Flash News
Archive

Tag: covid vaccine

72.1 ശതമാനം പേർക്കും വാക്‌സിന്‍ ലഭ്യമാക്കി; ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യു.എ.ഇ

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറി. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യു.എ.ഇ ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ ഇതുവരെ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യു.എ.ഇയിൽ 72.1 ശതമാനം…

കൊവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ മരണസാധ്യത വെറും രണ്ട് ശതമാനം മാത്രമെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിനെടുത്തവരിൽ രോഗം ബാധിച്ച് മരണമടഞ്ഞവ‌ർ കേവലം രണ്ട് ശതമാനം മാത്രമെന്ന് പഠനഫലം. ഒരു ഡോസ് സ്വീകരിച്ചവരിൽ മരണത്തിൽ നിന്നും സംരക്ഷണം ലഭിച്ചത് 92 ശതമാനം പേർക്കാണ്. പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഈ വിവരം. ചണ്ഡിഗഡിലെ പോസ്‌റ്റ്‌ഗ്രാജ്വേറ്റ് ഇൻസ്‌റ്റി‌റ്റ്യൂട്ട് ഒഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചാണ് പഠനം നടത്തിയത്. പഞ്ചാബ് സർക്കാരുമായി…

ഖത്തറിൽ 24 മണിക്കൂറിനിടെ 118 കൊവിഡ് കേസുകൾ; 2 മരണം

ഖത്തറിൽ 118 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 590 ആയി. 5 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 53 പേർ ഗുരുതരാവസ്ഥയിൽ. ഇന്നലെ 2,0060 പരിശോധനകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,018 ഡോസ് കൊവിഡ് വാക്സിനുകൾ നൽകി. വാക്സിനേഷൻ പ്രചാരണം ആരംഭിച്ചതിനുശേഷം നൽകിയ വാക്സിൻ ഡോസുകളുടെ…

പന്ത്രണ്ട് വയസിൽ കൂടുതൽ പ്രായമുള്ള എല്ലാപേർക്കും സ്വീകരിക്കാം; രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈകോവ്-ഡി വാക്‌സിൻ

രാജ്യത്ത് കൊവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് അനുമതി തേടി സൈകോവ്-ഡി വാക്സീൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ ക്ലിനിക്കൽ ‌ട്രയൽ നടത്തിയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും നൽകാൻ കഴിയുമെന്നാണ് കമ്പനി ഉന്നയിക്കുന്ന അവകാശവാദം. ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സീനായ കൊവാക്സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി…

ബ്രസീൽ വാക്‌സിൻ വിവാദം; മുൻകൂർ പണം വാങ്ങിയിട്ടില്ലെന്ന് ഭാരത് ബയോടെക്

എട്ട് മാസ കാലയളവിൽ ഘട്ടം ഘട്ടമായുള്ള റെഗുലേറ്ററി അംഗീകാര നടപടികളാണ് പിന്തുടർന്നതെന്ന് ബ്രസീലിലെ കൊവാക്സിൻ വില വിവാദത്തിൽ വ്യക്തത നൽകിയ ഭാരത് ബയോടെക് രംഗത്തെത്തി, എന്നാൽ കമ്പനി മുൻകൂർ പണം കൈപ്പറ്റുകയോ ബ്രസീലിലെ ആരോഗ്യ മന്ത്രാലയത്തിന് വാക്സിനുകളോ നൽകിയിട്ടില്ലെന്നും അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള സർക്കാരുകൾക്ക് വിതരണം ചെയ്യുന്നതിനായി കൊവാക്സിൻ വില ഒരു ഡോസിന് 15 മുതൽ…

വ്യക്തികളുടെയും സമൂഹത്തിൻ‌റെയും ആരോഗ്യസുരക്ഷ മുൻ‌നിർത്തി വാക്സീൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണം; കുവൈറ്റ് മന്ത്രിസഭ

വ്യക്തികളുടെയും സമൂഹത്തിൻ‌റെയും ആരോഗ്യസുരക്ഷ മുൻ‌നിർത്തി വാക്സീൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് അറിയിച്ച് കുവൈത്ത് മന്ത്രിസഭ. വാകിസീന് എതിരായുള്ള ഊഹാപോഹങ്ങൾ അവഗണിക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അഭ്യർഥിച്ചു. കൊവിഡ് പുതിയ വകഭേദം സംബന്ധിച്ച് രാജ്യാന്തരതലത്തിലും കുവൈത്തിലുമുള്ള സ്ഥിതിഗതികൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ്…

