Flash News
Archive

Tag: Customs

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; വിചാരണയ്ക്കായി കസ്റ്റംസ് കോടതിയിലേക്ക്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ വിചാരണയ്ക്ക് കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്. കാരണം കാണിക്കൽ നോട്ടിസിന് പ്രതികൾ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കസ്റ്റംസിന്റെ തീരുമാനം. കേസിൽ 53 പ്രതികളിൽ നാല് പ്രതികൾ മാത്രമാണ് കസ്റ്റംസിന് മറുപടി നൽകിയത്. മുഖ്യപ്രതികളും വിമാന കമ്പനികളും മറുപടി നൽകിയിട്ടില്ലെന്ന് കസ്റ്റംസ് പറയുന്നു. അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ്…

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണ കടത്ത് നടന്നതായി ക്യാരിയറുടെ മൊഴി

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണ കടത്ത്. ഒരു കിലോ സ്വർണം കടത്തിയെന്നാണ് ക്യാരിയർ മൊഴി നൽകി. വിമാനത്താവളത്തിൽ നിന്നും മുങ്ങിയ പാങ്ങോട് സ്വദേശി അൽ അമീനാണ് മൊഴി നൽകിയത്. കണ്ണൂർ സ്വദേശി സാബിത്തിന് സ്വർണ്ണം കൈമാറി. മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുവന്ന സ്വർണമാണ് സാബിത്തിന് നൽകിയതെന്നാണ് അൽ അമീന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പൊലീസ്…

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയില്‍

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ തനിക്കെതിരെ പുതിയ തെളിവുകളൊന്നും…

കരിപ്പൂർ സ്വർണക്കടത്ത് കേസ് : കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി

കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റംസ് ഉടൻ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജൂണിലാണ്…

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അർജുന്റെ ഹർജി പരിഗണിക്കുന്നത്. അതേസമയം കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കൊലക്കേസിൽ ജയിലിൽ കഴിയുന്ന…

സ്വർണക്കടത്ത്: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

കൊച്ചി നെടുമ്പാശേരി വിമാന താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ഇരുവരും മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വർണ്ണമാണ്…

ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടീസയച്ചു

ഡോളർ കടത്ത് കേസിൽ എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസയച്ചു. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമെ ശ്രീരാമകൃഷ്ണന് നോട്ടിസയക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ത്യന്‍ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍…

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്നും പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ദുബായില്‍ നിന്നും ചെന്നെയിലെത്തിയ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം വരുന്ന 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന്…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്റെ ഭാര്യയ്ക്കും അറിവുണ്ടായിരുന്നെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസ്. അര്‍ജുന്റെ ഭാര്യ അമലയ്ക്ക് ഇതെപ്പറ്റി അറിവുണ്ടായിരുന്നെന്ന് കസ്റ്റംസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അമലയുടെ ഡയറിയില്‍ നിന്ന് ലഭിച്ചു. അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കസ്റ്റംസ് വാദം. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് അമലയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. തനിക്ക് കള്ളക്കടത്തിനെ…

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തുന്നു. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ടി.പി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് സൂചന. എന്നാൽ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. സ്വർണക്കടത്ത് കേസിൽ…

അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണി; കസ്റ്റംസ് കോടതിയിൽ

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സ്വർണക്കടത്തിൽ നിരവധി പേർ അടങ്ങിയ സംഘങ്ങൾ പങ്കാളികളാണെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും കംസ്റ്റംസ് കോടതിൽ അറിയിച്ചു. കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ…

കരിപ്പൂർ സ്വർണക്കടത്ത് കേസ്: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസിൽ ഹാജരായി

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസിൽ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച കസ്റ്റംസ് ഉദ്യോസ്ഥരെ അറിയിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ നോട്ടീസ് ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് മടക്കിയിരുന്നു. അതേ സമയം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ…

കരിപ്പൂർ സ്വർണക്കടത്ത് കേസ്: രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസ് കസ്റ്റഡിയിലുള്ളത്. പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന്…

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകും

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച കസ്റ്റംസ് ഉദ്യോസ്ഥരെ അറിയിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ നോട്ടീസ് ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് മടക്കി…

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; പാനൂർ സ്വദേശി സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള മൊഴിയെടുപ്പിനായി പാനൂർ സ്വദേശി സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സക്കീനക്ക് കസ്റ്റംസ് നോട്ടീസ് അയച്ച്. സംഘവുമായുള്ള ബന്ധവും സിം കാർഡുകൾ പ്രതികളുടെ കൈവശമെത്തിയ സാഹചര്യവും അന്വേഷിക്കും. അതേ…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. കസ്റ്റംസ്…

“തന്നെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു”; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്‍ ആയങ്കി

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു. അതേസമയം, അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും. ടിപി വധക്കേസ് പ്രതികളായ…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ വഴിത്തിരിവ്; സ്വര്‍ണം വാങ്ങാനായി കണ്ണൂരിൽ നിന്ന് മറ്റൊരു സംഘം കൂടിയെത്തിയെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ വഴിത്തിരിവ്. ഷെഫീഖിൽ നിന്ന് സ്വര്‍ണം വാങ്ങാനായി കണ്ണൂരിൽ നിന്ന് മറ്റൊരു സംഘം കൂടിയെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ സംഘത്തിന്‍റെ തലവൻ കണ്ണൂര്‍ സ്വദേശി യൂസഫിനോട് നാളെ കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ യൂസഫും സ്വർണം തട്ടാൻ മൂന്നാമതൊരു സംഘം കൂടിയെത്തിയതായാണ് കസ്റ്റംസിന്‍റെ…

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി അല്‍പ്പസമയത്തിനകം രേഖപ്പെടുത്തും. ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാണ് അമലയെ കസ്റ്റംസ് വിളിപ്പിച്ചത്. അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർജുൻ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും ടിപി കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച്…

കരിപ്പൂർ സ്വർണക്കടത്ത് കേസ്: മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലീസ് യൂണിഫോമിന്റെ ഭാഗമായ സ്റ്റാര്‍ കണ്ടെത്തി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് നിന്നും പൊലീസ് യൂണിഫോമിന്റെ ഭാഗമായ സ്റ്റാര്‍ കണ്ടെത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് സ്റ്റാര്‍ കണ്ടെത്തിയത്. പൊലീസ് വേഷത്തില്‍ ഷാഫി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. ലാപ്‌ടോപും വിലപ്പെട്ട മറ്റുരേഖകളും ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴാം തിയതി ചോദ്യം…

കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ്: ടി.പി വധക്കേസ് പ്രതി കൊടുസുനിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുസുനിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി. ഇവിടെ നിന്ന് ലാപ്‌ടോപും മറ്റ് രേഖകളും കണ്ടെത്തി. ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും…

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: അർജുനേയും ഷഫീഖിനെയും കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷഫീക് കൊടുത്ത മൊഴിയിൽ ഉറച്ചു നിൽക്കുമ്പോൾ താൻ നിരപരാധിയാണെന്ന് ആവർത്തിക്കുകയാണ് അർജുൻ. കേസിൽ നിർണായക തെളിവായ അർജുന്റെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ ഉള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിൽ അർജുന്റെ ബിനാമിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞ സി.സജേഷിനെ കഴിഞ്ഞ ദിവസം…

കരിപ്പൂർ സ്വർണക്കടത്ത് കേസ്; സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി സി.സജേഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്. കടത്തിയ സ്വർണം ഇയാൾ കൈകാര്യം ചെയ്‌തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുൻ…

സ്വർണക്കടത്ത് കേസിൽ താൻ നിരപാരാധി, മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുന്നു; അർജുൻ ആയങ്കി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ താൻ നിരപാരാധിയാണെന്ന് അർജുൻ ആയങ്കി. പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ തന്നെ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. തനിക്ക് കേസുമായി ബന്ധമില്ലെന്നും. പുറത്ത് വന്നതായി പറയപ്പെടുന്ന തൊണ്ണൂറ് ശതമാനം വിവരങ്ങളും വ്യാജമാണെന്നും. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും. തന്റെ നിരപരാധിത്വം…

ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ൾ വ​ഴി സ്വർണക്കടത്ത്; യു​എ​ഇ എം​ബ​സി​ക്ക് നോ​ട്ടീ​സ് കൈ​മാ​റി​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ൾ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ ഇ​ന്ത്യ യു​എ​ഇ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് യു​എ​ഇ എം​ബ​സി​ക്ക് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. കേ​സി​ൽ കോ​ണ്‍​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​യാ​ക്കു​നു​ള്ള ക​സ്റ്റം​സ് നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മു​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി, ചാ​ർ​ഡ് ഡേ ​അ​ഫ​യേ​ഴ്സ് റാ​ഷി​ദ് ഖ​മീ​സ് എ​ന്നി​വ​രെ പ്ര​തി​യാ​ക്കാ​നാ​ണ് ക​സ്റ്റം​സ് നീ​ക്കം….