Flash News
Archive

Tag: COVID

മുഴുവന്‍ കടകളും തുറക്കാൻ അനുവദിക്കണം; വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

മുഴുവന്‍ കടകളും തുറക്കാൻ അനുവദിക്കണം എന്ന ആവശ്യത്തിലുറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് സമിതി തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന്…

സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കൊവിഡ്; 16 മരണം

സൗദി അറേബ്യയിൽ 1,523 പേർ കൊവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടി. പുതുതായി 1,244 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രൊവിഡ് കേസുകളുടെ എണ്ണം 502,439 ആയി. 483,937 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,992…

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേർ മരണമടഞ്ഞു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 12 മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 286072 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 259550 പേര്‍ രോഗമുക്തരാവുകയും 3435 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍…

സ്പുട്നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നു; ആശുപത്രിവാസവും ഒഴിവാക്കാമെന്ന് പഠനം

റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നുവെന്ന് വാക്സിൻ നിക്ഷേപകരായ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) വ്യക്തമാക്കി. അറുപതുവയസിന് മുകളിലുള്ളവർക്ക് മറ്റുള്ളവർക്കൊപ്പം പ്രതിരോധ ശേഷി വാക്സിൻ നൽകുന്നുണ്ടെന്നും ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്ന് വ്യക്തമായതായും ആർ‌ഡി‌എഫ് അറിയിച്ചു. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും. മാർച്ച് നാലുമുതൽ…

യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം

യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,490 പേര്‍ സുഖം പ്രാപിക്കുകയും ആറുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,80,747 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,50,220 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,28,290 പേര്‍ രോഗമുക്തരാവുകയും 1,866…

സൗദിയില്‍ മൊഡേണ വാക്സിനും അംഗീകാരം ലഭിച്ചു

കൊവിഡിന് എതിരായ മൊഡേണ പ്രതിരോധ വാക്സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റി അംഗീകാരം ലഭിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് കൊവിഡ് വാക്സിനായിരിക്കുകയാണ് മൊഡേണ. നിലവില്‍ ആസ്‍ട്രസെനിക, ഫൈസര്‍ ബയോഎന്‍ടെക്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സിനുകള്‍ക്കായിരുന്നു സൗദി അറേബ്യയില്‍ ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നത്….

ക്വാറന്റീന്‍ ലംഘനം; സൗദി അറേബ്യയില്‍ 238 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച കൊവിഡ് രോഗികള്‍ അറസ്റ്റില്‍. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഐസൊലേഷന്‍, ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കോവിഡ് രോഗികളാണ് അറസ്റ്റിലായത്. പിടിയിലായവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍…

18.68 കോടി കടന്ന് ലോകത്ത് ബാധിതരുടെ എണ്ണം; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 43,393 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി…

കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ 23,000 കോടിയുടെ പാക്കേജ്; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം

കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നും ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതിൽ 15000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിഹിതം….

കൊ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് ജനസംഖ്യാ അനുപാതത്തില്‍ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി…

വാക്‌സിൻ മാറി നൽകി; കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു

കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. വാക്‌സിൻ സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി പിന്നിട്ടു; ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാൽപത് ലക്ഷം കടന്നു. നിലവിൽ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. അറുപതിനായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്….

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം; പ്രവാസി ലീഗല്‍സെല്‍ മോദിയ്ക്ക് നിവേദനം സമര്‍പ്പിച്ചു

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യപ്പെട്ട് പ്രവാസി കൂട്ടായ്മകള്‍ രംഗത്തെത്തി. സുപ്രീംകോടതി വിധി പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സഹായം നല്‍കുവാന്‍ തയ്യാറാക്കുന്നവരുടെ പട്ടികയില്‍ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസി കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ആവശ്യം ഉന്നയിച്ചു കൊണ്ട് പ്രവാസി ലീഗല്‍സെല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നിവേദനം സമര്‍പ്പിച്ചു….

രാജ്യാന്തര വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ, റാപിഡ് പി.സി.ആർ നിരക്കുകൾ സർക്കാർ നിജപ്പെടുത്തും

രാജ്യാന്തര വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ, റാപിഡ് പി.സി.ആർ നിരക്കുകൾ സർക്കാർ നിജപ്പെടുത്തും. ഈ മാസം 21 മുതലാണ്​ പുതിയ നിരക്ക്​ നിജപ്പെടുത്തുന്നത്​. ഇപ്പോൾ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമാണ് യു.എ.ഇയിലേക്ക് പോകുവാൻ കഴിയുന്നത്. ആർ.ടി.പി.സിആറിന് 500 രൂപയും റാപിഡ് പി.സി.ആറിന് 2490 രൂപയുമാണ് ഈടാക്കുന്നത്. സർക്കാർ ഇടപെടുന്നതോടെ നിരക്കിൽ വലിയ കുറവുണ്ടാകും.

കൊവിഡ് ചട്ടലംഘനം കഴിഞ്ഞമാസം ഷാർജയിൽ കുടുങ്ങിയത് 21,266 പേർ

കൊവിഡ് ചട്ടങ്ങൾ ലംഘിച്ചത്തിന് 21,266 പേർക്കു കഴിഞ്ഞമാസം മാത്രം പൊലീസ് പിഴ ചുമത്തി. താമസകേന്ദ്രങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുപത്തിനായിരത്തിൽ പരം ആളുകൾ പിടിയിലായത്. മാസ്ക് ഇല്ലാത്തതിനാണ് ഏറ്റവും കൂടുതൽ പേർ കുടുങ്ങിയത്. പൊതുജനങ്ങൾക്കു ബോധവൽക്കരണം നൽകുന്നതിനൊപ്പം നിരീക്ഷണം ശക്തമാക്കിയെന്നും ഷാർജ പൊലീസ് മേധാവി മേജർ ജനറൽ സെയിഫ് അൽ…

കൊവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കണം; പ്രതിദിന വാക്‌സിനേഷന്‍ 85ലക്ഷം കടക്കണമെന്ന് നിർദേശം

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ഡിസംബറോടെ രാജ്യത്തെ കുറഞ്ഞപക്ഷം 60 ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശം. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിനും ഇക്കാലയളവില്‍ നല്‍കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നാണ് വിദഗ്ധ സമിതിയംഗം കഴിഞ്ഞ…

സംസ്ഥാനത്ത് ടി.പി.ആര്‍. കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍

സംസ്ഥാനത്ത് ടി.പി.ആര്‍. കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ അവസ്ഥയും…

ഒമാനില്‍ 1,570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 33 മരണം

ഒമാനില്‍ 24മണിക്കൂറിനിടെ 1,570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 രോഗികള്‍ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 276,736 ആയി ഉയര്‍ന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 3,316 ആയി. 244,782 പേര്‍ രോഗമുക്തി നേടി. 88.5 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, 24 മണിക്കൂറിനിടെ 166 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,554 രോഗികളാണു നിലവില്‍ ആശുപത്രികളില്‍…

ഉത്തരാഖണ്ഡിൽ കൊവിഡ് കർഫ്യൂ ജൂലൈ 13 വരെ നീട്ടി

ഉത്തരാഖണ്ഡ് സർക്കാർ കൊവിഡ് കർഫ്യൂ ജൂലൈ 13 വരെ നീട്ടി. അതേസമയം, ഉത്തരാഖണ്ഡിൽ 78 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മലയോര സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,40,724 ആയി ഉയർന്നു. സംസ്ഥാനത്ത് 1,749 സജീവ കേസുകളുണ്ട്. കൊവിഡ് മൂലമുള്ള മരണസംഖ്യ 7,333 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 144…

ഇന്ത്യയിലേക്ക് എത്താൻ മൃ​ഗങ്ങൾക്കും കൊവിഡ് നെ​ഗറ്റീവ് നി‌ർബന്ധം

ഇന്ത്യയിലേക്ക് മൃ​ഗങ്ങൾക്കും എത്തിക്കാൻ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉൾപ്പെടെയുള്ള മൃ​ഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കൊവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകി. യാത്രയ്ക്ക് മുൻപ് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു….

ജാഗ്രത കൈവിടരുത് വാക്സിന്‍ എടുത്ത ശേഷവും ആളുകളില്‍ കൊവിഡ് പടരാം…

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുന്നുണ്ട്. കൂടുതല്‍ പേരെ വാക്സിനേറ്റ് ചെയ്യുക എന്നതാണ് ഇനിയും പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാൽ വാക്‌സിൻ എടുത്തശേഷവും ആളുകൾക്ക് കൊവിഡ് ബാധിക്കാം. നിലവില്‍ വാക്സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ…

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളവും

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളവും. നിലവിൽ 0.46%മാണ് കേരളത്തിലെ മരണനിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ മരണനിരക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് കേരളത്തെക്കാൾ ഇരട്ടിയിലേറെ മരണനിരക്ക് പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, യൂപി എന്നീ സംസ്ഥാനങ്ങളിൽ റിപ്പോർട്ട്‌ ചെയ്തു. പഞ്ചാബിൽ 2.7% മരണനിരക്ക് റിപ്പോർട്ട്‌ ചെയ്തപ്പോൾ ഉത്തർപ്രദേശിൽ 1.36% മരണനിരക്ക് രേഖപ്പെടുത്തി. രാജ്യത്ത് നിലവിൽ…

ഹജ് പെർമിറ്റില്ലാതെ മക്ക, മദീന തീർഥാടന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി

ഹജ് പെർമിറ്റില്ലാത്തവർക്ക് മക്ക, മദീന തീർഥാടന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. അനുമതിയില്ലാതെ പ്രവേശിക്കുന്നവർക്ക് 10,000 റിയാലാണ് പിഴശിക്ഷ. മിന, മുസ്ദലിഫ, അറഫാ എന്നിവിടങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ് തീർഥാടനം പതിനെട്ടാം തീയതി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സൗദിയിൽ താമസിക്കുന്ന 60,000 പേർക്ക് മാത്രമാണ് ഹജ്ജിന്…

ഹോമി​യോ പ്രതിരോധ മരുന്നിനെ അനുകൂലിച്ച്‌​ വി.കെ പ്രശാന്ത്​ എം.എല്‍.എയുടെ ഫേസ്​ബുക്​ പോസ്റ്റ്; വിമർശനവുമായി അലോപ്പതി ഡോക്​ടര്‍മാര്‍

കൊവിഡ്​ പോസിറ്റീവായ വിവരം പങ്കുവെച്ച വി.കെ പ്രശാന്ത്​ എം.എല്‍.എയുടെ ഫേസ്​ബുക്​ പോസ്റ്റ് വിവാദത്തിൽ. പോസ്റ്റിലെ ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള എം.എല്‍.എയുടെ നിലപാടിനെതിരെ അലോപ്പതി ഡോക്​ടര്‍മാര്‍ രംഗത്തെത്തി. ഇത്രയും നാൾ കൊവിഡിൽ നിന്നും രക്ഷനേടാൻ ഹോമിയോ പ്രതിരോധ മരുന്ന് സഹിച്ചു എന്ന എം.എൽ.എയുടെ പ്രസ്താവനയാണ് അലോപ്പതി ഡോക്ടർമാരെ ചൊടിപ്പിച്ചത്. ഹോമിയോ കൊവിഡിനെ പ്രതിരോധിക്കും എന്നത് ഇതുവരെ…

കോവിഡ് മുക്തരായവർക്ക് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഒരു ഡോസ് വാക്സിൻ മതിയാകുമെന്ന് ഐസിഎംആർ

കോവിഡ് മുക്തരായവർക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ സാധിക്കുമെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം. ‘ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്‌സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ്’ ന്യൂട്രലൈസേഷൻഎന്ന പഠനത്തിലാണ്…