Flash News
Archive

Tag: COVID

സൗദിയിൽ 24 മണിക്കൂറിനിടെ 766 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 മരണം

സൗദിയിൽ 4 മണിക്കൂറിനിടെ 766 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,36,693 ആയി. കൊവിഡ് പോസിറ്റീവ് ആയി 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,378 എത്തി. . 1,532 പേർ കൂടി രാജ്യത്ത് കൊവിഡിൽ നിന്നും സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,18,911 ആയി. 1,387…

കൊവിഡ്; രോഗികളെയും സമ്പര്‍ക്കത്തിലുള്ളവരെയും വീട്ടില്‍ പൂട്ടിയിട്ട് ചൈനീസ് പ്രതിരോധം

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന. രാജ്യത്ത് പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് രോഗ പ്രതിരോധം ഉറപ്പുവരുത്തുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളുടെ പുറത്തുനിന്ന് വാതില്‍ പൂട്ടിയ ശേഷം…

കിറ്റെക്സ് തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. എന്നാൽ…

കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം; നിയന്ത്രണങ്ങളുമായി ലക്ഷ ദ്വീപ്

കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം. അടിയന്തിര ഘട്ടത്തില്‍ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു. ലക്ഷ ദ്വീപില്‍ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. നിലവില്‍ നാല്‍പത്തി രണ്ട് പേരില്‍ മാത്രമാണ് ദ്വീപില്‍…

കൊവിഡ് വ്യാപനം; കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം

കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണമെന്ന് കേന്ദ്ര…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20.34 കോടി;18.27 കോടി പേർ രോഗമുക്തി നേടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി മുപ്പത്തിനാല് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടിയിലധികം പേർ രോഗമുക്തി നേടിയപ്പോൾ നാൽപ്പത്തിമൂന്ന് ലക്ഷം പേർക്ക് വൈറസ് കാരണം ജീവൻ നഷ്‌ടമായി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്….

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന നിയന്ത്രണം

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പരിശോധൻ കർശനമാക്കാൻ തമിഴ്നാട്. ഇതിന്റെ ഭാമായി നാളെ പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി നേരിട്ടെത്തും. നാളെ രാവിലെ 5.50 നാണ് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ ആരോഗ്യ മന്ത്രി എം സുബ്രമണ്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തുക. ആലപ്പി എക്സ്പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ,…

ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര; രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം യാത്രാനുമതി

മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഓഗസ്റ്റ് പതിനഞ്ചുമുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ട്രെയിനുകളില്‍ പ്രവേശനമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് യാത്രാനുമതി നല്‍കും. വാക്‌സിന്‍ സ്വീകരിച്ചവുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. വാക്‌സിനെടുത്തവര്‍ക്ക് മാത്രമാകും ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ വഴിയും…

‘സ്കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അപകടകരം’; പാര്‍ലമെന്‍ററി സമിതി

കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണെന്ന് പാര്‍ലമെന്ററി സമിതി. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി സമിതി ചൂണ്ടിക്കാട്ടി. നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായും. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. വീട്ടുജോലികളില്‍ കുട്ടികളുടെ…

വയനാട്ടിലെ 7 പ്രദേശങ്ങളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്….

കൊവിഡ് വ്യാപനം; പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബീജിംഗ്

ഉയർന്ന വൈറസ് വ്യാപക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കൊവിഡ് പാൻഡെമിക് പടരാതിരിക്കാൻ ബീജിംഗ് നഗരം നിരവധി നടപടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് മീഡിയ ഗ്ലോബൽ ടൈംസ് പറയുന്നതനുസരിച്ച്, ബീജിംഗിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഇടത്തരം അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ എയർ, റെയിൽവേ സേവനങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങുന്നതിൽ നിന്ന് തടയും….

ഖത്തറിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ

ഖത്തറിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈൽ ഫോണിൽ ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യുക, വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ കയറ്റാതിരിക്കുക എന്നിവ കർശനമായി പാലിക്കണം….

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങളിൽ ഇളവ്; പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക. ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനല്ല തീരുമാനം.

