Flash News
Archive

Tag: Drone

ആശങ്ക വിട്ടൊഴിയുന്നില്ല; ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയാതായി റിപ്പോര്‍ട്ട്

ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. സംഭവത്തില്‍ ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു. ജമ്മു വിമാത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ജാഗ്രത നിർദ്ദേശമുണ്ട്. മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്.

ജമ്മുകശ്മീരില്‍ ആയുധശേഖരം പിടികൂടി; ആയുധ കടത്ത് ഡ്രോണ്‍ ഉപയോഗിച്ചെന്ന് പൊലീസ്

ജമ്മുകശ്മീരിലെ സാംബയിൽ ആയുധ ശേഖരം പൊലീസ് പിടികൂടി. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലേക്ക് ഭീകരര്‍ ഡ്രോണില്‍ ആയുധം എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് മുന്‍പും ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലതവണ കണ്ടെത്തിയിരുന്നു. 2019 ആഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറില്‍ ഹെക്സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത…

ഡ്രോൺ സാന്നിധ്യത്തിന് തെളിവില്ല; ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പാകിസ്ഥാൻ

ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ട സംഭവത്തിൽ ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പാകിസ്ഥാൻ. ഇതു സംബന്ധിച്ച് യതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ പ്രതികരിച്ചു. പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്നും ഇന്ത്യ…