അസമിൽ കൽക്കരി ട്രക്കുകൾക്ക് തീവച്ചു; 5 മരണം
അസമിലെ ദിമ ഹസാവോ ജില്ലയിൽ നിർത്തിയിട്ടിരുന്ന കൽക്കരി ട്രക്കുകൾക്ക് തീവച്ചു. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷണൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ദിയുൻമുഖ് പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് അക്രമികൾ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക് ഡ്രൈവർമാർ വെടിയേറ്റും ട്രക്കുകൾ കത്തിച്ചതിന്റെ ഇടയിൽപ്പെട്ട് മൂന്നുപേരുമാണ് മരിച്ചത്. അക്രമികൾക്കായി…