കൊവിഡ് 19 ചികിത്സാ; പ്രോട്ടോകോൾ നാലാം പതിപ്പ് പുറത്തിറക്കി

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക്…

അശാസ്ത്രീയ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നു, കടകളിലെ പ്രവേശന നിബന്ധനകൾ ചർച്ചചെയ്യണം; സഭയിൽ അടിയന്തരപ്രമേയം

കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അശാസ്ത്രീയ മാനദണ്ഡങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് പറഞ്ഞ പരാതിപക്ഷത്തിനായി കെ ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ വ്യക്തമാക്കിയിരുന്നു. ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ ശക്തമായ എതിർപ്പുകളാണ് പല ഭാഗത്തു…

കൊവിഡ് നിയന്ത്രണത്തിൽ കേരളത്തിന് വലിയ വീഴ്ചയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോ​ഗ്യമന്ത്രാലയത്തിന് കൈമാറി….

കൊവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ ഉണ്ടായേക്കും; ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഒക്ടോബറില്‍ കൊവിഡ് വ്യാപനം ഉച്ചസ്ഥായില്‍ എത്തിയേക്കാമെന്നും ഐഐടി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ തുടരുകയാണ്.പ്രതിദിനം 20,000 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍…

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കോവിഡ് ; 422 മരണം

രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 36,946പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്. പുതുതായി 40,134 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. രാജ്യത്തെ…

തൃശ്ശൂർ നഗരത്തിൽ മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാംപുകൾ ആരംഭിച്ചു

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യു.പി. സ്കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ്, അയ്യന്തോള്‍ നിര്‍മ്മല യു.പി. സ്കൂള്‍, ചേറൂര്‍ എന്‍.എസ്. യു.പി.സ്കൂള്‍, തുടങ്ങിയ 6 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രോഗവ്യാപനം തടയല്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ…

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം വൈറസിന്റെ വകഭേദം; മുന്നറിയിപ്പ് നൽകി എയിംസ് മേധാവി

രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് ‘ആര്‍- വാല്യു’ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആര്‍- വാല്യൂ. രോഗബാധിതനായ ഒരാളില്‍ നിന്ന് എത്രപേര്‍ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗത്തെക്കുറിച്ചുള്ള…

ച​ർ​ച്ച പ​രാ​ജ​യം; പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട്

സം​സ്ഥാ​ന​ത്തെ പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോകാൻ തീരുമാനിച്ചു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റുമായി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട സാഹചര്യത്തിലാണ് സമരവുമായി മുന്നോട് പോകാൻ തീരുമാനിച്ചത്. ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 12 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് കേ​ര​ള മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൊ​വി​ഡ് ചി​കി​ത്സ വി​കേ​ന്ദ്രീ​ക​രി​ക്ക​ണം എ​ന്നാ​ണു പി​ജി ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം….

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു;16,865 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ഒളിമ്പിക്‌സില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു, 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒളിമ്പിക് വില്ലേജില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 21 പേര്‍ക്കാണ് വില്ലേജില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇക്കൂട്ടത്തില്‍ കായിക താരങ്ങൾ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല. സ്റ്റാഫുകള്‍ക്കും അധികൃതര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ ജപ്പാന്‍ സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഒളിമ്പിക് വില്ലേജില്‍ നിന്നും ഉടന്‍ തന്നെ മാറ്റി. ഇതോടെ ഒളിമ്പിക്‌സുമായി…

ഡെൽറ്റ വകഭേദം പടരുന്നു; ഓഗസ്റ്റ് ആറു മുതൽ ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധം

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു. കൊവിഡിന്റെ ഡെൽറ്റ വകഭേദമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറ്റലിയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മരിയോ ദ്രാഗി അവതരിപ്പിച്ച പുതിയ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ആറിനുശേഷം റസ്റ്ററന്റുകൾ, മ്യൂസിയങ്ങൾ, സിനിമാശാലകൾ. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം ഗ്രീൻ പാസുള്ളവർക്കു മാത്രമായിരിക്കും. ഗ്രീൻ പാസ് നിബന്ധനകൾ ലംഘിക്കുന്ന ഉടമയ്ക്കും…

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സിനിമാ തിയേറ്ററുകളും തുറക്കില്ല. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ചില ജില്ലകളില്‍…