Flash News
Archive

Tag: fahad fasil

2 തലമുറയിലെ താരങ്ങൾ ; വൈറലായി ഫഹദ് – കമൽ ഹാസൻ ചിത്രം

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിക്രം’. ബി​ഗ് ബജറ്റ് ചിത്രമായ ‘വിക്രത്തി’ന്റെ ചിത്രികരണം ആരംഭിച്ചത് അടുത്തിടെയായിരുന്നു. കമൽ ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ഫഹദും എത്തുന്നുണ്ട്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിൽ കമൽ ഹാസൻ,…

ഫഹദ് – നയന്‍താര ചിത്രം വൈകും ; അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ – നയന്‍താര ചിത്രം ‘പാട്ട്’ വൈകുമെന്ന് സൂചന. സംവിധായകന്‍ ഒരു പൃഥ്വിരാജ് ചിത്രത്തിന്റെ പണിപ്പുരയില്‍ ആണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് സാഹചര്യത്തില്‍ ഡേറ്റുകള്‍ മാറിയതാണ് ‘പാട്ട്’ വൈകാന്‍ കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പാട്ട്’ 2022ലേക്ക് മാറ്റിയതായി സിനിമയുടെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി എന്നാണ്…

നാലാം ക്ലാസ്സുകാരി ഹിദക്കുട്ടി പാടിയ ‘മാലിക്കി’ലെ ഗാനം യുട്യൂബ് ട്രെന്‍ഡിങ്ങില്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘മാലിക്’. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘മാലിക്’ എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള ഖവാലി സംഗീതം. നാലാം ക്ലാസ്സുകാരിയായ ഹിദയാണ് ഈ ഗാനം ആലപിച്ചത്. കഴിഞ്ഞ…

‘സർ ജി, ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധികയാണ്’ ; ചിത്രം പങ്കുവെച്ച് നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരജോടിയാണ് നസ്രിയയും ഫഹദും. സോഷ്യൽ മീഡിയയില്‍ സജീവമായ താരമാണ് നസ്രിയ. കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ ഫഹദിൻ്റെ ‘മാലിക്’ എന്ന സിനിമ റിലീസ് ആയത്. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് ഫഫദിന് അഭിനന്ദനങ്ങൾ അറിയിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഫഹദിന്റെ ഒപ്പമുള്ള സെൽഫി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ‘സർ ജി, ഞാൻ…

‘മാലിക്കി’ല്‍ സലീം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍

‘മാലിക്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ നിരവധി കൗതുകങ്ങളുണ്ട് ‘മാലിക്’ എന്ന ചിത്രത്തില്‍. അതില്‍ ഒരു കൗതുകമാണ് സലീം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് താരത്തിന്റെ മകനാണ് എന്നുള്ളത്. അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ചിത്രത്തില്‍ മൂസാക്ക എന്ന കഥാപാത്രത്തെയാണ് സലീം കുമാര്‍ അവതരിപ്പിച്ചത്. മൂസാക്കയുടെ ചെറുപ്പകാലം…

‘മാലിക്കി’ലെ എസ് പി റിഷഭ് എന്ന കഥാപാത്രത്തിലേക്കുള്ള ചന്തുനാഥിന്റെ വരവ് ഇങ്ങനെ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘മാലിക്’. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. ‘മാലിക്കി’ല്‍ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ റിഷഭ്. ചന്തുനാഥ് എന്ന താരമാണ് സിനിമയില്‍…

‘മാലിക്കി’ന്റെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തോന്നിയ കാര്യം തുറന്നുപറഞ്ഞ് നിമിഷ സജയന്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് ‘മാലിക്’. വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് നിമിഷ സജയന്‍ ചെയ്തത്. നിമിഷയുടെ സിനിമാജീവിതത്തിലെ മികച്ച വേഷമാണ് ‘മാലിക്കി’ലെ റോസ്ലി എന്നാണ് എല്ലാവരും പറയുന്നത്. ‘മഹേഷ് ഏട്ടന്‍ ഒരു സ്‌ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റഡായി. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ എനിക്ക് ആ കഥാപാത്രം…

സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ച് ജലജ

26 വർഷത്തിന് ശേഷം ജലജയുടെ ശക്തമായ തിരിച്ചുവരവിനാണ് ‘മാലികി’ലൂടെ സിനിമാലോകം സാക്ഷ്യം വഹിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലികി’ൽ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ അലിക്കയുടെ അമ്മയുടെ കഥാപാത്രമായാണ് ജലജ എത്തുന്നത്. ഏറെ ശ്രദ്ധേയമായ കഥാപാത്രമാണിത്. എന്നാൽ തന്റേത് ഒരിടവേളയ്ക്കു ശേഷമായുള്ള തിരിച്ചുവരവായി തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. എല്ലാവരും പറയുമ്പോഴാണ് അതിനെ കുറിച്ച് താൻ…

ഫഹദ്, നിങ്ങള്‍ ഒരു പ്രതിഭാസമാണ് : ഹൻസൽ മേത്ത

ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ഇതാണ് തന്റെ കരിയർ ബെസ്റ്റ് എന്ന് സിനിമാപ്രേമികളെക്കൊണ്ട് പറയിക്കുന്ന താരമാണ് ഫഹദ്. തുടർച്ചയായ ഒടിടി റീലിസുകൾ താരത്തിന് ഇതിനോടകം രാജ്യാന്തരശ്രദ്ധ നേടിക്കൊടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ‘മാലിക്’ എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയതോടെ അന്യഭാഷകളിൽ നിന്നു പോലും അഭിനന്ദനങ്ങൾ താരത്തെ തേടി എത്തിക്കൊണ്ട് ഇരിക്കുകയാണ്. ‘ഫഹദ്, നിങ്ങള്‍ ഒരു പ്രതിഭാസമാണെ’ന്ന് പറഞ്ഞ് ഇപ്പോള്‍…

ഫഹദിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അമിത് മസുര്‍ക്കര്‍

‘മാലിക്’ സിനിമ പുറത്തിറങ്ങിയതോടെ ചർച്ചയാകുന്നത് ഫഹദ് എന്ന നടന്റെ അഭിനയ മികവാണ്. ഇപ്പോള്‍, തന്റെ പുതിയ ലക്ഷ്യം ഫഹദിനൊപ്പം ഹിന്ദി ചിത്രം ചെയ്യണം എന്നതാണെന്ന് കുറിച്ചിരിക്കുകയാണ് സംവിധായകന്‍ അമിത് മസുർക്കർ. ‘ന്യൂട്ടൻ’, ‘ഷെർനി’ എന്നീ സിനിമകളുടെ സംവിധായകനാണ് അമിത് മസുര്‍ക്കര്‍. ‘മാലികി’ന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 90-ാമത് അക്കാദമി പുരസ്കാരത്തിനായി…

സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറഞ്ഞ് മഹേഷ് നാരായണൻ

സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണൻ. എഡിറ്റിം​ഗ് മേഖലയിൽ നിന്നും സംവിധായകൻ എന്ന നിലയിലെത്തിയ വ്യക്തിയാണ് മഹേഷ്. ‘ഒരു എഡിറ്റ് മനസ്സിൽ കണ്ടുകൊണ്ട് എഴുതുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടാകും സിനിമയുടെ എഡിറ്റിങ്ങിനായി മറ്റൊരു എഡിറ്ററിനെ ആശ്രയിക്കാൻ തോന്നാത്തത്. എന്റെ സിനിമകളിലെ എഡിറ്റിങ്ങുകളൊന്നും സ്പോട്ട് എഡിറ്റിങ്ങുകളല്ല. പാക്കപ്പ് ചെയ്യുന്ന ദിവസം…

പ്രതീക്ഷക്കൊപ്പമെത്താൻ കഴിയുമെന്ന് കരുതുന്നു: മഹേഷ് നാരായണൻ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മാലിക്’. ’ഇന്ത്യൻ സംസ്‌കാരത്തിലൂന്നി കൊണ്ടുള്ള കഥയാണിത്. വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും വികാരങ്ങളുമുള്ള കഥാപാത്രങ്ങളുള്ള ചിത്രം. അതുകൊണ്ടു തന്നെ മാലികിന് പ്രേക്ഷകന്റെ പ്രതീക്ഷക്കൊപ്പമെത്താൻ സാധിക്കുമെന്നാണ് വിചാരിക്കുന്നത്.’ മഹേഷ് നാരായണൻ പറഞ്ഞു. ഫഹദ് ഫാസിൽ ചിത്രമായ ‘മാലിക്’ ആമസോൺ പ്രൈമിലൂടെയാണ് റീലിസ് ചെയ്യുന്നത്. ജൂലൈ 15നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒ.ടി.ടി. റിലീസിലൂടെ…