Flash News
Archive

Tag: Facebook

ഫേസ്ബുക്കിനെയും മറികടന്ന് ഇൻസ്റ്റാഗ്രാം

മെറ്റയുടെ പരസ്യവരുമാനത്തിൽ ഈ വർഷത്തോടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോർട്ട് പുറത്ത്. വാർഷിക പരസ്യവരുമാനമായ 50 ബില്യൻ ഡോളറിൽ 52 ശതമാനവും ഇൻസ്റ്റഗ്രാമിൽ നിന്നാവുമെന്നാണ് റിപ്പോർട്ട്. യുവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിലേക്ക് കൂടുമാറുന്നതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. ഇ-കൊമേഴ്‌സ്, വീഡിയോ പരസ്യങ്ങൾ കൂടുതലായി വരുന്നതോടെ യു.എസിൽ ഇൻസ്റ്റഗ്രാമിന്റെ വരുമാനം 2020നെ അപേക്ഷിച്ച് 40 ശതമാനം ഉയർന്ന് 26 ബില്യൻ…

നിങ്ങൾ ഇത്തരത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മെമ്പർ ആണോ? എങ്കിൽ സൂക്ഷിച്ചോ പണി വരുന്നുണ്ട്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവും വലിയ ശുദ്ധീകരണം  ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഗൂഢാലോചന സിദ്ധാന്തക്കാര്‍, വ്യാജ വാര്‍ത്ത പ്രചാരകര്‍, സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിവരെയും ഇത്തരക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പുകളെയുമാണ് ഫേസ്ബുക്ക് ഇല്ലാതാക്കാന്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന ജര്‍മ്മന്‍ ഗ്രൂപ്പിനെയും, അതിലെ അംഗങ്ങളെയും…

പുലികളി കലാകാരന്മാരെ അണിനിരത്തി ഓണക്കാല ഹ്രസ്വചിത്രവുമായി ഫേസ്‌ബുക്ക്

‘ഒരുമിച്ചു നിന്നാൽ കൂടുതൽ സാധ്യം’ എന്ന പ്രമാണത്തിൽ ഉറച്ചു നിന്നു കൊണ്ട് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് പകിട്ട് വർധിപ്പിക്കുയാണ് ഫേസ്‌ബുക്ക്. ഓണക്കാലത്തെ ഉത്സവപ്രതീതിക്കു മാറ്റു കൂട്ടാനായി ഈ വർഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വചിത്രം അവതരിപ്പിച്ചു കൊണ്ടാണ് ഫേസ്‌ബുക്ക് ആഘോഷങ്ങളുടെ ഭാഗഭാക്കാകുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങൾ മൂലം അകലം പാലിച്ചു നിൽക്കുന്ന സമൂഹത്തെ വിർച്വൽ തലത്തിൽ സംസ്കാരികമായി…

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ; ഫേസ്ബുക്കിനെ മറികടന്ന് ടിക്ടോക്ക്

ടിക്ടോക്ക് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സാമൂഹ്യമാധ്യമ ആപ്പ് ആയി മാറി. ചൈനീസ് ആപ്പായ ടിക്ടോക്ക് സാമൂഹ്യമാധ്യമ ഭീമന്‍ ഫേസ്ബുക്കിനെ മറികടന്നാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ടിക്ടോക്കിന്റെ രാജ്യാന്തര പതിപ്പ് 2017ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ലോഞ്ച് ചെയ്തത്. ഇതുവരെ സാമൂഹ്യമാധ്യമങ്ങളുടെ മറുവാക്കുകളായി പ്രവര്‍ത്തിച്ചു വന്നിരുന്ന വാട്ട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ…

ഇനി പ്രാര്‍ത്ഥനയും ഫേസ്ബുക്കിലൂടെ ; ദൈവ വിശ്വാസികള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

പ്രമുഖ സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് ദൈവവിശ്വാസികളായ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി പ്രാർത്ഥനായോഗങ്ങൾ നടത്താനും, പ്രാർത്ഥനാസഹായം തേടാനും സാധിക്കും. അസുഖം, തൊഴിൽ എന്നിങ്ങനെ ചെറുതും വലുതുമായ പ്രാർത്ഥന നിയോഗങ്ങൾ ഈ സംവിധാനത്തിലൂടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെക്കാൻ സാധിക്കും. മറ്റൊരാൾ പ്രാർത്ഥന തേടി പങ്കുവെച്ച പോസ്റ്റിൽ നമുക്ക് ‘I prayed’ എന്ന…

അമേരിക്കയില്‍ വാക്‌സിനേഷന്‍ ലക്ഷ്യം കൈവരിക്കാത്തതിന് തങ്ങള്‍ ഉത്തരവാദിയല്ല; ഫെയ്സ്ബുക്ക്

അമേരിക്ക കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ കരണക്കാരല്ലെന്ന് ഫെയ്സ്ബുക്ക്. തെറ്റായ വിവരങ്ങള്‍ നല്‍കി ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന പ്രസിഡന്‌റ് ജോ ബൈഡന്‌റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് ഫെയ്സ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്സിനുകളെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ വാക്സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്‌റെ ആരോപണം. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള…

ഈ മനോഹര ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയാല്‍ കേരളാ പൊലീസിന്റെ വക സമ്മാനം

ജനങ്ങളോടുള്ള സേവനത്തില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകളും, വിശേഷങ്ങളും, അറിയിപ്പുകളുമൊക്കെ പങ്കുവെച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ കേരളാ പൊലീസും നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രസകരമായ ഒരു ചിത്രമാണ് ഈ പോസ്റ്റിലെ പ്രധാന ആകര്‍ഷണം. നടുറോഡില്‍ പൊലീസ് വാഹനത്തിന് സമീപത്തായി…

ഫേസ്ബുക് മേധാവി ഡൽഹി നിയമസഭ സമിതിക്ക് മുന്നില്‍ ഹാജരാകണം; സുപ്രീംകോടതി

2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അധികൃതര്‍ ഡൽഹി നിയമസഭ സമിതിക്ക് മുന്നില്‍ ഹാജറാകണമെന്ന് സുപ്രീംകോടതി അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയെ വിളിച്ചുവരുത്താൻ ഡൽഹി അസംബ്ലി ഉത്തരവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ കേസിലായിരുന്നു നിര്‍ദേശം. ജസ്റ്റിസ് എസ്.കെ കൌള്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഹൃഷികേശ് റോയി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി. ഫേസ്ബുക്കിന്‍റെ…

സ്വന്തം സുരക്ഷയ്ക്കായി ഒരു രൂപ പോലും ചിലവഴിക്കാത്ത ശതകോടീശ്വരൻ!!

തന്റെ സ്വന്തം സുരക്ഷയ്ക്കായി ഒരു രൂപ പോലും ചിലവിടാത്ത ശതകോടീശ്വരനാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ഉൾപ്പടെയുള്ള ശതകോടീശ്വരന്മാരൊക്കെ സ്വന്തം സുരക്ഷയ്ക്കായി ചിലവഴിക്കുന്നത് കോടികളാണ്. 20 ലക്ഷം രൂപയിലേറെയാണ് മുകേഷ് അംബാനി Z+ സുരക്ഷയ്ക്കായി ഒരുമാസം ചിലവിടുന്നത്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് വ്യക്തിഗത സുരക്ഷയ്ക്കായി പ്രതിമാസം 11 കോടി രൂപയാണ്…

ഈ തലമുറയുടെ വിധി ; സമപ്രായക്കാർക്കൊപ്പം കളിക്കേണ്ട സമയത്ത് മൊബൈലിന് മുന്നിൽ ഇരിക്കേണ്ട അവസ്ഥയാണെന്ന് ജിഷിൻ

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും ഭാര്യ വരദയും അവരുടെ മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. സീരിയൽ തിരക്കുകൾക്കിടയിലും കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ജിഷിൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മകൻ ജിയാനെ കുറിച്ചുള്ള രസകരമായ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. വീണ്ടും മകന്റെ ഓൺലൈൻ ക്ലാസ് ആരംഭിച്ചതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ ജിഷിൻ പങ്കുവെക്കുന്നത്. വിദ്യാരംഭം കുറിച്ച്…