Flash News
Archive

Tag: Cricket

ഇംഗണ്ട്-ഇന്ത്യ ടെസ്റ്റിലെ അവസാന മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തണം; സൗരവ് ഗാംഗുലി

ഇംഗണ്ട്-ഇന്ത്യ ടെസ്റ്റിലെ മുടങ്ങിയ അവസാന മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തണമെന്നും പ്രത്യേക മത്സരമായി നടത്താനാകില്ലെന്നും ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. ഈ മത്സരം പരമ്പരയുടെ ഭാഗമായി തന്നെ നടത്തിയാൽ 2007 ശേഷം ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമായി ഇത് മാറുമെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് സുപ്രധാന മത്സരമായാണ്…

ഇന്ത്യൻ ടീമിന്റെ ഉപദേശകനായി എംഎസ് ധോണി; നിയമത്തിനെതിരെ ബിസിസിഐക്ക് പരാതി

ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ദേശീയ ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ ബിസിസിഐക്ക് പരാതി ലഭിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്….

ടി-20 ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണം: ബാബർ അസം

വരാനിരിക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾക്ക് ആധിപത്യമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. യുഎഇ പിച്ചുകൾ തങ്ങൾക്ക് ഹോം ഗ്രൗണ്ട് പോലെയാണെന്നും ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും അസം പറഞ്ഞു. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്താനെക്കാൾ സമ്മർദ്ദം ഇന്ത്യക്കാണെന്നും അസം കൂട്ടിച്ചേർത്തു. ഒക്ടോബർ 24നാണ് ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം. അതേസമയം ലോകകപ്പുകളിൽ ഒരു തവണ…

പരുക്കിൽ നിന്നും മുക്തിനേടിയില്ല; വാഷിംഗ്ടൺ സുന്ദർ ഐപിഎലിൽ നിന്ന് പുറത്ത്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ യുവ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ പരുക്കേറ്റ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ ഐപിഎലിനു മുൻപ് താരത്തിൻ്റെ പരുക്ക് പൂർണമായി ഭേദമാവില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സുന്ദറിനെ ആർസിബി ഒഴിവാക്കിയത്. പകരം ബംഗാൾ താരവും…

ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു

ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം. ആഭ്യന്തര ക്രിക്കറ്റിലെയും ടി-20 ലീഗുകളിലെയും സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ജോഷിന് ലോകകപ്പ് ടീമിൽ ഇടം നേടിക്കൊടുത്തത്. ആരോൺ ഫിഞ്ച് ആണ് ടീമിനെ നയിക്കുക. പരുക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്കെതിരായ ടി-20…

ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്‌ഹാമിലെ ട്രെൻ്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിലെ ആദ്യ പരമ്പര കൂടിയാണ് ഇത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പേസ് ബൗളർക്ക് പകരം…

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ; സഞ്ജു സാംസണ്‍ കളിക്കാൻ സാധ്യത

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. വൈകീട്ട് 3 മണി മുതലാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച്‌ പരമ്പര ഉറപ്പിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്നതിനാല്‍…

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡാസുൻ ഷനകയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടെ പത്താമത്തെ ശ്രീലങ്കൻ ക്യാപ്റ്റനാണ് ഡാസുൻ ഷനക. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഇടതു കൈ പേസർ ബിനുര ഫെർണാണ്ടോയ്‌ക്കൊപ്പം ക്യാപ്റ്റൻ കുസൽ ജാനിത് പെരേരയെയും ടീമിൽ നിന്ന് ഒഴിവാക്കി. വൈസ് ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ,…

സ്റ്റോക്സും ബട്ട്ലറും ആര്‍ച്ചറും ഇല്ല; പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ട്. ശ്രീലങ്കൻ സീരിസിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റോക്സും ബട്ട്ലറും ആര്‍ച്ചറും പാക് സീരില്‍ പങ്കെടുക്കില്ല. സ്റ്റോക്സും ബട്ട്ലറും പരിക്കിൽ നിന്നും പൂർണമായും മുക്തരായിട്ടില്ല. ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ഡേവിഡ് മലൻ പുറത്തായതിനുശേഷം ടീമിൽ എത്തിയ ടോം ബാന്റൺ പാകിസ്താനെതിരായ ഏകദിന പരമ്പരയിലും സ്ഥാനം…

‘പട്ടാ’യില്‍ സിബിഐ ഉദ്യോഗസ്ഥനായി ക്രിക്കറ്റ് താരം ശ്രീശാന്ത്

തെന്നിന്ത്യൻ സംവിധായകൻ ആർ. രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പട്ടാ’ എന്ന ബോളിവുഡ് ചിത്രത്തിൽ നായകനായി പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയ ‘പട്ടാ’യിൽ ശ്രീശാന്തിനൊപ്പം മറ്റു പ്രമുഖ ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. കഥാപാത്രത്തിനായി പലരെയും മനസ്സിൽ…