Flash News
Archive

Tag: COVID

കർണാടകത്തിൽ കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു; മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം

കർണാടകത്തിൽ കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു. മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകള്‍ എന്നിവയും തുറക്കാം. കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം. സ്‌കൂൾ , കോളേജുകൾ, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് വിലക്ക് തുടരും. രാജ്യത്ത് 44,111 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്….

കൊവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ മരണസാധ്യത വെറും രണ്ട് ശതമാനം മാത്രമെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിനെടുത്തവരിൽ രോഗം ബാധിച്ച് മരണമടഞ്ഞവ‌ർ കേവലം രണ്ട് ശതമാനം മാത്രമെന്ന് പഠനഫലം. ഒരു ഡോസ് സ്വീകരിച്ചവരിൽ മരണത്തിൽ നിന്നും സംരക്ഷണം ലഭിച്ചത് 92 ശതമാനം പേർക്കാണ്. പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഈ വിവരം. ചണ്ഡിഗഡിലെ പോസ്‌റ്റ്‌ഗ്രാജ്വേറ്റ് ഇൻസ്‌റ്റി‌റ്റ്യൂട്ട് ഒഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചാണ് പഠനം നടത്തിയത്. പഞ്ചാബ് സർക്കാരുമായി…

കൊവിഡ് നിയന്ത്രണം;ബഹ്റൈനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങിനെ നാലു വിഭാഗങ്ങളിലായി തിരിച്ചുള്ള സിഗ്നല്‍ സംവിധാനം അനുസരിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇനി മുതല്‍ നടപ്പില്‍ വരുകയെന്ന് അധിക്യതര്‍ അറിയിച്ചു. ഇതനുസരിച്ച്‌ ജൂലൈ 2 വെള്ളിയാഴ്ച മുതല്‍ യെല്ലോ വിഭാഗത്തിലാണ് രാജ്യം ഉണ്ടാവുക. ഈ…

അതിർത്തികളിൽ പരിശോധന ശക്തമാക്കും; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടക

ടിപിആർ ശതമാനം കുറയാത്ത സാഹചര്യത്തിൽ, കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കേരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര…

ട്രാൻസ്‌ജെന്റർ വ്യക്തികൾക്കായുള്ള വാക്സിനേഷൻ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ട്രാൻസ്ജെന്റർ വ്യക്തികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർവഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 137 ട്രാൻസ്ജെന്റർ വ്യക്തികളാണുള്ളത്. ഇവരിൽ 59 പേർ ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും…

ഭൂമിയെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ. മൃതദേഹം സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് സംസ്ക്കാരം അനിശ്ചിതത്വത്തിലാക്കാൻ കാരണം. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്കാരമാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. സ്ഥലം ഇല്ലാത്തതിനാൽ മൃതദേഹം ഉള്ളിയേരി മലബാർ മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചവരുമായി ചർച്ച നടത്തുകയാണ്. മെഡിക്കല്‍…

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ പുനപ്പരിശോധന വേണം: നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് വി.ഡി.സതീശന്‍

കൊവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നിട്ടും സംസ്ഥാനത്തെ മരണ കണക്കില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 13235 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സയ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവരുണ്ട്. ഇവരില്‍ പലരും പിന്നീട് മരിച്ചെങ്കിലും കൊവിഡ് മരണമായി ഉള്‍പ്പെടുത്തുന്നില്ല. ഇത്…

സംസ്ഥാനത്തെ ഡിഎൻബി പിജി ഡോക്ടർമാർക്ക് സ്റ്റൈഫെന്‍റ് വൈകുന്നെന്ന് പരാതി; ഫണ്ട് പാസാവുന്നതിലെ കാലതാമസമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ ഡിഎൻബി പിജി ഡോക്ടർമാർക്ക് സ്റ്റൈഫെന്‍റ് വൈകുന്നതായി പരാതി. കേരളത്തിലെ നാൽപ്പതോളം വരുന്ന ഡിഎൻബി പിജി ഡോക്ടർമാർക്കാണ് നാലുമാസമായി സ്റ്റൈഫെന്‍റ് മുടങ്ങിയത്. പ്ലാൻ ഫണ്ട് പാസാവുന്നതിലെ കാലതാമസമാണ് സ്റ്റൈഫെന്‍റ് മുടങ്ങിയതിനുള്ള കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്ത് നാല് ആശുപത്രികളിലായി നാൽപ്പത് ഡിഎൻബി സ്പെഷ്യലൈസ്ഡ് കോഴ്സ് ചെയ്യുന്ന പിജി ഡോക്ടർമാരാണുള്ളത്. കേന്ദ്രസർക്കാറിന്‍റെ മേൽനോട്ടത്തിലാണ് പഠനമെങ്കിലും കേരളത്തിലെ ആശുപത്രികളിൽ…