കൊവിഡ് നിയന്ത്രണങ്ങൾ ഘട്ടങ്ങളായി കുറയ്ക്കണം; കേന്ദ്ര സർക്കാർ നിർദ്ദേശം

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ക്രമാനുസൃതമായി കുറക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ആകാം എന്നും ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സീൻ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീൻ പരമാവധി…

കൊവാക്സിൻ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ബ്രസീൽ

പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരായ ക്രമക്കേട് ആരോപണങ്ങൾക്കെതിരായ അന്വേഷണത്തിനിടെ, ഭാരത് ബയോടെക്കിന്റെ 20 ദശലക്ഷം കൊവാക്സിൻ ഡോസകൾ വാങ്ങുന്നതിനുള്ള 324 മില്യൺ യുഎസ് ഡോളർ കരാർ രാജ്യം നിർത്തിവയ്ക്കുമെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ വാങ്ങുന്ന പ്രക്രിയയെക്കുറിച്ച് ഏജൻസി അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ (സിജിയു) മേധാവി വാഗ്നർ റൊസാരിയോ ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗയുമായി നടത്തിയ പത്രസമ്മേളനത്തിൽ…

വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനമില്ല; കുവൈത്തിൽ ജനങ്ങൾ പ്രതിസന്ധിയിൽ

കൊവിഡ് വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ജനങ്ങൾ പ്രതിസന്ധിയിൽ. ഞായറാഴ്ചയാണ് നിയമം പ്രബല്യത്തിൽ വന്നത്. രജിസ്റ്റർ ചെയ്ത പലർക്കും ഇതുവരെയും വാക്സീൻ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. രജിസ്റ്റർ ചെയ്ത് 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. എന്നാൽ ആഴ്ചകൾക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി. ഒരേസമയം രജിസ്റ്റർ ചെയ്തവരിൽ ചിലർക്ക് 2 ഡോസ് ലഭിക്കുകയും…

കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി അപേക്ഷ ലഭിച്ചിട്ടില്ല; യൂറോപ്യന്‍ യൂണിയന്‍

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യതമാക്കി. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആസ്ട്രസെനക- ഓക്സ്ഫഡ് വാക്‌സിന്റെ ഇന്ത്യന്‍ നിര്‍മിത പതിപ്പിന് യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ വാക്‌സിനേഷന്‍…

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചു. ലഭ്യമായ വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും. എങ്കിലും സാധാരണ വാക്സിനുകളെ പോലെ മിതമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കും. വാക്സിനേഷന് ശേഷം നേരിയ പനി, കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന…

30 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്. വാക്‌സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍…

100 കോടി ഡോസ് കൊവിഡ് വാക്സിൻ കുത്തിവച്ച ലോകത്തിലെ ആദ്യ രാജ്യമായി ചൈന

ലോകത്താകെ നൽകിയ ആകെ വാക്‌സിന്റെ 40ശതമാനവും ചൈനയിലാണ് നൽകിയിട്ടുള്ളത്. അമേരിക്കയിലെ വാക്‌സിനേഷനേക്കാൾ മൂന്ന് മടങ്ങ് അധികമാണിത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത്‌ 105 കോടി പേർക്ക് ഇതിനോടകം ചൈന സൗജന്യമായി വാക്സിൻ നൽകി. ഈ വർഷാവസാനത്തോടെ 70ശതമാനം പേർക്കും വാക്‌സിന്‍ നല്‍കാനാണ് ചൈന ലക്ഷ്യമിടുന്നത്‌. ചൈനീസ്‌ തലസ്ഥാനമായ ബീജിങ്ങിൽ ജനസംഖ്യയുടെ 72.4ശതമാനം പേർക്കും കുത്തിവയ്‌പ് നല്‍കി….

ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്കുന്നതിനാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പദ്ധതി തുടങ്ങിയശേഷമുള്ള പുരോഗതിയും വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചചെയ്തു. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 3.77 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. മലേഷ്യ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ വലുതാണ് ഈ…

കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ‘കാന്തിക ശക്തി’ ലഭിച്ചു ; അവകാശവാദവുമായി 70കാരന്‍

കൊവിഡ് വാക്സിന് ചെറിയ തോതിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. പനി, ശരീര വേദന തുടങ്ങിയവയാണ് സാധാരണയായി കണ്ടു വരാറുള്ള പാർശ്വഫലങ്ങൾ. എന്നാൽ കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച് വിചിത്രമായ ഒരു അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു വയോധികന്‍. മഹാരാഷ്ട്രയിലെ നാഷിക്കില്‍ നിന്നുള്ള 70കാരനായ അരവിന്ദ് ജഗന്നാഥ്…