Flash News
Archive

Tag: covid vaccine

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; പത്തു ജില്ലകളില്‍ കുത്തിവെയ്പ് മുടങ്ങും

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെ…

വാക്‌സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണം; യു എസ് സിഡിസി

വാക്‌സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി അറിയിച്ചു. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത അമേരിക്കയിലുണ്ട്. കൊവിഡിനെതിരെ കുത്തിവെയ്പ്പ് എടുക്കാത്തവർ അത്തരം യാത്രാ പദ്ധതികൾ ഒഴിവാക്കണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ ഡോ റോഷൽ വാലൻസ്കി ചൊവ്വാഴ്ച വൈറ്റ് ഹൗസ് ബ്രീഫിംഗിനിടെ പറഞ്ഞു….

അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയവരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഡൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സബ് ഡിവിഷണം മജിസ്ട്രേറ്റ് രാജേന്ദ്ര കുമാർ അറിയിച്ചു. അതേസമയം, അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ…

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ: ആദ്യ പരിഗണന ഗുരുതര രോഗമുള്ള കുട്ടികൾക്ക്

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചാൽ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്. സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു ഈ വാക്‌സിന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു….

കൊവിഡ്; രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ വൈകും

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങിയാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു. നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി…

ഒമാനിൽ 24 മണിക്കൂറിനിടെ 147 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 6 മരണം

ഒമാനിൽ 24 മണിക്കൂറിനിടെ 147 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,00,728 ആയി. കൊവിഡ് പോസിറ്റീവ് ആയി 6 പേർകൂടി മരിച്ചതോടെ മരണസംഖ്യ 4,013 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 2,89,130 പേർ രോഗമുക്തി നേടി . 222 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇതിൽ 22 പേരെ ഇന്നലെ…

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജം; ആരോ​ഗ്യമന്ത്രി

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ നീക്കും എന്നും മന്ത്രി പറഞ്ഞു. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോണത്തിന് മറുപടി…

മൂന്നാം തംരഗം; 2 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ

കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ 3 -ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. ജനുവരിയിലാണ് രാജ്യത്ത് കോവാക്‌സിന് അടിയന്തിര…

100% പേർക്കും വാക്സിൻ നൽകി മാറാടി, കീരമ്പാറ പഞ്ചായത്തുകൾ

100% പേർക്കും വാക്സിൻ നൽകിയ പട്ടികയിൽ ഇനി എറണാകുളം ജില്ലയിലെ മാറാടി, കീരമ്പാറ പഞ്ചായത്തുകളും. ഇവിടെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകി. ഏറ്റുവും കൂടുതൽ വാക്സിൻ നൽകിയ കേരളത്തിലെ ജില്ലകളുടെ പട്ടികയിൽ എറണാകുളം ആണ് ഒന്നാം സ്ഥാനത്ത്. 30 ലക്ഷം വാക്സിനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു, 18 വയസിനു മുകളിലുള്ള എല്ലാവർക്കും…

കേരളം അതും കൈവരിച്ചു: ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച്…

കേരളത്തിന്‌ അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കഴിഞ്ഞ മാസം കേരളത്തിന് അറുപതു ശതമാനം അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജനസംഖ്യ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ കേരളത്തിന്‌ നൽകേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സീൻ ആണ്. എന്നാൽ 61,36,720 ഡോസ് വാക്‌സീൻ നൽകിയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേരളത്തിൽ 55 ശതമാനം പേര് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ ദേശീയ…

വാക്‌സിന്‍ ഇനി സ്വന്തം വാര്‍ഡില്‍; മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം, പുതിയ മാര്‍ഗരേഖ

കൊവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്സിൻ വിതരണ മാർ​ഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യുന്നവരോട് ഇക്കാര്യം ആരോ​ഗ്യപ്രവർത്തകർ നിർദേശിക്കും. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ…

ഇന്നുമുതൽ സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞം; പലയിടത്തും വാക്‌സിന്‍ ക്ഷാമം

സംസ്ഥാനത്ത് ഇന്നുമുതൽ വാക്‌സിനേഷൻ യജ്ഞം ആരംഭക്കും. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ എല്‍.പി, യു. പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും മുൻഗണന നൽകിയായിരിക്കും വാക്സിനേഷന്‍ നല്‍കുക. എന്നാൽ ചില കേന്ദ്രങ്ങളിൽ വാക്‌സിൻ ദൗർലഭ്യം ഉണ്ട് എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നത്. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഇല്ല. തൃശൂര്‍…

ജപ്പാനിൽ നിന്നും ആസ്ട്രാസെനെക്ക വാക്സിൻ ആദ്യ ബാച്ച് നേപ്പാളിലെത്തി

ജപ്പാനിൽ നിന്ന് നേപ്പാളിന് ആസ്ട്രാസെനെക്ക കൊവിഡ് വാക്സിൻ ലഭിച്ചു. കാഠ്മണ്ഡുവിലെ ജപ്പാൻ പ്രതിനിധി കിക്കുട്ട യുടാക 05,13,420 വാക്സിനുകൾ നേപ്പാളിലെ ആരോഗ്യ, ജനസംഖ്യ മന്ത്രി ഉമേഷ് ശ്രേഷ്ഠയ്ക്ക് രാജ്യത്തെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൈമാറി. ഇന്ന് വൈകുന്നേരം, വാക്സിൻ രണ്ടാം ബാച്ച് കാഠ്മണ്ഡുവിലെത്തും. ബാക്കിയുള്ള പകുതി ഡോസുകൾ ഉടൻ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ…

അമേരിക്കയിൽ 50 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചതായി വൈറ്റ് ഹൗസ്

