Flash News
Archive

Tag: entertaiment

ഇരുപത്തഞ്ചിന്റെ നിറവിൽ ‘ഇരുവർ’; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇരുവർ. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ചിത്രമായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര…

‘മലർ മിസ്’കലക്കിയല്ലോന്ന് ആരാധകർ! സാരിയിൽ അതിസുന്ദരിയായി സായ് പല്ലവി

പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സായിക്ക് ഇതിനോടകം സാധിച്ചു. ഇപ്പോഴിതാ സായ് പല്ലവിയുടെ പുതിയ സാരി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തെലുങ്ക് സിനിമ ശ്യാം സിങ് റോയിയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയതായിരുന്നു സായ് പല്ലവി. ഫ്ലോറൽ…

‘ക്യാപ്റ്റനെ സന്ദർശിച്ചു‘, മമ്മൂട്ടിക്കൊപ്പമുള്ള ‘ഫാൻ മൊമന്റ്‘ പങ്കുവച്ച് ശോഭന

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ശോഭന. സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ‘ക്യാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്’, എന്ന അടിക്കുറിപ്പോട് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ താരം ചിത്രം പങ്കുവച്ചത്. മമ്മൂട്ടി-ശോഭന ആരാധകരെക്കൊണ്ട് നിറയുകയാണ് കമന്റ് ബോക്സ്. ഇഷ്ടതാരങ്ങളെ ഒന്നിച്ച് കണ്ട ആരാധകർ ഓർത്തെടുക്കുന്നത് ‘മഴയെത്തും മുൻപേ’ എന്ന സിനിമയും അതിലെ ‘എന്തിന്…

മരക്കാർ ഒടിടിയിലേക്ക്, വെള്ളിയാഴ്ച ആമസോൺ പ്രൈമിൽ എത്തും

തിയറ്ററിൽ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ ഒടിടി റിലീസിന്. ഡിസംബർ 17 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. തിയറ്ററിൽ എത്തി 15ാം ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈം തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഡിസംബർ…

പ്രണവ് ഇപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്; തുറന്ന് പറച്ചിലുമായി പ്രണവിന്റെ ആദ്യത്തെ നായിക

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹന്‍ലാല്‍. ആദ്യ സിനിമ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു. ചിത്രവും പ്രണവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ടാമതായി പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലാണ് പ്രണവിന് ആദ്യമായൊരു നായികയുണ്ടാകുന്നത് റേച്ചല്‍ ഡേവിഡ് എന്ന സോയ ആയിരുന്നു പ്രണവിന്റെ ആദ്യത്തെ നായിക. ഇപ്പോഴിതാ പ്രണവിനെക്കുറിച്ചും തന്റെ…

അച്ഛനു മകനും ഒരു പോസ്റ്ററില്‍; ലാലേട്ടന്‍ വേര്‍ഷന്‍ പങ്കുവെച്ച് ആരാധകര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന, ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും എത്തിയിരുന്നു. ഇതിനായി ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. ഈ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പോസ്റ്ററിലെ പ്രണവിനെ കാണാൻ പഴയകാലത്തെ മോഹൻലാലിനെ പോലെയുണ്ടെന്നായിരുന്നു…

നടൻ റിസബാവ അന്തരിച്ചു

മലയാള നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്യാസന്ന നിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാ​ദുഷയാണ് മരണ വാർത്ത പുറത്തുവിട്ടത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിടിച്ചു നിർത്തിയിരുന്നത്. താരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നതായും…

ടൊവിനോ തോമസിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് വിനീത് കുമാർ

അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ് നായകനാകുന്നു. ഷറഫു സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഹാപ്പി അവേഴ്സ് എന്റെർടെയ്ൻമെന്റ്സും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും….

ഇനി ‘ജൂനിയർ സി’ ഇല്ല; മകന് പേരിട്ട് മേഘ്ന രാജ്

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ മകൻ അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ കുഞ്ഞിന് പേര് നൽകിയിരിക്കുകയാണ്…

മാധ്യമ പ്രവര്‍ത്തകന്‍ പി അഭിജിത്തിന്റെ പ്രഥമ ഫീച്ചര്‍ ഫിലിം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകന്‍ പി അഭിജിത്തിന്റെ പ്രഥമ ഫീച്ചര്‍ ഫിലിം ‘അന്തരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും പി അഭിജിത്തിന്റേതാണ്. ഒട്ടേറെ പുതുമകളും കൗതുകങ്ങളും നിറഞ്ഞ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വിവിധ രംഗത്തെ…

ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായ പ്രദീപ് ഗുഹ അന്തരിച്ചു

ബോളിവുഡ് സിനിമ നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു പ്രദീപ് ഗുഹ അന്തരിച്ചു. 68 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ പാപിയ ഗുഹയും മകന്‍ സന്‍കെത് ഗുഹയുമാണ് പ്രദീപിന്റെ മരണവാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. മീഡിയ, അഡ്വര്‍ട്ടൈസിങ്, മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിങ് മേഖലയില്‍ നാലു പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന പരിചയമുണ്ട്…

നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി ശരണ്യ ശശി കടന്നുപോവുന്നതെന്ന് സുഹൃത്തായ സീമ ജി നായര്‍ പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമായി. കീമോ ചെയ്യാനായി പോവാനിരിക്കവെയാണ് കൊവിഡ് ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ്…

കാര്‍ അപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്, സുഹൃത്ത് മരിച്ചു

നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്. മഹാബലിപുരത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഭവാനി അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വഴിയിലുണ്ടിയരുന്നവര്‍ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന…

‘റീൽ ഹീറോ‘ പരാമർശം ; നടൻ വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്

കാറിന്‍റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകൻ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീൽ നൽകുക. റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീൽ…