Flash News
Archive

Tag: entertainment

മനസ്സ്

ബാല്യത്തിൽ ഇലകണ്ടു പൂകണ്ടു ഞാൻ പേരുകൾ കേട്ടു ഞാൻ അറിഞ്ഞു. മൂർത്തമാം സൃഷ്ടികൾ കാണുമ്പോഴൊക്കെയും കൗതുകമാർന്നു നിന്നു. ആദ്യമായി കേട്ടോരു അദൃശ്യസൃഷ്ടി മനസ്സ് എന്ന് ചൊല്ലിപ്പഠിച്ചു. ഇന്നും തെളിയാത്തോരാ നിലാവോ ഏറെ കുതൂ– ഹലം നൽകി. തിരയുമ്പോഴൊക്കെയും കൂടെനിന്ന് മിഴിവാർന്നു ഒളിച്ചുകളി തുടർന്നു. എകാന്തസന്ധ്യകളിൽ കൂടെവന്നുഏറെ പ്രചോദനം നൽകി. പാകപ്പെടുന്നൊരു ആത്മാവിന്റെ ബാല്യ ദശയോ നിൻരൂപം….

ആത്മാവിന്റെ മോചനം 

റോഡിന്റെ ഇരു വശങ്ങളിലും വാക പൂത്തു നിൽക്കുന്നുണ്ട്. പച്ചയിൽ ഇടകലർന്നു ചുവപ്പ് പൂത്തു നിൽക്കുന്നത് കാണുമ്പോൾ തന്നെ   മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം. വീതി കൂടിയ ആ റോഡിൽ ബസും,  ഇടയ്ക്ക് മറ്റു വാഹനങ്ങളും വേഗത്തിൽ പോകുന്നുണ്ട്. ”  ആകാശത്തു നോക്കി നടക്കാതെ നീ എന്റെ കൈയിൽ പിടിച്ചോ…” ദേവൻ പറഞ്ഞു. ” ഞാൻ ഈ…