Flash News
Archive

Tag: Food

ഈ അഞ്ച് സാധനങ്ങള്‍ പാചകം ചെയ്താല്‍ ഇരട്ടി ദോഷം

ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഘടകം കഴിക്കുന്ന ഭക്ഷണമാണ്. കഴിക്കുന്ന ചെറുതും വലുതുമായ എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ദിവസേന ശരീരത്തില്‍ പ്രവേശിക്കുന്ന കലോറിയുടെ അളവിനെ നേരിട്ട് ബാധിക്കുന്നു. രുചിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നാം പാകം ചെയ്യുന്നതും കഴിക്കുന്നതുമായ പല വിഭവങ്ങളും നിമിഷനേരത്തേക്ക് ഇഷ്ടസ്വാദും നീണ്ട കാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങളും സമ്മാനിച്ചേക്കാം. പ്രത്യക്ഷത്തില്‍ ആരോഗ്യകരം ആണെങ്കിലും പാകം ചെയ്തു കഴിഞ്ഞാല്‍…

തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യന്‍ വിഭവങ്ങള്‍ ; ബ്രിട്ടീഷ് പഠനറിപ്പോര്‍ട്ട് പുറത്ത്

തയ്യാറാക്കാനും, പഠിക്കാനും ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യന്‍ വിഭവങ്ങളാണെന്ന് ബ്രിട്ടീഷ് പഠനറിപ്പോര്‍ട്ട്. രണ്ടാംസ്ഥാനത്ത് ചൈനീസ് വിഭവങ്ങളും, മൂന്നാംസ്ഥാനത്ത് ഇറ്റാലിയന്‍ വിഭവങ്ങളുമാണ് പാകം ചെയ്യാന്‍ ബുദ്ധിമുട്ട് എന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. യു.കെയിലെ ടാബ്ലോയിഡ് ദി മിററില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങ പറയുന്നത്. 2000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്ത മുപ്പത് ശതമാനം പേരും ഇന്ത്യന്‍…

അകാല വാര്‍ദ്ധക്യം തടയാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ…

വാർദ്ധക്യത്തെക്കാൾ പലരുടെയും പ്രശ്നം അകാല വാർദ്ധക്യമാണ്. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിലേക്ക് നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യത്തെ തടയാനാകും. പപ്പായ കഴിക്കുന്നത് അകാലം വാര്‍ദ്ധക്യത്തെ തടയാന്‍ സഹായിക്കും. കാൽസ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിൻ ഇ, സി എന്നിവയും…

ഉപ്പുമാവ് കട്ടകെട്ടില്ല, മോരിന് പുളി കൂടില്ല ; പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങുവിദ്യകള്‍

അടുക്കളയില്‍ സമയം ചിലവഴിക്കുന്നവരോ, അല്ലാത്തവരോ ആകട്ടെ. എന്തായാലും ഭക്ഷണപ്രിയര്‍ അല്ലാത്തവര്‍ വളരെ ചുരുക്കം മാത്രമായിരിക്കും. പലര്‍ക്കും അടുക്കള ഒരു പരീക്ഷണശാല ആയിരിക്കും. ഏത് പ്രായക്കാര്‍ക്ക് വേണമെങ്കിലും അവരുടെ ഭാവനയിലെ പരീക്ഷണങ്ങള്‍ എല്ലാം പയറ്റി തെളിയാവുന്ന ഒരു മാമാങ്കഭൂമി. പരീക്ഷണങ്ങള്‍ എപ്പോഴും വിജയിക്കണമെന്ന് ഒന്നുമില്ല. പാളി പോകുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിനായി ചില നുറുങ്ങുവിദ്യകള്‍…

ഭക്ഷണത്തിൽ സ്ത്രീകൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട അഞ്ച് വിഭവങ്ങള്‍

മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധശേഷി നൽകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് വിഭവങ്ങളെ കുറിച്ച് പറയാം. 1 – പയർ ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി…

ദിവസേന ഉപയോഗിക്കുന്ന ഉള്ളിയിലുണ്ട് നമ്മള്‍ അറിയാത്ത ചില ഗുണങ്ങള്‍

നമ്മുടെ വീടുകളിൽ ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥമാണ് ഉള്ളി. ഉള്ളി ഉപയോഗിക്കാതെ നാം ഉണ്ടാക്കുന്ന വിഭവങ്ങള്‍ പൊതുവേ വളരെ കുറവാണ്. ഉള്ളിക്ക് കറികളുടെ രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, അവയ്ക്ക് വേറെയും നമ്മൾ അറിയാതെ പോയ ഗുണങ്ങള്‍ ഉണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതു മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ വരെ ഉള്ളിയെ കൊണ്ട് കഴിയും എന്നാണ് ഇപ്പോൾ…

ചെറി ചെറുതാണെങ്കിലും ഗുണം ചെറുതല്ല

ചെറി കാഴ്ചയില്‍ ചെറുതാണെങ്കിലും ഗുണം വളരെ കൂടുതലാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വീട്ടുവളപ്പില്‍ വെച്ചുപിടിപ്പിക്കാവുന്ന ഒരു സൂപ്പര്‍ഫുഡ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ചെറി. മധുരവും പുളിപ്പും കലര്‍ന്ന സ്വാദ്! പഴം നേരിട്ട് കഴിക്കുന്നതു കൂടാതെ അച്ചാര്‍, വൈന്‍ എന്നിവ ഉണ്ടാക്കിയും കഴിക്കാനാകും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ അടങ്ങിയിട്ടുണ്ട്. ചെറിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയതിനാല്‍…

കഞ്ചാവ് കേക്ക് വിതരണം ചെയ്ത് ബേക്കറി ; രാജ്യത്ത് കഞ്ചാവ് ഭക്ഷ്യവസ്തുവായത് ഇതാദ്യം

ലഹരിക്കടത്ത് വളരെയധികം രഹസ്യ സ്വഭാവത്തോടെ നടക്കുന്നതിന്റെയും അവയെ പിടിച്ചെടുത്തതിന്റെയും വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ലോക പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടതായുള്ള വാര്‍ത്തകളും നാം കേട്ടിരുന്നു. എന്നാല്‍ ആ ചിന്തയെയും മറികടന്നുകൊണ്ട് ഇപ്പോള്‍ ഒരു ബേക്കറി കഞ്ചാവ് ചേര്‍ത്ത കേക്ക് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. മുംബൈയിലെ മലാഡില്‍ ഒരു ബേക്കറിയില്‍ നിന്നാണ് നാര്‍കോട്ടിക്ക്സ് കണ്‍ട്രോള്‍…

കൊളസ്‌ട്രോള്‍ കുറയ്ക്കണോ? ശീലിക്കാം ഈ ഭക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ രോഗമാണെന്നു തെറ്റിദ്ധരിക്കുന്നവരാണ് പലരും. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. ദഹനം, വൈറ്റമിന്‍ ഡിയുടെ ഉത്പ്പാദനം എന്നിവയ്ക്ക് ശരീരത്തിലെ കൊളസ്‌ട്രോള്‍ അനിവാര്യമാണ്. എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവ് കൂടുന്നത് രോഗങ്ങള്‍ക്ക് വഴിവെക്കും. ശരിയായ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ മിതപ്പെടുത്താന്‍ ശീലിക്കാവുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ പരിചയപ്പെടാം. ഓട്‌സ് നാരുകളുടെ കലവറ…