സൗദിയിൽ 1,486 പേർക്കു കൂടി കൊവിഡ്; 15 മരണം

സൗദിയിൽ 24 മണിക്കൂറിനിടെ 1,486 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 1,055 ആണ്. നിലവിൽ 12,140 സജീവ രോഗികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇവരിൽ 1,406 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ…

രാജ്യത്ത് ഏറ്റവുമുയർന്ന പ്രതിദിന രോഗബാധിതർ കേരളത്തിൽ; 18-ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണ്

സംസ്ഥാനത്ത് രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചു. രാജ്യത്ത് ഏറ്റവുമുയർന്ന പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. 18-നു മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. അത്യാവശ്യ കടകൾ മാത്രം തുറക്കാൻ മാത്രമാണ് അനുമതി. പന്ത്രണ്ടിനും പതിനെട്ടിനും ഇടിയലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. ടിപിആർ 6ന്…

സ്വകാര്യ ആശുപത്രികള്‍ക്കും ഇനി മുതൽ വാക്‌സിന്‍ കൊവിന്‍ വഴി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ ഇനിമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ കഴിയൂ. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം ഇനി തുടരില്ലെന്നും നാളെമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ വാക്‌സിന്‍ വാങ്ങാനാകൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ പുതിയ രീതി നിലവില്‍വരും. സ്വകാര്യ കൊവിഡ്…

ബ്രസീൽ വാക്‌സിൻ വിവാദം; മുൻകൂർ പണം വാങ്ങിയിട്ടില്ലെന്ന് ഭാരത് ബയോടെക്

എട്ട് മാസ കാലയളവിൽ ഘട്ടം ഘട്ടമായുള്ള റെഗുലേറ്ററി അംഗീകാര നടപടികളാണ് പിന്തുടർന്നതെന്ന് ബ്രസീലിലെ കൊവാക്സിൻ വില വിവാദത്തിൽ വ്യക്തത നൽകിയ ഭാരത് ബയോടെക് രംഗത്തെത്തി, എന്നാൽ കമ്പനി മുൻകൂർ പണം കൈപ്പറ്റുകയോ ബ്രസീലിലെ ആരോഗ്യ മന്ത്രാലയത്തിന് വാക്സിനുകളോ നൽകിയിട്ടില്ലെന്നും അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള സർക്കാരുകൾക്ക് വിതരണം ചെയ്യുന്നതിനായി കൊവാക്സിൻ വില ഒരു ഡോസിന് 15 മുതൽ…

വ്യക്തികളുടെയും സമൂഹത്തിൻ‌റെയും ആരോഗ്യസുരക്ഷ മുൻ‌നിർത്തി വാക്സീൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണം; കുവൈറ്റ് മന്ത്രിസഭ

വ്യക്തികളുടെയും സമൂഹത്തിൻ‌റെയും ആരോഗ്യസുരക്ഷ മുൻ‌നിർത്തി വാക്സീൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് അറിയിച്ച് കുവൈത്ത് മന്ത്രിസഭ. വാകിസീന് എതിരായുള്ള ഊഹാപോഹങ്ങൾ അവഗണിക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അഭ്യർഥിച്ചു. കൊവിഡ് പുതിയ വകഭേദം സംബന്ധിച്ച് രാജ്യാന്തരതലത്തിലും കുവൈത്തിലുമുള്ള സ്ഥിതിഗതികൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ്…

കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി എമിറേറ്റ്സ്; പൊതുസ്ഥലങ്ങളിൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം

എമിറേറ്റിലെ പൊതുസ്ഥലങ്ങളിൽ ഓഗസ്റ്റ് 20 മുതൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശിക്കാൻ അനുമതി. മുൻഗണനാ പട്ടികയിലെ 93 ശതമാനത്തിലേറെ പേർക്കും വാക്സീൻ ലഭ്യമാക്കിയ ശേഷമാകും നിയന്ത്രണം നടപ്പാക്കുക. ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, റീട്ടെയ്ൽ സ്ഥാപനങ്ങൾ, ജിംനേഷ്യം, സ്പോർട്സ്-സാംസ്കാരിക കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ക്ലബുകൾ, തീം പാർക്കുകൾ സർവകലാശാലകൾ, മറ്റു വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ വാക്സീൻ എടുത്തവർക്കു മാത്രമാകും…

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണം; സ്വകാര്യ ആശുപത്രികൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പാക്കുന്നത് കോടതി നിലവിൽ തടഞ്ഞു വച്ചിരിക്കുകയാണ്. കൊവിഡ് ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനടങ്ങിയ ഡിവിഷൻ ബഞ്ച് നേരത്തെ വിമർശനം…

പി.എസ്.സി പരീക്ഷകൾ നാളെമുതൽ പുനരാരംഭിക്കും; മാറ്റിവച്ച 23 പരീക്ഷകൾ ജൂലായിൽ നടത്തും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി നിർത്തിവച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. അതേസമയം ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം…

ലോകത്ത് 18.25 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു

ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.67 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്….

ഡെല്‍റ്റ പ്ലസ്; കോഴിക്കോട്ട് നാലുപേര്‍ക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്ടാണ് നാലുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. മുക്കം മണാശ്ശേരിയില്‍ മൂന്നുപേര്‍ക്കും തോട്ടത്തിന്‍കടവില്‍ ഒരാള്‍ക്കുമാണ് ഇന്ന് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി,…

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചു. ലഭ്യമായ വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും. എങ്കിലും സാധാരണ വാക്സിനുകളെ പോലെ മിതമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കും. വാക്സിനേഷന് ശേഷം നേരിയ പനി, കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന…

കർണാടക പത്താം ക്ലാസ് എസ്എസ്എൽസി പരീക്ഷകൾ ജൂലൈ 19-20 തീയതികളിൽ കൊവഡ് മുൻകരുതലുകൾ പാലിച്ച് നടത്തും

കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം സാവധാനം കരകയറുമ്പോൾ കർണാടക സർക്കാർ പത്താം ക്ലാസ് എസ്എസ്എൽസി പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു – ജൂലൈ 19, 20 തീയതികളിലാണ് പരീക്ഷകൾ നടക്കുക. കോർ വിഷയങ്ങളുടെ (മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് തുടങ്ങിയവ) പരീക്ഷകൾ ജൂൺ 19 ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും രണ്ടാം…

കര്‍ണാടകയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു

ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​ക്​​ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വ് ന​ല്‍​കി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ടൂ​റി​സം മ​ന്ത്രി സി.​പി. യോ​ഗേ​ശ്വ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വിനോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കൊ​പ്പം വി​വി​ധ വ​ന​മേ​ഖ​ല​യി​ലെ ജം​ഗി​ള്‍…

15ലക്ഷം രൂപ തിരികെ നല്‍കാനില്ല; കോവിഡ് മരുന്നെന്ന വ്യാജേന വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്നു

വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോവിഡ് പ്രതിരോധ മരുന്നാണെന്ന വ്യാജേനയാണ് വിഷം നല്‍കിയത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കീഴ്‌വാണി സ്വദേശിയായ കല്യാണസുന്ദരം (43) എന്നയാള്‍ 72കാരനായ കറുപ്പണ്ണ കൗണ്ടറുടെ അടുത്തുനിന്ന് 15 ലക്ഷം രൂപ…

30 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്. വാക്‌സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍…

രാജ്യത്ത് മൂന്ന് കൊവിഡ് വക ഭേദങ്ങൾ കൂടി കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

രാജ്യത്ത് കൊവിഡിന്റെ ആശങ്ക വർധിപ്പിച്ച് പുതിയ വക ഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി. 1. 1. 318 എന്നവകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദം അതിവേഗം പടരുകയാണ്. മൂന്നാം…

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ടിപിആര്‍ 15ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്തിന് മുകളില്‍ തന്നെയാണ് സംസ്ഥാനത്തെ…