Flash News
Archive

Tag: Covid19

ആറ് മാസങ്ങള്‍ക്ക് ശേഷം ന്യൂസിലന്റില്‍ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലന്റ് നീങ്ങിയത്. ന്യൂസിലന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റില്‍ താമസിക്കുന്ന 58കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗണ്‍…

ലോകത്ത് 19.59 കോടി കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അഞ്ചര ലക്ഷത്തിലധികം കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് ലോകത്തൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 41.92 ലക്ഷം പേർ മരണപെട്ടു. പതിനേഴ് കോടി എഴുപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം…

ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള നിരക്ക് കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍

ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് ചില സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. നേരത്തെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു 300 റിയാല്‍ ആയിരുന്നു ഈടാക്കിയിരുന്നത്. വേനല്‍ക്കാല അവധിക്കാലത്ത് നിരവധി പൗരന്മാരും പ്രവാസികളും രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനാലാണ് നിരക്ക് കുറയ്ക്കുന്നത്. പരിശോധന നടത്തിയ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.17 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.17 കോടി കടന്നു. മഹാമാരിയിൽ നാൽപ്പത്തിയൊന്ന് ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. അതേസമയം 17.45 കോടി ആളുകൾ രോഗത്തിൽ നിന്ന് മുക്തി നേടി. അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടി പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു….

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. മരണസംഖ്യ 40,98,484 ആയി ഉയർന്നു. നിലവിൽ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 38,079 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്….

ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയ ചിത്രം ‘റൂട്ട്മാപ്പ് ‘ തിയേറ്റര്‍ റിലീസിന്

ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയ ചിത്രം ‘റൂട്ട്മാപ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ സൂരജ് സുകുമാരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകനാണ് റിലീസ് വിവരം പങ്കുവെച്ചത്. അരുണ്‍ കായംകുളം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ബാബു ഛായാഗ്രാഹണവും, കൈലാഷ്…

ഈ മാസ്‌ക് പറയും നിങ്ങള്‍ക്ക് കോവിഡ് ഉണ്ടോയെന്ന്..

രണ്ട് വര്‍ഷത്തോളമായി ദുരന്തമാരിയായ കൊവിഡ് ലോകത്തില്‍ താണ്ഡവമാടുകയാണ്. കൃത്യമായ പരിശോധനയിലൂടെയാണ് കൊവിഡ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. ആന്റിജെന്‍ ടെസ്റ്റ്, ആര്‍ടിപിസിആര്‍ ടെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട പരിശോധനകള്‍. എന്നാല്‍ മാസ്‌ക് ഉപയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചാലോ…. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും അങ്ങനെ സാധ്യമാകുമെങ്കില്‍ പരിശോധന കുറേക്കൂടി എളുപ്പമാകും….

ചെന്നൈയുടെ തെരുവുകളില്‍ വാക്സിൻ ഓട്ടോകള്‍

വാക്സിനേഷനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി വെള്ളയും നീലയും നിറമുള്ള ‘വാക്സിൻ ഓട്ടോറിക്ഷ’കൾ ചെന്നൈയിലെ തെരുവുകളിൽ എത്തിയിരിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ബി. ഗൗതം ആണ് കൊവിഡ് -19 വാക്സിൻ ഓട്ടോ രൂപകൽപ്പന ചെയ്തത്. വാക്സിനോടുള്ള ജനങ്ങളുടെ വിമുഖത മാറ്റാനും, വാക്സിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും, വാക്സിൻ എടുപ്പിക്കാനുമാണ് ഓട്ടോ നിർമ്മിച്ചിരിക്കുന്നത്. ഗൗതത്തിന്റെ കമ്പനിയായ…

കുട്ടികളിലെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം

ദുരന്തമാരിയായ കൊവിഡിന്റെ കാലത്ത് നാം കൂടുതല്‍ കേട്ട വാക്കുകളില്‍ ഒന്നാണ് രോഗ പ്രതിരോധശേഷി എന്നത്. രോഗ പ്രതിരോധശേഷി കുറവുള്ളവരെയാണ് കൊവിഡ് പോലെയുള്ള വൈറസ് രോഗങ്ങള്‍ വേഗത്തില്‍ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. ചെറുപ്പം മുതലുള്ള കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ അവരുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഏറെ സഹായകരമാകാറുണ്ട്….

