Flash News
Archive

Tag: director

മമ്മൂട്ടി സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ ബയോപിക്ക് ഒരുക്കും, നായകന്‍ നിവിന്‍ പോളി : ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന മമ്മൂട്ടിയുടെ ബയോപിക്കില്‍ നിവിന്‍ പോളി നായകന്‍ ആകുന്നു. മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ‘ഓം ശാന്തി ഓശാന’യ്ക്ക് മുന്‍പ് തന്നെ ആലോചിച്ചിരുന്നു എന്ന് ജൂഡ് ആന്റണി പറഞ്ഞു. അന്ന് മമ്മൂട്ടി പറഞ്ഞത് ഇപ്പോള്‍ ചെയ്യേണ്ട എന്ന് ആയിരുന്നു. ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക് : “മമ്മൂട്ടി സമ്മതിച്ചാല്‍ ഞങ്ങള്‍ തയ്യാറാണ്. നിവിന്‍ കടുത്ത…

കോമഡി ചിത്രങ്ങളും വേണം, തിരക്കഥ കൈയിലുണ്ട് : ഷാഫി

ഒടിടി പ്ലാറ്റഫോമുകള്‍ ഈ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സാധാരണക്കാരിലേക്ക് വരെ ചെന്നെത്തുകയും, അവയില്‍ നിരവധി സിനിമകള്‍ റിലീസ് ആവുകയും ചെയ്യുന്നുണ്ട്. ഒടിടി റിലീസ് ലക്ഷ്യംവെച്ചുകൊണ്ട് സിനിമകളും സിരീസുകളും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഒടിടികളില്‍ കണ്ടുവരുന്ന ഹൊറര്‍ – ത്രില്ലര്‍ ഭ്രമം ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നു എന്ന് സംവിധായകന്‍ ഷാഫി അഭിപ്രായപ്പെട്ടിരിക്കുകയാണ്. പ്രശസ്ത റേഡിയോ എഫ്.എമ്മിന് അനുവദിച്ച…

വലിച്ചെറിയപ്പെടേണ്ടത് കാക്കിയിട്ട ചിലരുടെ ഉളളിലെ ധാർഷ്ട്യമാണ് : എം എ നിഷാദ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രിയോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം സമൂഹമാധ്യമങ്ങളില്‍ അടക്കം ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പാരിപ്പള്ളി പരവൂർ റോഡിൽ ഇവര്‍ മീൻ കച്ചവടം നടത്തവെയാണ് പൊലീസിന്റെ ഈ നടപടി. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന് പിന്നാലെ പൊലീസിന് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ എം.എ നിഷാദ്. എം.എ നിഷാദിന്റെ ഫേസ്ബുക്ക്…

ഉപേക്ഷിച്ചുപോയ പൂര്‍വ്വകാമുകിയെ കുറിച്ച് പറയേണ്ടി വന്നത് ആ സാഹചര്യത്തില്‍ : ജൂഡ് ആന്റണി

സംവിധായകന്‍ ജൂഡ് ആന്റണി പ്രമുഖ അഭിമുഖ പരിപാടിയില്‍ താന്‍ എന്തുകൊണ്ടാണ് ‘ഓം ശാന്തി ഓശാന’ എന്ന തന്റെ ഹിറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ പൂര്‍വ്വ കാമുകിയെ സൂചിപ്പിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകളോടുള്ള എന്തെങ്കിലും വിരോധംകൊണ്ടല്ല അവരെ ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് എന്നും ജൂഡ് പറഞ്ഞു. സംവിധായകന്‍ ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക് : “എന്നെ കൃത്യസമയത്ത് ഇട്ടിട്ടു…

‘സല്യൂട്ടി’ലെ ദുല്‍ഖര്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തി. ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ആണ് കൂടുതല്‍ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം. അരവിന്ദ് കരുണാകരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ പോസ്റ്ററും പുറത്തെത്തി. താരത്തിന്റെ പിറന്നാള്‍ ദിനത്തോട്…

