Flash News
Archive

Tag: COVID

സൗദിയില്‍ 1187 പേര്‍ക്ക് കൂടി കൊവിഡ്; 1176 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ 1187 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1176 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,24,584 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,05,003 ഉം ആയി. രാജ്യത്തെ ആകെ മരണം 8,226 ആയി. കൊവിഡ് ബാധിച്ചവരില്‍ നിലവില്‍ 11,355 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1395 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയില്‍ കഴിയുന്ന…

ഫലപ്രാപ്തി കിട്ടുമോ എന്ന് പരീക്ഷിക്കും; വാക്‌സീൻ സംയോജിപ്പിക്കാൻ അനുമതി

വാക്‌സീനുകൾ സംയോജിപ്പിക്കാൻ വിദഗ്ധ സമിതി ശുപാർശ. കൊവിഷീൽഡും കൊവാക്‌സിനും സംയോജിപ്പിക്കാൻ നിർദ്ദേശം. പരീക്ഷണത്തിന് വെല്ലൂർ മെഡിക്കൽ കോളേജിന് അനുമതി നൽകി. വാക്‌സീനുകൾ സംയോജിപ്പിച്ചാൽ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സീനുകൾ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സീനുകൾ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.

ഒരാഴ്ച കൊണ്ട് 90 ശതമാനം പൗരൻമാർക്കും വാക്സിൻ നൽകി ഭൂട്ടാൻ

ഒരാഴ്ച കൊണ്ട് 90 ശതമാനം പൗരൻമാർക്കും വാക്സിൻ നൽകിയിരിക്കുകയാണ് ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാൻ. രണ്ടാം ഡോസ് വാക്സിനാണ് ഭൂട്ടാൻ ഒരാഴ്ച കൊണ്ട് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിനും നൽകിയത്. ഇതോടെ ലോകരാജ്യങ്ങളുടെ ഇടയിൽ പ്രതീക്ഷയുടെ പുത്തൻ അടയാളമായി ഭൂട്ടാൻ മാറിയിരിക്കുകയാണ്. ഈ മാസം 20 തീയതിയോടെയാണ് ഭൂട്ടാൻ രണ്ടാം വാക്സിൻ നൽകാൻ ആരംഭിച്ചത്. കഴിഞ്ഞ…

സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രം; ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും

സംസ്ഥാനത്തെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ത്തിന്റെ നിർദ്ദേശ പ്രകാരം NCDC ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിൽ എത്തും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരിന് കത്തെഴുതി. അതേസമയം, രാജ്യത്ത് കൊവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല്…

ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം

ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി. ഇതുവരെ 2,77,632 കൊവിഡ് രോഗികളാണ് ഒമാനില്‍ രോഗമുക്തരായത്. നിലവില്‍…

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 91 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 91 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പിടിയിലായവരില്‍ 85 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 6 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍…

കൃണാൽ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-20 മാറ്റിവച്ചു

ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി-20 മത്സരം മാറ്റിവച്ചു. നാളെ, 28ആം തീയതിയാവും മത്സരം നടക്കുക. ഇതിനിടെ, ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടഞരമ്പിനു പരുക്കേറ്റതിനെ തുടർന്നാണ് രഹാനെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നത്. പരുക്കിൽ നിന്ന്…

ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധം; ലണ്ടനിൽ ആറ് പേർ അറസ്റ്റിൽ

സെൻട്രൽ ലണ്ടനിൽ നടന്ന ലോക്ക്ഡൗൺ, വാക്സിൻ വിരുദ്ധ പ്രതിഷേധത്തിനിടെ ആറ് പേർ അറസ്റ്റുചെയ്യപ്പെടുകയും നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ഡൗണിങ് സ്ട്രീറ്റിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു കുപ്പി എറിഞ്ഞ ഒരു പ്രകടനക്കാരനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച യുകെയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. എന്നിരുന്നാലും,…

രാജ്യത്ത് 39,742 പേര്‍ക്ക് കൊവിഡ്; 535 മരണം

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കൊവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍. ഇതുവരെ 43,31,50,864…

വാക്സീന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്

കുട്ടനാട്ടില്‍ വാക്സീന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനാണ് മർദ്ദനം ഏറ്റത്. സിപിഎം നേതാക്കളാണ് മര്‍ദ്ദിച്ചത്. മിച്ചമുള്ള വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പൊലീസ്…

ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ബഹ്‌റൈനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറവായതോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിച്ചുതുടങ്ങി. ഗ്രീന്‍ ലെവലിലാണ് ഇപ്പോള്‍ രാജ്യം. വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും ഔട്ട്‌ഡോര്‍ പരിപാടികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനമുണ്ട്. കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുണ്ട്.

കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ്…

ഇന്ത്യൻ നാവിക കപ്പൽ ഐരാവത്ത് കൊവിഡ് പ്രതിരോധത്തിനുള്ള അവശ്യസാധനങ്ങളുമായി ഇന്തോനേഷ്യയിലെത്തി

ഇന്ത്യൻ നാവിക കപ്പൽ ഐരാവത്ത് ഇന്തോനേഷ്യയിലെ ജക്കാർത്ത തുറമുഖത്ത് കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങളുമായി എത്തി. 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജന് (എൽ‌എം‌ഒ) അടങ്ങിയിരിക്കുന്ന അഞ്ച് ക്രയോജനിക് കണ്ടെയ്നറുകളും 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും കപ്പൽ കൊണ്ടുവന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളമുള്ള വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കപ്പൽ മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി…

ഖത്തറില്‍ 20 ലക്ഷം പേര്‍ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു

ഖത്തറില്‍ 20 ലക്ഷത്തോളം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് 1965422 പേര്‍ ഒരു ഡോസ് വാക്സിനെടുത്തു. 1670850 പേര്‍ രണ്ട് ഡോസ് വാകിസിനുകളും പൂര്‍ത്തീകരിച്ചു. വാക്സിനേഷന്‍ പ്രോഗ്രാം പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൊവിഡ് ആന്റിബോഡി സാന്നിധ്യമുള്ളത് 45 ശതമാനം പേരിൽ മാത്രമെന്ന് ഐസിഎംആർ സിറോ സർവേ

കേരളത്തിൽ കൊവിഡ് ആന്റിബോഡി സാന്നിധ്യമുള്ളത് 45 ശതമാനം പേരിൽ മാത്രമെന്ന് ഐസിഎംആർ സിറോ സർവേ. കേരളത്തിൽ 45% പേരിൽ മാത്രമേ കോവിഡ് ആന്റിബോഡി സാന്നിധ്യം ഉള്ളെന്ന് ഐസിഎംആർ സീറോ സർവേ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ദേശീയതലത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ദേശീയതലത്തിലെ ആന്റിബോഡി സാന്നിധ്യം 67.6% ആണ്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗം…

കൊവിഡ് ; തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ നോക്കാം

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ പൗഡിക്കോണം, ശ്രീകാര്യം ഡിവിഷനുകൾ വാർഡ് കണ്ടെയ്ൻമെന്റ് സോണായും പള്ളിത്തുറ വി.എസ്.എസ്.സി മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഹാര സാധനങ്ങൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം,…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു. മരണസംഖ്യ 41.51 ലക്ഷം കടന്നു. നിലവിൽ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടി പിന്നിട്ടു. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ…

എറണാകുളം ജില്ലയിൽ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു

എറണാകുളം ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചി മേയർ അഡ്വ എം. അനിൽകുമാറും ജില്ലാ കളക്ടർ ജാഫർ മാലിക്കും ചേർന്ന്ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന 2500 പേർക്കാണ് വാക്സിൻ നൽകുന്നത്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിനൊപ്പം…

ഖത്തറില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,22,478 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 66 പേര്‍ സ്വദേശികളും 62 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു…

സൗദിയിൽ 24 മണിക്കൂറിനിടെ 1,142 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ 24 മണിക്കൂറിനിടെ 1,142 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,13,28 ആയി. രോഗബാധിതരായ 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,115 ആയി ഉയർന്നു. ഇന്നലെ 1,024 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,94,264 ആയി. ചികിത്സയിലുളള 10,905 പേരിൽ 1,374 പേരുടെ നില…

എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കൊവിഡ് ടെസ്റ്റ് സംവിധാനം വേണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകളകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. രണ്ടാം നിയമസഭാ സമ്മേളനവേളയില്‍ കെ.ടി.ജലീലിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കര്യം അറിയിച്ചത്. കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി…

കണ്ണീരിൽ കുതിർന്ന കണക്കുകൾ; ഇന്ത്യയിൽ കൊവിഡ് അനാഥമാക്കിയത് 1.2 ലക്ഷം കുട്ടികളെ

ഇന്ത്യയിൽ കൊവിഡ് പടർന്നു പിടിച്ചപ്പോൾ കഴിഞ്ഞ പതിനാല് മാസത്തിനിടെ 1.2 ലക്ഷം കുട്ടികൾക്കാണ് അവരുടെ മാതാവിനേയോ പിതാവിനേയോ കൊവിഡ് കാരണം നഷ്ടമായത്. ആഗോളതലത്തിലെ കണക്കെടുത്താൽ ഈ കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളം വരും. 2020 മാർച്ച് ഒന്ന് മുതൽ 2021 ഏപ്രിൽ 30 വരെയുള്ള കണക്കുകളാണിത്. ഇത്തരത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളിൽ 11,34,000 കുട്ടികൾക്ക് സംരക്ഷണം…

കേരളത്തിലേക്കുള്ള വിമാനയാത്ര: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കൊവിഡ് ടെസ്റ്റ് വേണ്ട; എയർ ഇന്ത്യ

കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റിന്‍റെ നിർബന്ധമില്ലെന്ന് എയർ ഇന്ത്യ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവ്. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം. ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കൊവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.

കൊവിഡ് വ്യാപനം; തൃശ്ശൂര്‍ ജില്ലയില്‍ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തൃശ്ശൂര്‍ ജില്ലയില്‍ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചു. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം,…

രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന് കേന്ദ്രം; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ക്ഷാമമില്ലെങ്കില്‍ ആശുപത്രികള്‍ കോടതികളെ സമീപിച്ചതെന്തിനെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചോദിച്ചു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്രനിലപാടിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ…