Flash News
Archive

Tag: COVID

രാജ്യത്ത് ആദ്യമായി രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വനിതാ ഡോക്ടര്‍ക്ക് ഒരേ സമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍

രാജ്യത്ത് രണ്ടു വാക്‌സിന്‍ ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡിന്റെ രണ്ടു വകഭേദവും പിടിപെട്ടതായി റിപ്പോർട്ട്. അസമിലെ ഒരു വനിതാ ഡോക്ടര്‍ക്കാണ് ഒരേസമയം രണ്ട് വൈറസ് വകഭേദങ്ങളും പിടിപെട്ടത്. കൊവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് ബാധിച്ചത്. ഐസിഎംആറിന്റെ ദിബ്രുഗഡിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരട്ട വൈറസ് ബാധ കണ്ടെത്തുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍…

സൗദിയിൽ 24 മണിക്കൂറിനിടെ 1,273 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ 24 മണിക്കൂറിനിടെ 1,273 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 5,12,142ആയി. രോഗബാധിതരായ 14 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,103. അതേസമയം ഇന്നലെ 1,091 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,93,240 ആയി. നിലവിൽ ചികിത്സയിലുളള 10,799 പേരിൽ 1,380 പേരുടെ നില ഗുരുതരമാണ്.

കൊവിഡ് മരണം; നഷ്ടപരിഹാരത്തിന് കൂടുതല്‍ സമയം തേടി കേന്ദ്രം സുപ്രീം കോടതിയില്‍

രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സഹായ ധനം നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം മര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് സുപ്രീം കോടതി ഉത്തരവിട്ടത്….

സംസ്ഥാനത്തെ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്; വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ചേരുന്ന അവലോകനയോഗം ചേരും. വൈകീട്ട് മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള അവലോകനയോഗം. പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം പ്രധാനമായും വിലയിരുത്തുക. വാരാന്ത്യ ലോക് ഡൗൺ തുടരണോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ടിപിആർ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തിൽ…

ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾക്കുള്ള വിലക്ക് കാനഡ ഓഗസ്റ്റ് 21 വരെ നീട്ടി

കൊവിഡിന്റെ ഡെൽറ്റ വേരിയന്റ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് വരുന്ന പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി കാനഡ അറിയിച്ചു. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ഏപ്രിൽ 22 ന് ഏർപ്പെടുത്തിയ നിരോധനം ജൂലൈ 21 ന് വരെയാണ് തീരുമാനിച്ചിരുന്നുവെങ്കിലും ഓഗസ്റ്റ് 21 വരെ ഇത് തുടരുമെന്ന് ഗ്ലോബൽ ന്യൂസ് സി റിപ്പോർട്ട് ചെയ്തു….

യു​എ​ഇ യാ​ത്ര വി​ല​ക്ക് തു​ട​രും; അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

യു​എ​ഇ​യി​ലേ​ക്ക് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർക്കുള്ള വി​ല​ക്ക് തു​ട​രും. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ലൈ 25വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​മി​റേ​റ്റ്സ് എയർലൈൻസ് അ​റി​യി​ച്ചു. 31 വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സും വ്യ​ക്ത​മാ​ക്കി….

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 13,206 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് വ്യാപനം രൂക്ഷം. 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നാണ് റിപ്പോർട്ടുകള്‍. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.

കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ തയ്യാറെടുത്ത് കേന്ദ്രം; അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടി

കൊവിഡ് മൂന്നാം തരംഗം ആസന്നമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. കൊവിഡ് രണ്ടാം തരംഗം തടയാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്…

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കൊവിഡ്; 499 മരണം

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 499 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 38,660 പേർ കൂടി രോ​ഗമുക്തി നേടിയതായും വാക്സിനേഷൻ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. 40,64,81,493 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കൊവിഡ് മൂന്നാം തരം​ഗം കണക്കിലെടുത്ത് കേന്ദ്രസർക്കാർ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകൾ അടക്കം 30…

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 13,613 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

അമേരിക്കയില്‍ വാക്‌സിനേഷന്‍ ലക്ഷ്യം കൈവരിക്കാത്തതിന് തങ്ങള്‍ ഉത്തരവാദിയല്ല; ഫെയ്സ്ബുക്ക്

അമേരിക്ക കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ കരണക്കാരല്ലെന്ന് ഫെയ്സ്ബുക്ക്. തെറ്റായ വിവരങ്ങള്‍ നല്‍കി ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന പ്രസിഡന്‌റ് ജോ ബൈഡന്‌റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് ഫെയ്സ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്സിനുകളെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ വാക്സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്‌റെ ആരോപണം. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള…

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 41,157 പേർക്ക്; 518 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,106,065 ആയി. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 518 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 413,609 ആയി ഉയർന്നു. സജീവ രോഗികളുടെ…

സൗദിയില്‍ 1,098 പേര്‍ക്ക് കൂടി കൊവിഡ്; 1,207 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ ഇന്ന് 1,098 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1,207 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,08,521 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,89,553 ഉം ആയി. രോഗബാധിതരില്‍ ഇന്ന് 15 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,063 ആയി. വിവിധ…

മൂന്നാം തരംഗം: സംസ്ഥാനത്ത് മരുന്നുകളും സുരക്ഷാ സാമഗ്രികളും നിര്‍മ്മിക്കും

സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന…

ഖത്തറില്‍ 24 മണിക്കൂറിനിടെ 133 കൊവിഡ് കേസുകള്‍; 108 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ 24 മണിക്കൂറിനിടെ 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 65 യാത്രക്കാരും പുതിയ രോഗികളില്‍ ഉള്‍പ്പെടുന്നു. 1,532 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. ഖത്തറില്‍ ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 221,913 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ചുപേരെ ആശുപത്രിയില്‍…

കൊവിഡ്- വാര്‍ഡ് തല നിയന്ത്രണത്തില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുതല നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ റ്റി.പി.ആര്‍ വളരെ ഉയര്‍ന്ന് നില്‍ക്കുന്ന കൂടുതല്‍ രോഗികളുള്ള വാര്‍ഡുകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പുന്റെയും പ്രത്യേക ശ്രദ്ധയുണ്ടാകണം. ഇക്കാര്യത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കര്‍ശന…

കൊവിഡ് പോരാട്ടം; വരുന്ന 125 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങി. ഇത് ഒരു മുന്നറിയിപ്പ് സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം കോവിഡ് മരണവും തടയാന്‍ സാധിച്ചു എന്ന് പഠനം വ്യക്തമാക്കുന്നു. ഒരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്…

സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.21 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്‌സിന്‍ കൂടി എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,078 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്….

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍.വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് ലോക്ക് ഡൗണ്‍ . ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. കോവിഡ് വ്യാപനം മൂലം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. അതേസമയം ഒമാനില്‍ 904 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി…

സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും…

തിരുവനന്തപുരത്ത് 936 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 936 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1158 പേർ രോഗമുക്തരായി. 7.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,777 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 846 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2205 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2560 പേർ നിരീക്ഷണകാലം…

തിരുവനന്തപുരത്ത് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 837 പേർ രോഗമുക്തരായി. 8.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,012 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1050 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,181 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,395 പേർ…

കൊവിഡ് പ്രതിരോധം: തിരുവനന്തപുരം ജില്ലയിൽ പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്നു മുതലുള്ള ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ…

കേരള-കര്‍ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു

കേരള-കര്‍ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് കർണാടക സർക്കാരിന്‍റെ തീരുമാനം. മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്. എന്നാൽ മംഗളൂരു-കേരള അതിര്‍ത്തിയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികൾക്കും ഇവരോടൊപ്പമുള്ള രക്ഷിതാക്കള്‍ക്കും പരിശോധനയിൽ ഇളവ് നൽകിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്ക്…