചിത്രങ്ങൾ ഇന്ന് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ എന്ന വിഭാഗത്തിൽ നോർത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദർശനമാകും നടക്കുക. അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ,…

സിനിമയിൽ ലിപ്‌ലോക്ക് ചെയ്യില്ല; കാരണങ്ങൾ വ്യക്തമാക്കി ഗായത്രി

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി ​ഗായത്രി മാറി. സമീപകാലത്ത് ട്രോളുകളിലൂടെ നിറഞ്ഞു നിൽക്കുന്ന താരമാണ് ​ഗായത്രി സുരേഷ്. അഭിമുഖങ്ങളിൽ…

ഉറക്ക ദിനത്തില്‍ മയങ്ങുന്ന മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുൽഖറും ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോക ഉറക്ക ദിനത്തിലാണ് ലിജോ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസറിലും ട്രെയ്‍ലറിലുമൊക്കെ എപ്പോഴും കൗതുകം ഉണര്‍ത്താറുള്ള ലിജോയുടെ പുതിയ…

സിനിമാ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍: ഹൈക്കോടതി ഉത്തരവില്‍ അഭിമാനത്തോടെ വനിതാ കമ്മിഷനും

മലയാള സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് കേരള ഹൈക്കോടതി ഉത്തരവിടുമ്പോള്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിക്കൊപ്പം നിന്ന കേരള വനിതാ കമ്മിഷനും അഭിമാനിക്കാം. ഡബ്ല്യുസിസി അംഗങ്ങളുമായി ഇക്കാര്യത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയ വനിതാ കമ്മിഷന്‍ കേസില്‍ കക്ഷിചേരുകയുണ്ടായി. ഡബ്ല്യുപി(സി) 33994/2018 ആയും ഡബ്യുപി(സി) 34723/2018 ആയും ഡബ്ല്യുസിസി ഫയല്‍…