Flash News
Archive

Tag: COVID

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3848 പേർക്ക് രേ​ഗമുക്തി

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

ഒമൈക്രോൺ ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷം പുറംവേദന തുടരുന്നെന്ന് ഡോക്ടർമാർ

കോവിഡിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടർമാർ. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോൺ ബാധിച്ചവരിലാണ് നീണ്ടു നിൽക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവർ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോൺ…

ഒമിക്രോൺ; സംസ്ഥാനത്ത് കൂടുതൽ പരിശോധനാഫലം ഇന്ന് കിട്ടും

സംസ്ഥാനത്ത് ഒമിക്രോൺ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടും. ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെയടക്കമുള്ള സാമ്പിൾ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതിൽ 10…

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്; 12,655 പേർക്ക് രോ​ഗമുക്തി

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ്; കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹര്‍ജി നൽകിയത്. ഹര്‍ജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ്…

ഒക്ടോബർ – ഡിസംബർ കാലയളവ് നിർണായകം; കൊവിഡ് മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പുകളുമായി കേന്ദ്രം

കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയ്യാറെടുപ്പുകൾ. രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്നാണ് കൊവിഡ് കർമസമിതിയുടെ വിലയിരുത്തൽ. പ്രതിദിനം 20,000 കേസുകളാണ് രാജ്യത്ത് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. ഉത്സവകാലം…

കേരളത്തിൽ 82% പേരില്‍ കൊവിഡ് ആന്റിബോഡി സാന്നിധ്യം; സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

കേരളത്തില്‍ 82 % ആളുകള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍. 40 % കുട്ടികളില്‍ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന. 14 ജില്ലകളില്‍നിന്ന് 30,000 സാംപിളുകള്‍ ശേഖരിച്ചുനടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. അന്തിമ കണക്കുകളില്‍ മാറ്റം വരാം. കൊവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണു സര്‍വേ നടത്തിയത്….

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് കൊവിഡ് ; 383 മരണം

രാജ്യത്ത് ഇന്നലെ 26,964 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 383 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. 34,167 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 3,01,989 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതുവരെ 3,27,83,741 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ…

ഇന്ത്യയിൽ നിലവിൽ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ

നിലവിൽ ഇന്ത്യയിൽ കൊവിഡ് ബൂസ്റ്റർ വാക്സിനേഷൻ്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ. എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിലാണ് പരിഗണന വേണ്ടതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്ത് പതിനഞ്ച് ശതമാനത്തിൽ താഴെപ്പേർക്ക് മാത്രമേ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളൂ എന്നും. ഇനിയും ഒരുപാട് പേർക്കു രോഗം പിടിപ്പെടാൻ സാധ്യതയുണ്ട്. ഇവർക്കൊന്നും ഇപ്പോഴും വാക്സിൻ കിട്ടിയിട്ടില്ലെന്നും ഡൽഹി നാഷണൽ…

രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചെന്ന റിപ്പോർട്ട് അപലപനീയമെന്ന് ഐസിഎംആർ

രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ഐസിഎംആർ രംഗത്തെത്തി. കൊവിഡ് നിയന്ത്രണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പ്രതികരിച്ചു. കൊവിഡിൽ തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാർ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസർക്കാരിൻറെ രണ്ട് അജണ്ടകൾ നടപ്പിലാക്കാൻ ഐസിഎംആർ രണ്ടാം…

കേരളത്തില്‍ കൊവിഡ് ചൂട് കുറയുന്നു……!

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നുവെന്ന വിലയിരുത്തലുമായി ഐസിഎംആര്‍. മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറയുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടി . അതേസമയം ഇപ്പൊൾ കൊവിഡ് വാക്‌സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്നും. രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു….

കൊവിഡ് രോഗികളുടെ വിവരം ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കും; ആരോഗ്യമന്ത്രി

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കും. ഇത്തരം വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാറ്റങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ള 80 ശതമാനത്തിലധികം പേര്‍ക്ക്…

കൊവിഡ് ബാധിതരുടെ ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന നിലപാട് കേന്ദ്രം പുനഃപരിശോധിക്കണം; സുപ്രിംകോടതി

കൊവിഡ് ബാധിതരുടെ ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചു. കൊവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മാർ​ഗനിർദേശങ്ങൾ സംബന്ധിച്ച സത്യവാങഅമൂലം കേന്ദ്ര സർക്കാർ സമർപ്പിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിലാണ് കോടതിയുടെ പരാമർശം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഈമാസം 23നകം തയാറാക്കാനും സുപ്രിംകോടതി നിർദേശിച്ചു. മരണ സർട്ടിഫിക്കറ്റുമായി…

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ

ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ ആഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികൾ പരിഹാരമാകും. കൊവാക്സിൻ കയറ്റുമതിക്കും അം​ഗീകാരം ലഭിക്കുന്നതോടെ സഹായകമാകും. ഇന്ത്യയിൽ നിലവിൽ ഉപയോ​ഗത്തിലുള്ള മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കൊവാക്സിൻ. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്സിനെ കുറിച്ചുള്ള കൂടുതൽ പഠന റിപ്പോർട്ട് പുറത്തുവരാനുണ്ട്….

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 26,155 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

കൊവിഡ് രോഗിയുടെ വീട്ടിൽ മോഷണത്തിന് കയറി; കള്ളന് കൊവിഡ്

കൊവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വിട്ടിൽ ബുധനാഴ്ചയാണ് കള്ളൻ കയറിയത്. കാവിലുംപാറ പൊയിലോംചൽ സ്വദേശിയായ വീട്ടുടമസ്ഥൻ്റെ പരാതിയെ തുടർന്ന് തൊട്ടിൽപാലം പൊലീസ് 12 മണിക്കൂർ കൊണ്ട് കള്ളനെ പിടികൂടി. തൊട്ടിൽപാലം സ്വദേശിയായ വിനോദൻ എന്ന വിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്….

നിപ; കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നൽകി കേന്ദ്രം

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും നിപയുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണം. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കുന്നു. ഒക്ടോബർ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിച്ചിട്ടുണ്ട്….

സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യൂ ഇല്ല

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ നടപ്പാക്കിയിരുന്ന രാത്രി കർഫ്യൂ ഇനി ഇല്ല. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. രാത്രിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനൊപ്പം ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്….

ക്വാറന്റെയ്ന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കൊവിഡ് പടര്‍ത്തി; വിയറ്റ്‌നാമില്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

ഹോം ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കൊവിഡ് പടര്‍ത്തിയതിന് വിയറ്റ്‌നാമില്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. 28 കാരനായ ലീ വാന്‍ ട്രെയെയാണ് അഞ്ച് വര്‍ഷത്തേക്ക് ജയിലിലടച്ചത്. വിയറ്റ്‌നാമിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായ ഹോ ചിന്‍ മിന്‍ സിറ്റിയില്‍ നിന്ന് ലീ വാന്‍ ജൂലൈയില്‍ തന്‍റെ നഗരമായ കെ മൗവിലേക്ക് യാത്ര ചെയ്തിരുന്നു. ജൂലൈ 7…

വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29പേരെ ജയിലിലെ സി എഫ് എൽ ടി സിയിലേക്ക് മാറ്റി. ഒരാളെ തൃശൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിനുള്ളിലേക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് അധികൃതർ നോക്കികാണുന്നത്.

ഇടുക്കിയില്‍ ആദിവാസികൾക്ക് വാക്സീന്‍ എടുക്കാതെ സര്‍ട്ടിഫിക്കറ്റ്

കൊവിഡ് വാക്സീൻ കുത്തിവയ്പ്പെടുക്കാത്ത ആദിവാസികൾക്ക് വാക്സീനെടുത്തെന്ന് മൊബൈലിൽ സന്ദേശവും സാക്ഷ്യപത്രവും. ഇടുക്കി കണ്ണംപടിയിലെ വാക്സീൻ ക്യാമ്പില്‍ പേര് രജിസ്റ്റർ ചെയ്ത ആദിവാസി മൂപ്പൻമാർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സീനെടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് സന്ദേശം എത്താൻ കാരണമെന്ന് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ആറ് കുടികളിലുള്ളവര്‍ക്കായി കഴിഞ്ഞ ദിവസമാണ് കണ്ണംപടി സർക്കാർ സ്ക്കൂളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തിയത്….

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാത്രികമം, പ്രതി സിഎഫ്എൽടിസി ജീവനക്കാരൻ

പത്തനംതിട്ടയിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈം​ഗികാതിക്രമം. സിഎഫ്എൽടിസിയിലെ താൽകാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

ആരും പട്ടിണി കിടക്കേണ്ട അവസ്ഥവരരുത്: സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നിറവേറ്റും; മുഖ്യമന്ത്രി

നിത്യവൃത്തിക്ക് ഇടയില്ലാത്ത കുടുംബങ്ങള്‍ പട്ടിണി കിടക്കേണ്ട അവസ്ഥ വരരുതെന്ന് മുഖ്യമന്ത്രി. സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നിറവേറ്റുമെന്നും. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനം കുറച്ചുകൊണ്ടുവരുന്നതിന് പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാനിന്നും വാര്‍ഡുകളിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിരോധം ഉറപ്പു വരുത്തണം. ആദ്യഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍…

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; പത്തു ജില്ലകളില്‍ കുത്തിവെയ്പ് മുടങ്ങും

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെ…

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുമോ..? ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടരണമോയെന്ന് ഇന്ന് തീരുമാനമുണ്ടായേക്കും. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി. രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍…