Flash News
Archive

Tag: covid vaccine

കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകും; കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ ഉറപ്പുനൽകി. കൂടുതൽ വാക്സിൻ നൽകണമെന്ന് അവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം…

കേരളത്തിലേക്കുള്ള വിമാനയാത്ര: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കൊവിഡ് ടെസ്റ്റ് വേണ്ട; എയർ ഇന്ത്യ

കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റിന്‍റെ നിർബന്ധമില്ലെന്ന് എയർ ഇന്ത്യ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവ്. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം. ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കൊവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.

രാജ്യത്ത് ആദ്യമായി രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വനിതാ ഡോക്ടര്‍ക്ക് ഒരേ സമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍

രാജ്യത്ത് രണ്ടു വാക്‌സിന്‍ ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡിന്റെ രണ്ടു വകഭേദവും പിടിപെട്ടതായി റിപ്പോർട്ട്. അസമിലെ ഒരു വനിതാ ഡോക്ടര്‍ക്കാണ് ഒരേസമയം രണ്ട് വൈറസ് വകഭേദങ്ങളും പിടിപെട്ടത്. കൊവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് ബാധിച്ചത്. ഐസിഎംആറിന്റെ ദിബ്രുഗഡിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരട്ട വൈറസ് ബാധ കണ്ടെത്തുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍…

‘വാക്സിന്‍ വിതരണത്തില്‍ ക്രമക്കേട്’; കൊല്ലത്ത് ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിൻ്റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ വനിതാ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. സി.പി.എം അനുഭാവികൾക്ക്…

തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം; 18 വയസിന് മുകളില്‍ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്….

ഖത്തറില്‍ 40-ന് മുകളിലുള്ള 85 ശതമാനം പേരും പൂര്‍ണമായും വാക്സിനെടുത്തു; കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 40 വയസ്സിന് മുകളിലുള്ളവരില്‍ 95.3 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കാംപയ്നില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. ജനസംഖ്യയുമായി താരതമ്യം…

കുവൈറ്റില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

കുവൈറ്റില്‍ കൊവിഡ് കേന്ദ്രങ്ങള്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. ജാബര്‍ അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍ എന്‍ 3, അല്‍ ഷുഹാദ ഹെല്‍ത്ത് സെന്റര്‍, അല്‍ ജബ്രിയ ഹെല്‍ത്ത് സെന്റര്‍, അല്‍ റിഹാബ് ഹെല്‍ത്ത്…

സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.48 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 36,100 കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്‌സിനും, കോഴിക്കോട് 93,380 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതുകൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന്…

സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.21 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്‌സിന്‍ കൂടി എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,078 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്….

സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും…

മാതൃകവചം: ഗര്‍ഭിണികള്‍ക്കുളള വാക്‌സിനേഷന്‍ വയനാട് ജില്ലയിൽ നാളെ 36 കേന്ദ്രങ്ങളില്‍

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പ് നാളെ ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ നടക്കും. സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് വാക്സിനേഷന്‍. 4000 ത്തോളം ഗര്‍ഭിണികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിട്ടുളളത്. ഇന്ന് ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് നല്‍കുകയെന്നും മറ്റു വിഭാഗക്കാര്‍ക്ക് വാക്‌സിനേഷന്‍…

വാക്സിൻ ഡോസുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാം; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. രണ്ടാം ഡോസിന്റെ സമയത്ത് ആദ്യ ഡോസ് എടുത്ത വാക്സിൻ കിട്ടാതെ വരുമ്പോൾ പലപ്പോഴും ആൾക്കാർ അപ്പോൾ കിട്ടുന്ന വാക്സിൻ സ്വീകരിക്കുന്ന പ്രവണത കൂടിവരുന്നതായി സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. കൊവിഡ് വാക്സിനെകുറിച്ചുള്ള വ്യക്തമായ പഠനറിപ്പോർട്ടോ…

ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതി; ഉദ്ഘാടനം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ടൂറിസം മേഖലയില്‍ലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നാളെ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ രാവിലെ 9 നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ ടി. സിദ്ദിഖ് എം എൽ എ, ജില്ലാ കലക്ടര്‍…

കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ജോര്‍ദാന്‍ സര്‍ക്കാരിന് 10 മില്യണ്‍ റിയാല്‍ സംഭാവനയുമായി ഖത്തര്‍

സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന ജോര്‍ദാന്‍ സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 10 മില്യണ്‍ റിയാല്‍ സംഭാവന നൽകാൻ ഒരുങ്ങി ഖത്തര്‍. ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്തും. കഴിഞ്ഞ ദിവസം ദോഹയില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ജോര്‍ദാന്‍ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രി നാസര്‍ ഷ്രൈദെ ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസഫ്…

സ്പുട്നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നു; ആശുപത്രിവാസവും ഒഴിവാക്കാമെന്ന് പഠനം

റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നുവെന്ന് വാക്സിൻ നിക്ഷേപകരായ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) വ്യക്തമാക്കി. അറുപതുവയസിന് മുകളിലുള്ളവർക്ക് മറ്റുള്ളവർക്കൊപ്പം പ്രതിരോധ ശേഷി വാക്സിൻ നൽകുന്നുണ്ടെന്നും ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്ന് വ്യക്തമായതായും ആർ‌ഡി‌എഫ് അറിയിച്ചു. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും. മാർച്ച് നാലുമുതൽ…

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 724 പേർ മരണമടഞ്ഞു

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 രോഗബാധകാരണം മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. അതേസമയം കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനുമതി നൽകിയേക്കും. സൈഡസ് കാഡില വാക്സീന്‍റെ അപേക്ഷ സജീവ പരിഗണനയിലാണ്. വാക്സീന് അടിയന്തര ഉപയോഗാനുമതി ഈയാഴ്ച നല്‍കിയേക്കും എന്നാണ് വിവരം….

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന

ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളിൽ പൂർണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ രേഖപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ദരിദ്ര രാഷ്ട്രങ്ങളിലടക്കം കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് നായക സ്ഥാനം വഹിക്കാനുള്ള അവസരമാണ് കൈവരുന്നത്. കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയും…

സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്. കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ്…

കൊവിഡ് വാക്‌സിനേഷൻ: ഒന്നാം സ്ഥാനത്ത് വയനാട് ജില്ല, 100% ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മ്മാര്‍ക്കും ഒന്നാം ഡോസ് നൽകി

കൊവിഡ് വാക്‌സിനേഷനില്‍ വയനാട് ജില്ല ഒന്നാം സ്ഥാനത്ത്. ജൂലൈ 6 വരെയുള്ള കണക്കനുസരിച്ച് 100% ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മ്മാര്‍ക്കും ഒന്നാം ഡോസും, 87 ശതമാനത്തിന് രണ്ടാം ഡോസും നല്‍കാനായതിലൂടെ ജില്ല സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി. 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനിലും ജില്ല ഒന്നാം സ്ഥാനത്താണ്. ഈ വിഭാഗത്തില്‍ 99 ശതമാനത്തിന് ഒന്നാം ഡോസും, 36…

സനോഫി വാക്സിൻ; മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി

ഫ്രഞ്ച് മരുന്ന് നിർമാതാക്കളായ സനോഫിയുടെ കൊവിഡ് വാക്സിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണ അനുമതി ലഭിച്ചു. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്തക്ലിനുമായി (ജി എസ് കെ) ചേർന്നാണ് സനോഫി കൊവിഡ് വാക്സിൻ നിർമ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സനോഫി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലും പരീക്ഷണം നടത്തുന്നത്. ഒരു വിദേശ വാക്സിൻ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന…

വാക്‌സിൻ മാറി നൽകി; കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു

കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. വാക്‌സിൻ സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ്…

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിൽ; കേന്ദ്രസർക്കാര്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കുന്നതായി കേന്ദ്രസർക്കാര്‍ അറിയിച്ചു. ബൂസ്റ്റർ ഡോസ് നല്‍കുന്നതില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ടാണ് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചത്. ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസ് കൂടി നല്‍കുന്നതിലുള്ള ചർച്ചകളിലാണ് കേന്ദ്രസർക്കാര്‍. വാക്സിനെടുക്കുന്നതിലൂടെ എത്രനാള്‍ വരെ രോഗപ്രതിരോധ ശക്തി ലഭിക്കുമെന്ന് കൃത്യമായി…

1.13 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ തായ്‌വാനിലേക്ക് അയക്കാൻ ഒരുങ്ങി ജപ്പാൻ

1.13 ദശലക്ഷം അസ്ട്രാസെനെക വാക്സിൻ ഡോസുകൾ ഈ ആഴ്ച അവസാനം ജപ്പാൻ തായ്‌വാനിലേക്ക് സംഭാവന ചെയ്യും. ജൂലൈ എട്ടിന് 1.13 ദശലക്ഷം വാക്‌സിനുകൾ കൂടി തായ്‌പേയ്‌ക്ക് അയക്കുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗി ആണ് അറിയിച്ചത്. ജൂൺ 4 ന് ജപ്പാൻ 1.24 ദശലക്ഷം ഡോസ് അസ്ട്രാസെനെക വാക്സിൻ തായ്‌വാനിലേക്ക് അയച്ചിരുന്നു. ജപ്പാനും തായ്‌വാനും…

കൊവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കണം; പ്രതിദിന വാക്‌സിനേഷന്‍ 85ലക്ഷം കടക്കണമെന്ന് നിർദേശം

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ഡിസംബറോടെ രാജ്യത്തെ കുറഞ്ഞപക്ഷം 60 ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശം. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിനും ഇക്കാലയളവില്‍ നല്‍കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നാണ് വിദഗ്ധ സമിതിയംഗം കഴിഞ്ഞ…

ജാഗ്രത കൈവിടരുത് വാക്സിന്‍ എടുത്ത ശേഷവും ആളുകളില്‍ കൊവിഡ് പടരാം…

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുന്നുണ്ട്. കൂടുതല്‍ പേരെ വാക്സിനേറ്റ് ചെയ്യുക എന്നതാണ് ഇനിയും പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാൽ വാക്‌സിൻ എടുത്തശേഷവും ആളുകൾക്ക് കൊവിഡ് ബാധിക്കാം. നിലവില്‍ വാക്സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ…