Flash News
Archive

Tag: ed

തൃണമൂല്‍ എംപി ആഭിഷേക് ബാനര്‍ജിയെ ഒൻപത് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി

മമതാ ബാനര്‍ജിയുടെ മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജിയെ ബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ ഒൻപത് മണിക്കൂറിലധികം നീണ്ടുനിന്നു. ഡല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ സ്ഥിതിചെയ്യുന്ന ഇ.ഡിയുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിനായി ഹാജരായ അഭിഷേക് ബാനര്‍ജിയെ രാത്രി എട്ടു മണിക്കാണ് വിട്ടയച്ചത്. ‘ഏത്…

മുട്ടില്‍ മരംമുറിക്കല്‍ കേസ്; ഡിഎഫ്ഒ രഞ്ജിത് കുമാര്‍ ഹാജരായില്ല

മരംമുറിക്കല്‍ കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍ ഇഡിക്ക് മുന്നിൽ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട് ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി എടുക്കാന്‍ ഇ ഡി രഞ്ജിത് കുമാറിന് നോട്ടീസ് നല്‍കിയത്. രേഖകള്‍ സഹിതം രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം . ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച്…

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ കേസെടുത്ത് ഇഡി

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയില്‍ പി കെ ഫിറോസും സി കെ സുബൈറും…

ചൈനീസ് വാതുവെപ്പ് ആപ്പുകളിലേക്ക് പണം കൈമാറുന്നതായി ആരോപണം ; രാജ്യത്തെ പേയ്മെന്റ് ഗേറ്റ് വേകള്‍ നിരീക്ഷണത്തില്‍

രാജ്യത്തിലെ പേയ്മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങള്‍ അവര്‍ ചൈനീസ് വാതുവെപ്പ് ആപ്പുകളിലേക്ക് പണം കൈമാറാന്‍ ഉപഭോക്താക്കളെ അനുവദിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. അന്വേഷണത്തില്‍ ചൈനീസ് ആപ്പുകളില്‍ നിരവധി ഇന്ത്യക്കാര്‍ വാതുവെപ്പ് നടത്തുന്നുണ്ടെന്നും, അവര്‍ നികുതിവെട്ടിപ്പ് ലക്ഷ്യം വെച്ച് കേയ്മെന്‍ ദ്വീപുകളിലേക്ക് പണം മാറ്റുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനാല്‍ ആണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഈ…

കൊടകര കുഴല്‍പ്പണക്കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി കേരളാ പൊലീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ചെലവഴിച്ചത് 41.4 കോടി രൂപയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണസംഘം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചോ എന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപി ചെലവഴിച്ചത് 41.4 കോടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പട്ടിമറിക്കാൻ കാരണമായോ എന്ന് പരിശോധിക്കണം. ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻകം ടാക്ക് സ്…

കൊടകര കുഴല്‍ പണ കേസ് ഇഡി അന്വേഷിക്കണം; ശുപാര്‍ശയുമായി കേരള പൊലീസ്

കൊടകര കുഴല്‍ പണ കേസില്‍ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് നാളെ റിപ്പോര്‍ട്ട് സമർപ്പിക്കും. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാര്‍ശ. കൊടകര കുഴല്‍ പണ കേസിലെ കുറ്റപത്രത്തിനൊപ്പം മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു. ആദായ നികുതി…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങി

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് ഇന്ന് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചത് 22 കോടിയോളം രൂപയാണെന്നും റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലെന്നും ഇ ഡി കണ്ടെത്തി. സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തല്‍….

മതപരിവർത്തനത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണം എത്തുന്നു; ഡൽഹിയിലും യു പിയിലും എൻഫോഴ്സ്മെന്റ് റെയ്ഡ്

മതപരിവർത്തനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് പണം ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലും യു.പിയിലുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. ഡൽഹിയിലും യു.പിയിലും മൂന്ന് വീതം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. മുഖ്യ പ്രതികളായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗിർ ഖാസ്മി എന്നിവരുടെ വീടുകളിലും ഇസ്ലാമിക്ക് ദവാ സെന്ററിന്റെ (ഐ…

ജുഡീഷ്യൽ അന്വേഷണത്തിനെതിര ഇഡി നൽകിയ ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

ജുഡീഷ്യൽ അന്വേഷണത്തിനെതിര ഇഡി നൽകിയ ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി. കമ്മീഷനെ നിയമിച്ച നടപടി അസാധുവാക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. അന്വേഷിക്കേണ്ടത് പ്രത്യേക കോടതി എന്ന് ഇഡി വാദിച്ചപ്പോൾ ഹർജി നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ജുഡീഷ്യൽ അന്വേഷണം റദ്ദാക്കാനുള്ള ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്ന് സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വകുപ്പ് എങ്ങനെ സംസ്ഥാനത്തിനെതിര…

ഇഡി ഹർജിയെ തള്ളി കേരളം; മുഖ്യന്ത്രിയെ കക്ഷിയാക്കിയ നടപടി തെറ്റെന്ന് സർക്കാർ ഹൈക്കോടതിയിൽ

ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. ജുഡീഷ്യൽ അന്വേഷണം റദ്ദാക്കാനുള്ള ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്ന് സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വകുപ്പ് എങ്ങനെ സംസ്ഥാനത്തിനെതിര ഹർജി നൽകും. മുഖ്യന്ത്രിയെ കക്ഷിയാക്കിയ നടപടിയു തെറ്റെന്ന് കേരളം ഹൈക്കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് ഇത്…