അമേരിക്കയിലെ ജനസംഖ്യയുടെ പകുതി ആളുകളും പൂർണമായി കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിലെ 165 ദശലക്ഷത്തിലധികം ജനങ്ങളും രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസന്റെ ഓരോ ഡോസും സ്വീകരിച്ച് കഴിഞ്ഞു. കൊവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുത്തിവെയ്പ്പ് വർധിച്ച സാഹചര്യത്തിലാണ് ഇത്. വൈറ്റ്…

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 50 കോടി പിന്നിട്ടു; കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇന്നലെ വരെ വിതരണം ചെയ്തത് 50,03,48,866 ഡോസ് വാക്‌സിനാണ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക്…

കൊവിഡ് – 19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സാപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം ഇങ്ങനെ

കൊവിഡ് – 19 2020 മാര്‍ച്ച് മുതല്‍ നമ്മുടെയെല്ലാം ജീവിതങ്ങളെ തന്നെ മാറ്റി മറിക്കുകയാണ്. ഈ മഹാവ്യാധിക്ക് എതിരായ നമ്മുടെ പോരാട്ടം വാക്സിന്‍ ലഭ്യമായി തുടങ്ങിയതോടെ കൂടുതല്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. ഇതിനോടകം തന്നെ പലരും വാക്സിന്റെ ഒരു ഡോസ് എങ്കിലും എടുത്തിട്ടുണ്ടാകും. ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍ തീര്‍ച്ചയായും ആദ്യ ഡോസ് എങ്കിലും വൈകാതെ എടുക്കേണ്ടതായുണ്ട്. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍…

കൊവിഡ് വാക്‌സിന് അംഗീകാരം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പിന്മാറി

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം. കമ്പനി അപേക്ഷ പിന്‍വലിക്കാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യയില്‍ ജാന്‍സെന്‍ വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി തേടിയതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഏപ്രിലിലാണ്…

തൃശ്ശൂർ നഗരത്തിൽ മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാംപുകൾ ആരംഭിച്ചു

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യു.പി. സ്കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ്, അയ്യന്തോള്‍ നിര്‍മ്മല യു.പി. സ്കൂള്‍, ചേറൂര്‍ എന്‍.എസ്. യു.പി.സ്കൂള്‍, തുടങ്ങിയ 6 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രോഗവ്യാപനം തടയല്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ…

ഈ മാസം രാജ്യത്തെ വാക്സീനേഷൻ തോത് വ‍ർധിപ്പിക്കും; കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് ഈ മാസം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മൻസൂഖ് മണ്ഡവ്യ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സീൻ, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യൻ വാക്സീൻ സ്പുട്നിക് വി…

60 വയസ്സിനു മുകളിലുള്ളവർക്ക് മൂന്നാം ഡോസ് കൊവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ

60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് കൊവിഡ് വാക്സിൻ മൂന്നാമത്തെ ഡോസ് നൽകാനുള്ള പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ ഇത്തരമൊരു നീക്കം നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഇസ്രായേൽ മാറി. 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിക്കാനായി കുറഞ്ഞത് അഞ്ച് മാസം മുമ്പെങ്കിലും തങ്ങളുടെ രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിച്ചതായി കാണിക്കേണ്ടതുണ്ട്. പ്രായമായവർക്ക് മൂന്നാമത്തെ…

കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി ഇസ്രായേല്‍

കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി ഇസ്രായേല്‍.ഇതോടെ കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ഇസ്രായേല്‍ മാറി. കഴിഞ്ഞ ദിവസം ഔദ്യോഗിക ടെലിവിഷനിലൂടെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാമത്തെ ഡോസ് എടുത്ത് അഞ്ച് മാസം പിന്നിട്ടവര്‍ക്കാണ് മൂന്നാമത്തെ ഡോസ് നല്‍കുക.വാക്‌സിനുകള്‍ സുരക്ഷിതമാണെന്നാണ് യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ഗുരുതരമായ…

കോവിഷീല്‍ഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീല്‍ഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞതായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ് ഫണ്ട് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് വാക്സിന്‍ തുടങ്ങിയവ…

ഒരാഴ്ച കൊണ്ട് 90 ശതമാനം പൗരൻമാർക്കും വാക്സിൻ നൽകി ഭൂട്ടാൻ

ഒരാഴ്ച കൊണ്ട് 90 ശതമാനം പൗരൻമാർക്കും വാക്സിൻ നൽകിയിരിക്കുകയാണ് ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാൻ. രണ്ടാം ഡോസ് വാക്സിനാണ് ഭൂട്ടാൻ ഒരാഴ്ച കൊണ്ട് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിനും നൽകിയത്. ഇതോടെ ലോകരാജ്യങ്ങളുടെ ഇടയിൽ പ്രതീക്ഷയുടെ പുത്തൻ അടയാളമായി ഭൂട്ടാൻ മാറിയിരിക്കുകയാണ്. ഈ മാസം 20 തീയതിയോടെയാണ് ഭൂട്ടാൻ രണ്ടാം വാക്സിൻ നൽകാൻ ആരംഭിച്ചത്. കഴിഞ്ഞ…

കാസർകോട് വാക്സിനേഷനിടയിൽ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

കൊവിഡ് വാക്സിനേഷനിടയിൽ കാസർകോട് മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ആക്രമണം. അക്രമികളിൽ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ്, അനിൽ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യു ഡി എഫ് ഗ്രാമപഞ്ചായത്തംഗം ബാബു ഉൾപ്പടെ 30 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വാക്സിനേഷന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയതിനെതിരെ ആയിരുന്നു ആക്രമണം.