Flash News
Archive

Tag: Germany

ജർമ്മനിയിൽ വെള്ളപ്പൊക്കത്തിൽ മരണം 90 കടന്നു, 618 പേർക്ക് പരിക്കേറ്റു

ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റിലെ അഹ്‌വീലർ ജില്ലയിലെ വെള്ളപ്പൊക്കത്തിൽ 90-ൽ കൂടുതൽ ആളുകൾ മരണപെട്ടതായും 618 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഇപ്പോഴും വൈദ്യുതിയോ ടെലിഫോൺ ആശയവിനിമയമോ ഇല്ല. മോശം കാലാവസ്ഥയെത്തുടർന്ന് റോഡുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നതിനെതിരെ ജനങ്ങൾക്ക് ജാഗ്രതയുണ്ട്. ദുരന്ത പ്രദേശങ്ങളിൽ പൊലീസ് കനത്ത പട്രോളിംഗ് തുടരുകയാണ്.

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി; ആദ്യമത്സരത്തിൽ സ്വിറ്റ്സര്‍ലന്‍ഡ് – സ്പെയിനെ നേരിടും

യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടര്‍ ഇന്നലെ നടന്ന മത്സരങ്ങളോടെ അവസാനിച്ചു. ജര്‍മനിയെ തകര്‍ത്ത ഇംഗ്ലണ്ടും സ്വീഡനെ തകര്‍ത്ത യുക്രൈനുമാണ് ക്വാര്‍ട്ടറിൽ സ്ഥാനം ഉറപ്പിച്ച അവസാന ടീമുകള്‍. ജൂലായ് രണ്ടിന് സ്വിറ്റ്സര്‍ലന്‍ഡ് – സ്പെയ്ന്‍ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും ബെല്‍ജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക് എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് ടീമുകള്‍. ക്വാര്‍ട്ടര്‍ മത്സരങ്ങൾ ഇങ്ങനെ…