രോഹിത് ഷെട്ടിയോട് ക്ഷമാപണം നടത്തി അൽഫോൺസ് പുത്രൻ

ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയോട് ക്ഷമ പറഞ്ഞ് പോസ്റ്റിട്ട് അൽഫോൺസ് പുത്രൻ. 6 വർഷങ്ങൾക്കു മുൻപ് രോഹിത് ഷെട്ടി ഒരുക്കിയ ഷാരൂഖ് ഖാൻ ചിത്രമായിരുന്നു ‘ചെന്നൈ എക്സ്പ്രസ്’. അന്ന് ചിത്രത്തിനെതിരെ നടത്തിയ വിമർശനത്തെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് അൽഫോൺസ് പുത്രൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘നേരം’, ‘പ്രേമം’ എന്നീ സിനിമകളുടെ സംവിധായകനാണ് അൽഫോണ്‍സ്. “രോഹിത് ഷെട്ടിയുടെ ‘ചെന്നൈ എക്സ്പ്രസ്’…

ബാലചന്ദ്രമേനോൻ എന്റെ ആദ്യ സിനിമയിൽ സ്വന്തം പേരിൽ തിരക്കഥ നൽകിയില്ല : വിജി തമ്പി

മലയാള സിനിമയ്ക്ക് ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകനാണ് വിജി തമ്പി. 28ലധികം ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ആദ്യ ചിത്രത്തില്‍ തന്റെ ഗുരു കൂടിയായ ബാലചന്ദ്രമേനോന്‍ ചെയ്ത സഹായത്തെ കുറിച്ച് ഇപ്പോള്‍ മനസ്സ് തുറക്കുകയാണ് വിജി തമ്പി. ”പൂര്‍ണ്ണമായും സിനിമയിലേക്ക് വരുന്നത് കോളേജ് കാലം കഴിഞ്ഞിട്ടാണ്. ആദ്യം ചെറിയ രണ്ട് ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്ത ശേഷമാണ്…

അവര്‍ ശ്രമിച്ചത് സൂര്യയെ തകര്‍ക്കാന്‍ ; ‘അഞ്ജാന്‍’ പരാജയപ്പെട്ടത് ഇത് കാരണം

തമിഴ് സൂപ്പര്‍താരം സൂര്യയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഭൂരിഭാഗം സൂര്യ ചിത്രങ്ങളും കേരളത്തിലും വന്‍ വിജയങ്ങള്‍ ആകാറുണ്ട്. ഇപ്പോള്‍ സംവിധായകന്‍ എന്‍. ലിംഗുസ്വാമി സൂര്യയുടെ ചലച്ചിത്ര ജീവിതത്തിലെ പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂര്യയുടെ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരുന്നു ‘അഞ്ജാന്‍’. ചിത്രം റിലീസ് ആയപ്പോള്‍ വിജയരേഖയില്‍ കുതിച്ചെങ്കിലും, മൂന്നാം ദിവസം അപ്രതീക്ഷിതമായി നിലം…

ബോളിവുഡിലെ സ്‌റ്റൈലിഷ് മന്നന്‍ മനീഷ് മല്‍ഹോത്ര സംവിധായകനാകുന്നു

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംവിധായകനാകുന്നു. 30 വര്‍ഷത്തില്‍ ഏറെയായി ബോളിവുഡിലെ സെലിബ്രിറ്റി ഡിസൈനര്‍ പദവി അടക്കിവാണ മനീഷ് തന്റെ സുഹൃത്തായ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറിലാകും പുതിയ ചിത്രം സംവിധാനം ചെയ്യുക. ഫാഷന്‍ ഡിസൈനിങ്ങിലെ അതികായനാണ് മനീഷ് മല്‍ഹോത്ര. ബോളിവുഡിലെ താരസുന്ദരിമാരെല്ലാം ആ മാന്ത്രിക വസ്ത്ര ഡിസൈനിലൂടെ അതിസുന്ദരിമാരായി മാറിയിട്ടുണ്ട്. സിനിമകളില്‍…

‘എന്റെ ഓര്‍മ്മകളില്‍ ഇന്നലെ പോലെ..’ ; ലോഹിതദാസിനെ ഓര്‍മ്മിച്ച് ഉണ്ണി മുകുന്ദന്‍

കേരളീയരുടെ ജനപ്രിയ സംവിധായകന്‍ ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും തന്റെ പേര് കൂട്ടിച്ചേര്‍ത്ത ലോഹിതദാസ് വിട പറഞ്ഞിട്ട് 12 വര്‍ഷം തികയുന്ന വേളയിലാണ് ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്. ‘ഈ ഫോട്ടോയ്ക്ക് 14 വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും, എന്റെ ഓര്‍മ്മകളില്‍ ഇന്നലെ പോലെ..’…

സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയാകുന്നു ; വരന്‍ പ്രമുഖ ക്രിക്കറ്റ് താരം

ശങ്കര്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം ബ്രഹ്മാണ്ഡ വിജയചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളും മേക്കിംഗ് കൊണ്ടും കളക്ഷന്‍ കൊണ്ടും പുതുചരിത്രം കുറിച്ച് തിയേറ്ററുകളില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ‘അന്യനും’ ‘എന്തിരനും’ ഒക്കെ ഇന്നും അത്ഭുതത്തോടെ അല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ശങ്കറിന്റെ വീട്ടിലെ ഒരു സന്തോഷവാര്‍ത്തയാണ് ആരാധകര്‍ ഏറ്റുവാങ്ങുന്നത്. ശങ്കറിന്റെ മകള്‍ വിവാഹിതയാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശങ്കറിന്റെ…

സച്ചി സര്‍ ഏറ്റെടുത്തത് വലിയ വെല്ലുവിളിയാണ് : പളനിസ്വാമി

അതുല്യ പ്രതിഭ ആയിരുന്ന സംവിധായകൻ സച്ചി വിടവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായ അയ്യപ്പനും കോശിയും കണ്ടവർക്ക് പളനിസ്വാമിയെയും നഞ്ചിയമ്മയെയും ഒരിക്കലും മറക്കാനാവില്ല. സച്ചിയെക്കുറിച്ചുള്ള നല്ല ഓർമ്മകൾക്കിടയിൽ പളനിസ്വാമിക്കും കുറെയേറെ പറയാനുണ്ട്. പളനിസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ : ‘ഞാൻ ഒരു ആദിവാസിയാണ്. ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ പ്രയത്നിക്കുന്ന…

‘ബിഗ്ഗ് ബോസിലെ 70 ക്യാമറകളില്‍ നിന്നും ഫുട്ടേജ് എടുത്ത് എഡിറ്റ് ചെയ്തത് ഞാന്‍’ ; സംവിധായകന്‍ ഫൈസല്‍ റാസി

മലയാളത്തില്‍ അടക്കം സംപ്രേക്ഷണം ചെയ്യപ്പെടുന്ന എല്ലാ ഭാഷകളിലും വലിയ വിജയമായി ആഘോഷിക്കപ്പെടാറുള്ള മെഗാ റിയാലിറ്റി ഗെയിം ഷോയാണ് ബിഗ്ഗ് ബോസ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ടെലിവിഷന്‍ പരിപാടി കൂടിയാണ് ഇത്. ഇതുവരെ ബിഗ്ഗ് ബോസിന്റെ മൂന്ന് മലയാളം സീസണുകള്‍ നടന്നു. കൊവിഡ് കാരണം രണ്ടാം പതിപ്പ് എഴുപത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ടും, മൂന്നാം പതിപ്പ്…

മലയാള സിനിമയിലെ കാന്‍ഡിഡ് ഹിറ്റ് മേക്കര്‍ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

സിനിമാക്കാരുടെ കൂടപിറപ്പായ, എന്നാല്‍ ലവലേശം ജാഡയില്ലാത്ത ചലച്ചിത്രകാരന്‍ ആയിരുന്നു സച്ചി. ഒരു തവണ പരിചയപ്പെട്ടാല്‍ ഹൃദയത്തില്‍ സ്ഥാനം നേടുന്ന ചലച്ചിത്ര മാന്ത്രികന്‍.. സിനിമയുടെ വിജയ ഫോര്‍മുലയെ തന്നെ ഒരു പരിധി വരെ നിര്‍ണ്ണയിച്ചിരുന്ന അപൂര്‍വ്വം തിരക്കഥാകൃത്തുകളില്‍ ഒരാള്‍.. എല്ലാ തലമുറകളും സച്ചിയുടെ സിനിമകള്‍ക്ക് ഒരുപോലെ കൈയടിച്ചു. അതേസമയം പുതുതലമുറയില്‍ പ്രണയവും നര്‍മ്മവും സംഘട്ടനവും എല്ലാം കൃത്യമായ…