കൊവിഡ് നിയമങ്ങൾ നടപ്പിലാക്കുന്ന റോബോട്ടുകൾ

കൊവിഡ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിന് അനുസരിച്ച് കൊവിഡ് നിയമങ്ങൾ പാലിക്കാതെയിരിക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. ഇത്തരം പ്രവൃത്തികൾ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലേക്കും ലോക്ക്ഡൗണിലേക്കും നയിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിൽ, കൊവിഡ് നിയമങ്ങൾ പാലിക്കാതെ നടക്കുന്നവരുടെ പിന്നാലെ നടന്ന് അവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന റോബോട്ടുകളുടെ വീഡിയോയാണ് വ്യവസായ പ്രമുഖനായ ഹർഷ് ഗോയങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്….

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ്, 118 മരണം

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന് തീരുമാനം; പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് അനുമതിയില്ല; ചൊവ്വാഴ്ച വീണ്ടും യോ​ഗം

സംസ്ഥാനത്ത് ടിപിആർ നിരക്ക് കുറയാത്തതിനാൽ കൂടുതൽ ലോക്ഡൌൺ ഇളവുകളില്ല.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. ഞായറാഴ്ച പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇതിനും അനുമതി നൽകിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും. ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തിൽ നിയന്ത്രണങ്ങളിൽ…

മിനി ‘സൂപ്പർമാർക്കറ്റു’മായി സോനു സൂദ്

കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ് ഒരുക്കുകയാണ് നടൻ സോനു സൂദ്. രോഗവ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കച്ചവടക്കാരുണ്ട്. അവരെ പിന്തുണയ്ക്കണമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഒരു വീഡിയോയും സോനു സൂദ് പങ്കുവെച്ചിരുന്നു. തന്റെ സൈക്കിളിൽ മുട്ടയും റൊട്ടിയും മറ്റ് പലചരക്ക് സാധനങ്ങളും വിൽക്കുന്ന കച്ചവടക്കാരനായാണ് സോനു വീഡിയോയിലുള്ളത്. ‘സോനു…

വാക്‌സിന്‍ എടുത്തോ? മുടിവെട്ട് ഫ്രീ

കൊവിഡ് കാലത്ത് വാക്‌സിന്‍ എടുപ്പിക്കാന്‍ വഴികള്‍ പലതും നോക്കുകയാണ് രാജ്യങ്ങള്‍. വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനും രാജ്യം വിട്ടുപോകാനും ഭീഷണിപ്പെടുത്തുന്ന ഭരണാധികാരികള്‍ വരെ ഇപ്പോള്‍ ലോകത്തുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുടിവെട്ട് സൗജന്യമാക്കി ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമ വ്യത്യസ്തനായിരിക്കുന്നത്. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ബാള്‍ട്ട ചൗക്കിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയായ…

യോഗ ദിനത്തില്‍ മോഹന്‍ലാലിനും പറയാനുണ്ട് ചിലത്

ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. സമൂഹമാധ്യമങ്ങളില്‍ അടക്കം നിറയുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോകളും. ചലച്ചിത്ര താരങ്ങളും തങ്ങള്‍ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് മോഹന്‍ലാലിന്റെ ചിത്രം. യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രം ഫിറ്റ്‌നെസ്സ് ആരാധകര്‍ക്കിടയില്‍ പോലും ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ അതിനെക്കാള്‍ എല്ലാം ശ്രദ്ധ ആകര്‍ഷിക്കുന്നത്…

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ വിദഗ്ദരുടെ 8 നിര്‍ദ്ദേശങ്ങള്‍

ദുരന്തമാരിയായ കൊവിഡ് രോഗത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ് നാം. നിയന്ത്രണ വിധേയം ആയിട്ടില്ലെങ്കിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ശ്രദ്ധിക്കേണ്ടതായ എട്ട് കാര്യങ്ങള്‍ ഇപ്പോള്‍ ആരോഗ്യരംഗത്തിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവയാണ് ആ 8 മാര്‍ഗ്ഗങ്ങള്‍ : 1 – ആംബുലന്‍സുകള്‍, ഓക്‌സിജന്‍, ആവശ്യ മരുന്നുകള്‍, ആശുപത്രി…

പേടിഎമ്മിലൂടെ കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാം

പേടിഎം ഉപഭോക്താക്കൾക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാനായി ഇനി കൂടുതല്‍ എളുപ്പമാകും. ആപ്പ് വഴി അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കോവാക്സിനും കോവീഷീൽഡും ബുക്ക് ചെയ്യാം. നേരത്തെ പേടിഎം ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്കായി അടുത്തുള്ള വാക്സിൻ കേന്ദ്രങ്ങളും, ഒഴിവുള്ള സ്ലോട്ടുകളും കണ്ടെത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. അതിനോടൊപ്പം സ്ലോട്ട് ബുക്കിങ് കൂടെ ലഭ്യമാകുന്നത് ഒരുപാട് പേടിഎം ഉപഭോക്താക്കൾക്ക്…

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വ്യാജനെ സൂക്ഷിക്കണം

കൊറോണ വൈറസ് എന്ന ഇത്തിരി കുഞ്ഞനെ പിടിച്ചുകെട്ടാനുള്ള തത്ത്രപ്പാടിലാണ് രാജ്യം. ഈ വർഷം ജനുവരിയിൽ ആരംഭിച്ച വാക്‌സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം. വാക്‌സിൻ എടുത്തവർ അത് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത്…

ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് വിജയ് സേതുപതി

കോവിഡ് മഹാമാരിയിൽ അകപ്പെട്ട രാജ്യത്തിന് കൈത്താങ്ങാകാനായി നിരവധി പേരാണ് ധനസഹായവുമായി മുന്നോട്ടു വരുന്നത്. സിനിമ രംഗത്ത് ഉള്ളവരും അല്ലാത്തവരുമായി ഒട്ടേറെ നല്ല മനസുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയുമായി ചെയ്യുന്ന സഹായങ്ങൾ നിത്യവും നമ്മളിലേക്ക് വാർത്തകളിലൂടെ എത്താറുണ്ട്. ഇപ്പോൾ 25 ലക്ഷം രൂപയുടെ ധനസഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആണ്…

‘ശ്രീകാന്ത് തിവാരിയെപ്പോലെ സാമൂഹിക അകലം പാലിക്കൂ’ ; ഉപദേശവുമായി ആരോഗ്യ മേഖല

ദ് ഫാമിലി മാനിലെ ശ്രീകാന്ത് തിവാരിയെപ്പോലെ സാമൂഹിക അകലം പാലിക്കാൻ ജനങ്ങളെ ഉപദേശിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ ആരോഗ്യ മേഖല. ദ് ഫാമിലി മാൻ രണ്ടാം സീസൺ പുറത്തിറങ്ങിയതിനു ശേഷം നിരവധി മീമുകളാണ് അതിന്റെ ചുവടുപിടിച്ചു പുറത്തുവരുന്നത്. പോലീസ് ഡിപ്പാർട്ട്മെന്റും ആരോഗ്യ മേഖലയും ഉൾപ്പെടെ നിരവധി ഔദ്യോഗിക പേജുകൾ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം മീമുകളെ ആശ്രയിക്കുന്നുണ്ട്….

എസ്ബിഐയിൽ നിന്ന് ഈടില്ലാതെ ലോണ്‍ എടുക്കാം

കൊവിഡ് പ്രതിസന്ധി കാലത്ത് ഉപഭോക്താക്കളെ സഹായിക്കാനായി പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. എസ്ബിഐ കവച് പേഴ്സണൽ ലോൺ എന്നാണ് ഈ വായ്പാ പദ്ധതിയുടെ പേര്. സുരക്ഷിതമല്ലാത്ത വായ്പ ആയതിനാൽ കവചിന് ഈട് അവശ്യമില്ല. പ്രോസസ്സിങ് ഫീസ്, മുൻ‌കൂട്ടി അടയ്ക്കൽ അല്ലെങ്കിൽ പ്രീ-പേയ്മെന്റ് പിഴ എന്നിവയും ഇതിന് ഇല്ല. അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം…