Flash News
Archive

Tag: COVID

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാര്‍ഗ്ഗരേഖ; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാർഗരേഖ തയ്യാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം കോടതിയിൽ ഉറപ്പ് നൽകി. കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ നൽകണം, തിരുത്തലുകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങൾ ജൂണ്‍ 30ന് കേന്ദ്രത്തിന് സുപ്രീംകോടതി…

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി

സെപ്റ്റംബർ 5 ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും. വിമാനത്താവളത്തിലെ ആർ ടി പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും ആർ ടി പി.സി.ആർ എടുക്കണം.

ചില സംസ്ഥാനങ്ങളിൽ മൂന്നാം തരം​ഗത്തിന്റെ സൂചനകൾ; കരുതിയിരിക്കണമെന്ന് ഐസിഎംആർ

ചില സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാകുന്നതിന്റെ ആദ്യ സൂചനയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പകർച്ചവ്യാധി വിഭാഗം മേധാവി ഡോക്ടർ സമീരൻ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗമെത്താൻ ഇനിയും രണ്ടോ മൂന്നോ മാസമെടുക്കുമെന്ന് കരുതിയിരിക്കരുത്. ചില സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ കണ്ടു തുടങ്ങി….

വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

കൊവിഡ്‌ ബാധിച്ച്‌ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ അറിയിച്ചു. മറ്റ്‌ അനുബന്ധരോഗമുള്ളവർപോലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന സാഹചര്യമുണ്ട്‌. ഇത്‌ മരണത്തിന്‌ വഴിവക്കും. ആരോഗ്യം മോശമായാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണമെന്നും മന്ത്രി പറഞ്ഞു. ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാൽ പിന്നീട്‌ ലക്ഷണങ്ങൾ ഗുരുതരമാകും. വീടുകളിലും…

പകുതിയിലേറെ കൊവിഡ് രോ​ഗികളും കേരളത്തിൽ; ആശങ്ക രേഖപ്പെടുത്തി കേന്ദ്രം

രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ മാത്രം കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 10000നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രാജ്യത്ത്…

കൊവിഡിൽ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; ഫീസ് സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

കൊവിഡ് കാലത്ത് അനാഥരായ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് മഹാമാരിയിൽ ഒരു ലക്ഷത്തോളം കുട്ടികൾ രാജ്യത്ത് അനാഥാരായെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. 274…

35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നെന്ന് പഠനം; ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍…

ക​ർ​ണാ​ട​ക​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത ക്വാറന്റീൻ

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ബ​ന്ധി​ത ക്വാറന്റീൻ ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാറന്റീൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ. ഇ​വ​രെ ഏ​ഴ് ദി​വ​സം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും വി​ദ​ഗ്ദ്ധ സ​മി​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ കൊ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​യി​ൽ പി​ടി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ ശ​രി​യാ​യ നി​ല​യി​ൽ…

കൊവിഡ്; രാജ്യത്ത് 25,467 പുതിയ രോഗികൾ, 354 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 25,467 പേർക്ക്. മരണം 354. പ്രതിദിന കൊവിഡ് കണക്കിൽ പകുതിയും കേരളത്തിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇന്ന് രോഗമുക്തി നേടിയത് 39,486 പേരാണ്. ആകെ രോഗം സ്ഥിരീകരിച്ചവർ 3.24 കോടിയാണ്. രോഗമുക്തി നേടിയവർ 3.17 കോടിയും. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു….

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത; അവലോകന യോഗം ഇന്ന്

പ്രതിദിന കൊവിഡ് കേസുകൾ കൂടുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന് ചേരും. സാഹചര്യം വിലയിരുത്തുന്നതോടൊപ്പം പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം ഊർജ്ജിതമാക്കാനും നിർദേശം നൽകും. ഓണത്തിന് ശേഷമുള്ള വ്യാപനം ഈയാഴ്ച്ചയിൽ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ഇന്ന് ചേരും….

അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയവരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഡൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സബ് ഡിവിഷണം മജിസ്ട്രേറ്റ് രാജേന്ദ്ര കുമാർ അറിയിച്ചു. അതേസമയം, അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ…

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ: ആദ്യ പരിഗണന ഗുരുതര രോഗമുള്ള കുട്ടികൾക്ക്

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചാൽ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്. സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു ഈ വാക്‌സിന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു….

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍ തിരിച്ചെത്താം. അതേസമയം ഒമാൻ അംഗീകരിച്ച വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. ഒമാനിലേക്ക് വരുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും കൊവിഡ് മാനദണ്ഡങ്ങളുടെലംഘനം; ഇസിഐക്ക് മറുപടി നൽകാൻ സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിലും നേരത്തേ നടന്ന പ്രചാരണങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച രാഷ്ട്രീയ നേതാക്കന്മാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുടെ ബെഞ്ച് ഈ വിഷയത്തിൽ അടിയന്തിരത…

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല; ആരോഗ്യമന്ത്രി

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടർമാരാണെന്നും ആരോഗ്യമന്ത്രിയുടെ മറുപടിയിൽ പറഞ്ഞു. സംസ്ഥാനതല ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മറുപടിയില്‍ പരാമർശമില്ല. സർക്കാർ കണക്കും ഇൻഫർമേഷൻ കേരള മിഷൻ കണക്കും തമ്മിൽ 7000 മരണങ്ങളുടെ…

കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ ഉത്തരവ്; കര്‍ശന നിലപാടെടുത്തത് ധനവകുപ്പ്

സംസ്ഥാനത്ത് എ.പി.എൽ വിഭാഗത്തിന് കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ നടപടിയില്‍ കർശന നിലപാട് സ്വീകരിച്ച് ധനവകുപ്പ്. ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കാണാതെയാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സൗജന്യ ചികിത്സ തുടരാനാകില്ലെന്ന് ഫിനാൻസ് സെക്രട്ടറി എതിർ നോട്ടെഴുതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി…

കൊവിഡ്; രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ വൈകും

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങിയാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു. നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി…

ഒമാനിൽ 24 മണിക്കൂറിനിടെ 147 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 6 മരണം

ഒമാനിൽ 24 മണിക്കൂറിനിടെ 147 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,00,728 ആയി. കൊവിഡ് പോസിറ്റീവ് ആയി 6 പേർകൂടി മരിച്ചതോടെ മരണസംഖ്യ 4,013 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 2,89,130 പേർ രോഗമുക്തി നേടി . 222 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇതിൽ 22 പേരെ ഇന്നലെ…

രാജ്യത്ത് പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ; 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക്

ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ അറിയിച്ചു. ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഒമാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച ഇളവ് തുടരും. ഇന്ത്യയ്ക്കു പുറമേ യുകെ, സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസനിയ, സിയറ ലിയോൺ, ഇത്യോപ്യ,…

ആറ് മാസങ്ങള്‍ക്ക് ശേഷം ന്യൂസിലന്റില്‍ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലന്റ് നീങ്ങിയത്. ന്യൂസിലന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റില്‍ താമസിക്കുന്ന 58കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗണ്‍…

കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ; കേന്ദ്ര ആരോ​ഗ്യ മന്ത്രി

കോവി‍‍ഡ് പ്രതിരോധത്തിന് കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു (ഇസിപിആർ) കീഴിൽ ഉൾപ്പെടുത്തി തുക അനുവ​ദിക്കും. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തേ അനുവദിച്ചതിനു പുറമെയാണിതെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലകൾക്കും അവരുടെ…

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം: മുഖ്യമന്ത്രി കേന്ദ്രആരോ​ഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൻസൂഖ് മണ്ഡവ്യ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രിയും കേന്ദ്രആരോഗ്യമന്ത്രിയും ചേർന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേകസംഘവും തലസ്ഥാനത്ത് എത്തി. തിരുവനന്തപുരം മെഡിക്കൽ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പുതിയ കൊവിഡ് കേസുകൾ; 417 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പേർക്ക് കൊവിഡ് സ്ഥിരികരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 417 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. രോഗംബാധിച്ച് ചികിത്സയിലുള‌ളവർ രാജ്യത്ത് 3,81,947 ആണ്. 3.22 കോടിയാളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അവരിൽ 3.14 കോടി പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.48 ശതമാനം. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം…

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെറുന്നിയൂർ പഞ്ചായത്തിലെ അഞ്ച്, 10, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 17-ാം വാർഡിൽ കടമ്പ്രവാരം കോളനി, ചാക്കുടി മേഖലകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ…

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 19,104 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….