Flash News
Archive

Tag: Health benefits

പേരക്കയ്ക്കും ഉണ്ട് ചില ദോഷങ്ങള്‍

കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫലമാണ് പേരക്ക. നമ്മുടെ നാട്ടില്‍ വിവിധ ഇനങ്ങളിലെ പേരക്കകളും ലഭ്യമാണ്. പോഷകങ്ങളാല്‍ സമ്പന്നമാണ് പേരക്ക. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ പേരക്കയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും സഹായിക്കുന്നു. നാരുകളാല്‍ സമ്പന്നവും, കലോറികള്‍ സാമാന്യം കുറഞ്ഞതുമായ പേരക്ക മൂലകങ്ങളുടെ കലവറ കൂടിയാണ്. പേരക്ക മാത്രമല്ല, അതിന്റെ ഇലകളും പോഷകസമൃദ്ധമാണ്. ഹൃദയ…

കയ്പ്പനെങ്കിലും ആരോഗ്യ കാര്യത്തില്‍ കേമന്‍ പാവയ്ക്ക ജ്യൂസ്

പാവയ്ക്ക പൊതുവേ അധികം ആര്‍ക്കും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ്. പക്ഷെ, കയ്പ്പാണെന്ന് പറഞ്ഞ് ആരും ഇതിനെ തള്ളിക്കളയരുത്. ആരോഗ്യകാര്യത്തില്‍ കേമനാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഇരട്ടിഗുണം ചെയ്യും. പ്രമേഹ രോഗികള്‍ എല്ലാ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതിന് സാധിക്കും. വണ്ണം കുറയ്ക്കാന്‍ താത്പര്യപ്പെടുന്നവരാണ്…

ബിപി കുറയ്ക്കാം.. ഒപ്പം കണ്ണിന്റെ ആരോഗ്യവും ഉറപ്പാക്കാം ക്യാരറ്റ് ജ്യൂസിലൂടെ

ബിപി കുറയ്ക്കാനും, കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍…. എങ്കില്‍ ഇവയ്ക്ക് രണ്ടിനും പരിഹാരം ക്യാരറ്റ് ജ്യൂസിലുണ്ട്. ക്യാരറ്റ് വെറുതെ കഴിയ്ക്കുന്നവരും ധാരാളമാണ്. പക്ഷെ, അവ നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന സെല്ലുലോസ് ഇല്ലാതാക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ട് തന്നെ, ക്യാരറ്റ് ജ്യൂസാക്കി കുടിക്കുന്നതാണ് കൂടുതല്‍ ഉചിതം. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നമ്മുടെ…

മുസംബി കൊണ്ട് തിളക്കമുള്ള മുഖം സ്വന്തമാക്കാം

പഴങ്ങള്‍ ആരോഗ്യകരമാണ്. എന്നാല്‍ ചില പഴങ്ങള്‍ ആരോഗ്യത്തിനൊപ്പം തന്നെ ചര്‍മ്മത്തെ പരിരക്ഷിക്കാനും യോജിച്ചതാണ്. അത്തരത്തിലുള്ളവയില്‍ ഒന്നാണ് മുസംബി. നമ്മുടെ ചര്‍മ്മത്തില്‍ ഹൈപ്പര്‍പിഗ്മന്റേഷന്‍ പ്രശ്‌നങ്ങളോ, പാടുകളോ ഉണ്ടെങ്കില്‍ മുസംബിയുടെ നീര് പിഴിഞ്ഞെടുത്ത്, മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ഒരു പരിധി വരെ ഹൈപ്പര്‍പിഗ്മന്റേഷനും, പാടുകളും പോവാന്‍ സഹായിക്കും. മാത്രമല്ല, നിറം മങ്ങല്‍, സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയില്‍…

കൂണ്‍ കഴിക്കൂ… ഗുണങ്ങള്‍ നിരവധി

കൂണ്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. മാംസാഹാരത്തിന് പകരംവെക്കാന്‍ കൂണിനോളം കഴിവ് മറ്റൊന്നിനും ഇല്ല എന്നുതന്നെ പറയാം. രുചിക്ക് പുറമേ നിരവധി ആരോഗ്യഗുണങ്ങളും കൂണിനുണ്ട്. വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് കൂണ്‍. അസ്ഥികളുടെ ശക്തിക്ക് വിറ്റാമിന്‍ ഡി പ്രധാന ഘടകമാണ്. കൂണില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന പോഷകം പേശികളുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, രക്തസമ്മര്‍ദം നിയന്ത്രിക്കാനും…

പെരുഞ്ചീരകം കഴിക്കൂ… ഗുണങ്ങള്‍ നിരവധി

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പെരുഞ്ചീരകം നാം ഉപയോഗിക്കാറുണ്ട്. കറികളുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ ഇതിന് മറ്റു പല ഗുണങ്ങളും നല്‍കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ബിപി നിയന്ത്രിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. അല്പം പെരുഞ്ചീരകം എടുത്ത് ചവച്ചരച്ചോ, ചായയില്‍ ചേര്‍ത്തോ കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം, ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്ന് പലരെയും അലട്ടുന്നുണ്ട്. ഇതിന് ആശ്വാസം നല്‍കാന്‍…

ക്യാരറ്റ് ജ്യൂസില്‍ അല്പം ഇഞ്ചിനീര് ചേര്‍ത്താല്‍ ഇരട്ടിഗുണം

ആരോഗ്യത്തിനും, മുടിയുടെയും ചര്‍മ്മത്തിന്റെയും സംരക്ഷണത്തിനും എല്ലാം ക്യാരറ്റ് കേമനാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, ബയോട്ടിന്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസ് തയ്യാറാക്കുമ്പോള്‍ അതില്‍ കുറച്ച് ഇഞ്ചിനീര് കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാണ്. എന്തുകൊണ്ടെന്നാല്‍, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ മുഖ്യഘടകമാണ് വെളുത്ത രക്താണുക്കള്‍. വിറ്റാമിന്‍ എയുടെ സഹായത്തോടെ നമ്മുടെ ബോണ്‍…

അറിയാം സോയ ഇലകള്‍ ഭക്ഷണത്തില്‍ ചേര്‍ത്താലുള്ള ഗുണങ്ങള്‍

പാചകം ചെയ്യുന്ന കറികളുടെ സ്വാദും മണവും വര്‍ദ്ധിപ്പിക്കാനായി സോയ ഇലകള്‍ പലരും ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യുന്നതാണ് സോയ ഇലകള്‍. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പ്, കാത്സ്യം, മാംഗനീസ് തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കാന്‍ ഇവയ്ക്ക് സാധിക്കും. കാരണം, സോയ ഇലകളില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്യാസ്,…

രോഗങ്ങളെ അകറ്റാന്‍ കുരുമുളക് കഴിച്ചോളൂ…

കുരുമുളക് ഭക്ഷണത്തില്‍ പ്രധാന ചേരുവയായി പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക, അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ നമ്മള്‍ അറിയാത്ത നിരവധി ഗുണങ്ങള്‍ കുരുമുളകിനുണ്ട്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ആണ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍…

ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ്. ഈന്തപ്പഴം കഴിച്ചാല്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും, ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുകയും ചെയ്യും. നാരുകളാല്‍ സമ്പന്നമായതിനാല്‍ മലബന്ധത്തെയും, അസിഡിറ്റിയെയും തടയാന്‍ സഹായിക്കും. സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഈന്തപ്പഴത്തില്‍ ഉണ്ട്. പൊട്ടാസ്യം, സോഡിയം, ഫൈബർ എന്നിവയ്ക്കൊപ്പം വിറ്റാമിൻ ബി 1, ബി 2, ബി…

മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

കേരളത്തിന്റെ മിക്ക ഇടങ്ങളിലും മഴ ശക്തമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൊവിഡിന് പുറമെ മഴക്കാല രോഗങ്ങളെയും നാം കരുതിയിരിക്കണം. മഴക്കാലത്ത് പൊതുവെ കണ്ടുവരാറുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തുളസിയിലയിലുണ്ട്. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പലതരം രോഗാവസ്ഥകള്‍ക്കും മികച്ച ഒരു പരിഹാരമാണ്. പനി, ചുമ, തൊണ്ടയടപ്പ്, മൂക്കടപ്പ് തുടങ്ങിയ അസ്വസ്ഥതകളാണ് പ്രധാനമായും പലരെയും…

മഞ്ഞളിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

മഞ്ഞള്‍ നമ്മുടെ പാചകത്തിലെ മുഖ്യചേരുവയാണ്. വിറ്റാമിന്‍ എ, തയാമിന്‍ (ബി 1), റിബോഫ്‌ലേവിന്‍ (ബി 2), വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവ മഞ്ഞളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ പാചകത്തിന് മാത്രമല്ല, മറ്റു പല കാര്യങ്ങള്‍ക്കായും ഉപയോഗിക്കാനാകും. സന്ധികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഉളുക്കും ആന്തരിക പരിക്കുകളും ഒഴിവാക്കാൻ,…

ചോളം കഴിക്കൂ… ഗുണങ്ങള്‍ നിരവധി

ചോളം അഥവാ സ്വീറ്റ് കോണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ചോളം. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബർ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറക്കാനും ചോളം സഹായിക്കും. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയുകയും, ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. ശരീരത്തിലെ രക്താണുക്കളുടെ…

മുടിയ്ക്ക് കരുത്തേകും ഈ പാവയ്ക്ക ഹെയര്‍ പായ്ക്ക്

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, ചില പച്ചക്കറികള്‍ മുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് ഉത്തമമായ പാവയ്ക്ക പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നാണ്. കൂടാതെ മുടി സംരക്ഷണത്തിന് പാവയക്ക കൊണ്ടുള്ള ഹെയര്‍പാക്ക് മികച്ചതാണ്. പാവയ്ക്ക ഹെയര്‍ പായ്ക്ക് ഉണ്ടാക്കാന്‍ പാവയ്ക്ക നല്ലതു പോലെ കഴുകി എടുക്കുക. ഇത് കഷ്ണങ്ങളാക്കി അല്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. കുരുവും ചേര്‍ത്ത്…

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം കോവയ്ക്ക

മിക്കവരുടെയും അടുക്കള തോട്ടത്തില്‍ സ്ഥാനം പിടിച്ച ഒരു പച്ചക്കറിയാണ് കോവയ്ക്ക. വിപണികളിലും കോവയ്ക്ക സുലഭമാണ്. എന്നാല്‍ പലരും കോവയ്ക്കയെ അവഗണിക്കുകയാണ് പതിവ്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ കോവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കോവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം. ഹൃദയത്തിന്റെയും, തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ കോവയ്ക്ക ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷിക്കും ഉത്തമമാണ്…

ആരോഗ്യം സംരക്ഷിക്കാന്‍ ഉണക്ക മുന്തിരി – നാരങ്ങാവെള്ളം

ആരോഗ്യം സംരക്ഷിക്കാന്‍ പലരും പല വഴികളും തേടാറുണ്ട്. ഉണക്കമുന്തിരി ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ കേമനാണ്. കൊച്ചുകുട്ടികള്‍ക്ക് വരെ ആരോഗ്യഗുണങ്ങളെ കരുതി ഉണക്കമുന്തിരി കൊടുക്കാറുണ്ട്. ഉണക്കമുന്തിരി വെള്ളത്തില്‍ ഇട്ട് തലേന്നു രാത്രി അടച്ചുവയ്ക്കുക. പിന്നീട് ഇത് രാവിലെ നല്ലതു പോലെ പിഴിഞ്ഞെടുത്ത് കുടിക്കാം. ഇതില്‍ അല്പം നാരങ്ങാ നീരു കൂടി ചേര്‍ത്താല്‍ ഏറെ ഗുണങ്ങള്‍ ലഭിക്കും. ഉണക്ക മുന്തിരി…

ക്യാഷ്യൂനട്‌സ് കഴിക്കൂ… ഗുണങ്ങളേറെ

നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇതില്‍ ഏറ്റവും പ്രധാനം ക്യാഷ്യൂനട്‌സ് ആണ്. പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്‌. ദിവസവും കാഷ്യൂ രണ്ടോ മൂന്നോ എണ്ണം വെച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഗ്നീഷ്യം ധാരാളമായി കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഹൃദയ സംബന്ധമായ…

മാങ്ങാത്തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇനി നിങ്ങള്‍ വലിച്ചെറിയില്ല

മാങ്ങാത്തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇനി നിങ്ങള്‍ വലിച്ചെറിയില്ല മാമ്പഴം ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ മാമ്പഴം കഴിച്ചു കഴിഞ്ഞ് ചിലര്‍ തൊലി കളയാറുണ്ട്‌. എന്നാല്‍, നമ്മള്‍ വലിച്ചെറിയുന്ന ഈ മാങ്ങാത്തൊലിയ്ക്ക് വളരെയധികം ഗുണങ്ങളുണ്ട്. മാങ്ങാത്തൊലികള്‍ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മറികടക്കാൻ കഴിയും. ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടികൾ മാമ്പഴ തൊലിയിൽ കാണപ്പെടുന്നു. ഇത്…

ഭക്ഷണത്തിൽ സ്ത്രീകൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട അഞ്ച് വിഭവങ്ങള്‍

മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധശേഷി നൽകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് വിഭവങ്ങളെ കുറിച്ച് പറയാം. 1 – പയർ ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി…

മുട്ടപ്രേമികളേ, ഈ ഗുണങ്ങള്‍ അറിയാമോ?

സൂപ്പര്‍ഫുഡ് വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മുട്ടയില്‍ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ബുള്‍സായ് മുതല്‍ മുട്ട മസാല വരെ പലവിധ രുചികള്‍ പയറ്റുമ്പോഴും ദിവസവും എത്ര മുട്ട വീതം കഴിക്കാം എന്ന കാര്യവും അതിന്റെ ഗുണങ്ങളും എത്ര പേര്‍ക്ക് അറിയാം ? ദിവസവും ഒരു മുട്ട എങ്കിലും…

തുളസിക്കഷായം ശീലമാക്കൂ… ഗുണങ്ങള്‍ നിരവധി

തുളസിയില്‍ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ട്. തുളസിയുടെ കഷായവും തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെ ഗുണകരമാണ്. എങ്ങനെ തുളസി കഷായം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ജലദോഷവും ചുമയും പോലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങളെ പ്രകൃതിദത്ത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത് എന്നും മികച്ച പ്രതിവിധിയാണ്. ഔഷധ സസ്യങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരാളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും…

വെറുംവയറ്റില്‍ കഴിക്കാം വെളുത്തുള്ളി

ഔഷധഗുണങ്ങൾ ഏറെയുള്ള വെളുത്തുള്ളി രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതാണ് ഏറെ ഫലപ്രദം. വെറും വയറ്റിൽ കഴിക്കുമ്പോൾ വെളുത്തുള്ളി ആന്റിബയോട്ടിക്കിന് സമാനമായാണ് പ്രവർത്തിക്കുന്നത്. ഹൃദ്രോഗം തടയാനും കരൾ, ബ്ലാഡർ എന്നിവയുടെ പ്രവർത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കം നിയന്ത്രിക്കാനും, ദഹനത്തെ സഹായിക്കാനും വയറ്റിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കും. പ്രമേഹം, ക്യാൻസർ, വിഷാദം എന്നിവയെ…