Flash News
Archive

Tag: Health

ആയിരത്തോളം ജീവനുകളെ ഭൂമിയിലെത്തിച്ച മാലാഖ; അപൂർവ നേട്ടത്തിന് ഉടമയായ ഡോക്ടറും ആശുപത്രിയും!

കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് അവസാന പ്രതീക്ഷയാണ് വന്ധ്യതാ ചികിത്സ. വന്ധ്യതാ ചികിത്സയില്‍ അപൂർവ നേട്ടം കൈവരിചിരിക്കുകയാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയും ഡോ. സാറ നന്ദനയും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മക്കളില്ലാത്ത 900 ദമ്പതികള്‍ക്ക് കുട്ടികളെ നല്‍കിയെന്ന അപൂർവ നേട്ടമാണ് ഈ മേഖലയില്‍ ഹോമിയോ ആളുപത്രി നേട്ടം കൈവരിച്ചിരിക്കുന്നത്. ഹോമിയോപതിയില്‍ വന്ധ്യത്സയ്ക്കു ചികിത്സ ഉണ്ടെന്ന് അധികമാർക്കും അറിയാതിരുന്ന…

വിട്ടുമാറാത്ത തുമ്മല്‍ ഉണ്ടോ? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

നിങ്ങളെ മിനിറ്റുകളോളം നീണ്ടു നില്‍ക്കുന്ന നിര്‍ത്താതെയുള്ള തുമ്മല്‍ ബുദ്ധിമുട്ടിക്കാറുണ്ടോ? അത്ര ലളിതമായി തുമ്മലിനെ നോക്കി കാണരുത്. ചില അലര്‍ജികള്‍ ആകാം പലപ്പോഴും തുമ്മലിന് കാരണം. ഈ തുമ്മല്‍ നിയന്ത്രണവിധേയമാക്കാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. ഇവ ഫലവത്താകുന്നില്ലെങ്കില്‍ വൈദ്യസഹായം തേടാന്‍ മറക്കരുത്. തുമ്മലിനെ പ്രതിരോധിക്കാന്‍ സിട്രസ് പഴങ്ങള്‍ ധാരാളമായി കഴിക്കുന്നത് ഉപകരിക്കും. ഫ്ലേവനോയിഡുകള്‍ എന്ന് അറിയപ്പെടുന്ന ചില…

ഒരു മാസക്കാരനായ കുഞ്ഞിനുള്ളില്‍ മറ്റൊരു കുഞ്ഞ് ; അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞില്‍ നടത്തിയ അപൂര്‍വ്വമായ ശസ്ത്രക്രിയ വിജയിച്ചു. ആണ്‍കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുംബൈയില്‍ നടന്നത്. അഞ്ച് ലക്ഷം കുഞ്ഞുങ്ങള്‍ക്കിടയില്‍ ഒന്നില്‍ കാണപ്പെടുന്ന അപൂര്‍വ്വ സംഭവമാണ് ഇത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസ്വാഭാവികമായ ചിലത് ഗര്‍ഭാവസ്ഥയുടെ അഞ്ചാം മാസത്തില്‍ നടത്തിയ പരിശോധനയിലാണ് കാണപ്പെട്ടത്. ആദ്യം മുഴയാണെന്ന് കരുതിയെങ്കിലും,…

പല്ലുപുളിപ്പ് തടയാൻ ഈ പൊടിക്കൈകൾ ഉപയോഗിക്കാം

നിങ്ങള്‍ക്ക് പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാറുണ്ടോ… പല്ലുകളെ സംരക്ഷിക്കുന്ന ഇനാമല്‍ ക്ഷയിക്കുമ്പോഴാണ് പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടുന്നത്. ഇതിന് പല പരിഹാര മാര്‍ഗ്ഗങ്ങളും നാം തേടാറുണ്ട്. കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് പല്ലു തേക്കുന്നത് നമ്മുടെ ഇനാമലിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് ഇല്ലാതാക്കാന്‍ മൃദുവായ ബ്രഷ് ഉപയോഗിക്കാം. പുളിപ്പ് അനുഭവപ്പെടുന്ന പല്ലുകളില്‍ ഉപയോഗിക്കാന്‍ മൃദുവായ ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്. പല്ലിലെ…

മൗത്ത് അള്‍സര്‍ ഒഴിവാക്കാന്‍ അറിഞ്ഞിരിക്കാം ഈ വീട്ടുവൈദ്യങ്ങള്‍

വായില്‍ അള്‍സര്‍ ഉണ്ടാവുന്നത് വളരെയധികം വേദനാജനകമാണ്. ഇവ ഉണ്ടാകുമ്പോള്‍ ഒന്നും ശരിയായ രീതിയില്‍ കഴിക്കാന്‍ സാധിക്കാതെ വരുന്നു. മൗത്ത് അള്‍സര്‍ ഒഴിവാക്കാനായി എളുപ്പത്തിലുള്ള 4 വീട്ടുവൈദ്യങ്ങള്‍ പരിചയപ്പെടാം. ഒന്നാമതായി, ഐസ് മൗത്ത് അള്‍സറിന് ഉപകരിക്കുന്ന വീട്ടുവൈദ്യമാണ്. ആമാശയത്തിലെ ചൂട് കാരണം വായില്‍ പൊട്ടല്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, അവ ഒഴിവാക്കാൻ ഐസ് ഉപയോഗിക്കാം. ഇതിനായി, നിങ്ങളുടെ…

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ കേമനാണ് ഗ്രീന്‍ ആപ്പിള്‍. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ തുടങ്ങിയവ ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ആപ്പിള്‍ എന്ന് നിസ്സംശയം പറയാം. ധാരാളം ആന്റി – ഓക്സിഡന്റുകളും, ഫ്ലവനോയിഡുകളും ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് നല്ല രോഗപ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍…

ഈ അഞ്ച് സാധനങ്ങള്‍ പാചകം ചെയ്താല്‍ ഇരട്ടി ദോഷം

ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഘടകം കഴിക്കുന്ന ഭക്ഷണമാണ്. കഴിക്കുന്ന ചെറുതും വലുതുമായ എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ദിവസേന ശരീരത്തില്‍ പ്രവേശിക്കുന്ന കലോറിയുടെ അളവിനെ നേരിട്ട് ബാധിക്കുന്നു. രുചിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നാം പാകം ചെയ്യുന്നതും കഴിക്കുന്നതുമായ പല വിഭവങ്ങളും നിമിഷനേരത്തേക്ക് ഇഷ്ടസ്വാദും നീണ്ട കാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങളും സമ്മാനിച്ചേക്കാം. പ്രത്യക്ഷത്തില്‍ ആരോഗ്യകരം ആണെങ്കിലും പാകം ചെയ്തു കഴിഞ്ഞാല്‍…

ഉലുവ കുതിര്‍ത്തുവെച്ച വെള്ളം കുടിക്കൂ… ഗുണങ്ങള്‍ നിരവധി

നാം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്ന ഉലുവ മികച്ച ഔഷധം കൂടിയാണ്. ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട്, പ്രമേഹം തുടങ്ങിയവക്കെല്ലാം ആശ്വാസം നല്‍കാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി കുതിര്‍ത്തുവെച്ച് രാവിലെ ഉലുവ അരിച്ച് കളഞ്ഞ് ബാക്കിയുള്ള വെള്ളമാണ് കുടിക്കേണ്ടത്. ഇങ്ങനെ കുടിച്ചാല്‍ വയറുവേദന, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കെല്ലാം ശമനം ലഭിക്കും….

പോഷകസമൃദ്ധമാണ് തൈമൂറിന്റെ ഭക്ഷണം ; കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

കുഞ്ഞ് തൈമൂര്‍ ചലച്ചിത്രലോകത്തെ കുട്ടിത്താരമാണ്. മകന്റെ വിശേഷങ്ങള്‍ പലപ്പോഴും കരീന കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണമാണ് കരീന മകന് കൂടുതലായും നല്‍കുന്നത്. മകന്റെ ആരോഗ്യ കാര്യത്തില്‍ കരീന ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഈ ആഹാരശീലം തന്നെ വ്യക്തമാക്കുന്നു. മകന് നല്‍കിയ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും കരീന പങ്കുവെച്ചിരുന്നു. ആപ്പിള്‍, പപ്പായ,…

രാവിലെ ഉണര്‍ന്നാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ശീലങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമതായി, മിക്കവരും അലാറം അടിക്കുമ്പോള്‍ അത് സ്‌നൂസ് ചെയ്ത് വേറെ സമയത്തേക്ക് മാറ്റിവെക്കും. ഇത് ചെയ്യരുത്. അലാറം അടിക്കുമ്പോള്‍ തന്നെ എണീക്കാതിരുന്നാല്‍ ക്ഷീണം തോന്നും. അടുത്തതായി, ഉണര്‍ന്ന ഉടന്‍ സോഷ്യല്‍ മീഡിയ നോക്കുന്ന…

മുടി വളര്‍ച്ചയ്‌ക്ക് ബയോട്ടിന്‍ ലഡു

മുടി വളരാന്‍ പല ഘടകങ്ങള്‍ വേണം. ഇതില്‍ പോഷകാഹാരം എന്നത് ഏറെ പ്രധാനമാണ്. മുടി വളരാന്‍ സഹായിക്കുന്ന പല കോമ്പോ ഭക്ഷണങ്ങളും നമുക്ക് വീട്ടില്‍ തയ്യാറാക്കാം. ഇതില്‍ ഒന്നാണ് ബയോട്ടിന്‍ ലഡു. ഇതിനായി വേണ്ടത് അര കപ്പ് വീതം എള്ള്, ബദാം, നിലക്കടല, കാല്‍ കപ്പ് മത്തങ്ങാക്കുരു എന്നിവയാണ്. ഇവ വേറെ വേറെ വറുത്തെടുക്കുക. നിലക്കടല…

നിസാരമായി കാണല്ലേ…!!! സൂക്ഷിക്കണം കുട്ടികളിലെ അമിത വണ്ണത്തെ

അമിതവണ്ണം എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മുതിര്‍ന്നവരില്‍ മാത്രമല്ല പലപ്പോഴും കുട്ടികളിലും അമിതവണ്ണം ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പല വിധ കാരണങ്ങളാല്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാം. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും കൃത്യതയില്ലാത്ത ജീവിതശൈലിയും വ്യായാമക്കുറവുമെല്ലാം പ്രധാന കാരണങ്ങളാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ…

അല്പം വെളുത്തുള്ളി ചായ കുടിച്ചാലോ ; ആരോഗ്യ ഗുണങ്ങള്‍ ഏറെ

നമ്മുടെ ഭക്ഷണത്തില്‍ വെളുത്തുള്ളിക്ക് പ്രധാനമായ പങ്ക് വഹിക്കാനുണ്ട്. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും പലര്‍ക്കും അറിയാവുന്നതാണ്. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങള്‍ ലഭിക്കാനായി അവ ചൂടുവെള്ളത്തിലിട്ട് വെറും വയറ്റില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ വെളുത്തുള്ളി ചായയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ??? വെളുത്തുള്ളിയും നാരങ്ങയും തേനും ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ഈ വെളുത്തുള്ളി ചായ. ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ മൂലം സാധാരണ…

ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

തിരക്ക് പിടിച്ച ഓഫീസ് ജോലിക്കിടയില്‍ ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല. സ്വന്തം സീറ്റില്‍ ഇരുന്ന് രാവിലെ പണി തുടങ്ങിയാല്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിരിക്കും പലരും എഴുന്നേല്‍ക്കാറ്. ഇത്തരത്തില്‍ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നതും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ പല ബുദ്ധിമുട്ടുകളിലേക്കും നമ്മെ നയിക്കും. നടുവേദനയാണ് ഇത്തരക്കാരെ കൂടുതലായി അലട്ടാറ്. കൂടാതെ മലബന്ധത്തിന്റെ പ്രശ്‌നങ്ങളും…

ഈ മാസ്‌ക് പറയും നിങ്ങള്‍ക്ക് കോവിഡ് ഉണ്ടോയെന്ന്..

രണ്ട് വര്‍ഷത്തോളമായി ദുരന്തമാരിയായ കൊവിഡ് ലോകത്തില്‍ താണ്ഡവമാടുകയാണ്. കൃത്യമായ പരിശോധനയിലൂടെയാണ് കൊവിഡ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. ആന്റിജെന്‍ ടെസ്റ്റ്, ആര്‍ടിപിസിആര്‍ ടെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട പരിശോധനകള്‍. എന്നാല്‍ മാസ്‌ക് ഉപയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചാലോ…. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും അങ്ങനെ സാധ്യമാകുമെങ്കില്‍ പരിശോധന കുറേക്കൂടി എളുപ്പമാകും….

എപ്പോഴും ക്ഷീണമാണോ??? എങ്കില്‍ ഇതാകാം കാര്യം

പലരും പലപ്പോഴും വല്ലാത്ത ക്ഷീണമാണെന്ന് എന്ന് പരാതിപ്പെടാറുണ്ട്. എന്നാല്‍ കാരണം അറിയില്ല. ഭക്ഷണം കഴിയ്ക്കുന്നു. രോഗങ്ങളില്ല. ഉറക്കമുണ്ട്. എങ്കിലും ഒന്നിനും ഒരു ഉന്മേഷം ഇല്ലായ്ക. എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെ. ഒരു ജോലിയും ചെയ്യാന്‍ തോന്നില്ല. ഒന്നും ചെയ്യാന്‍ ഊര്‍ജമില്ലായ്മ. എപ്പോഴും ഉറക്കം തൂങ്ങിയിരിയ്ക്കുന്നുവെന്ന് പലരും കുറ്റപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള സാഹചര്യം നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം….

അസിഡിറ്റിയെ അകറ്റാൻ ഇവ ഭക്ഷണത്തിൽ ഉൾപെടുത്തൂ…

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെയും മോശമായ ജീവിത ശൈലിയിലൂടെയും ശരീരത്തെ ബാധിക്കുന്ന അസ്വസ്ഥതയാണ് അസിഡിറ്റി പ്രശ്നങ്ങൾ. നെഞ്ചെരിച്ചിൽ, വയറു വേദന, വയറിനു കനം അനുഭവപ്പെടുക തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ മിക്ക വീടുകളിലും സ്വാഭാവികമായി കാണുന്ന ചില ഭക്ഷ്യ വസ്തുകളിലൂടെ അസിഡിറ്റിയെ ഒരു പരിധി വരെ അകറ്റി നിർത്താനാകും. തണ്ണിമത്തൻ, കുക്കുമ്പർ, തേങ്ങാ വെള്ളം, പഴം…

ഭക്ഷണത്തിൽ സ്ത്രീകൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട അഞ്ച് വിഭവങ്ങള്‍

മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധശേഷി നൽകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് വിഭവങ്ങളെ കുറിച്ച് പറയാം. 1 – പയർ ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി…

ഈ 5 മോശം പ്രഭാത ശീലങ്ങളെ അവഗണിക്കരുത്

അറിഞ്ഞോ അറിയാതെയോ രാവിലെ എണീറ്റതിനു ശേഷം നിരവധി തെറ്റുകൾ നാം എല്ലാ ദിവസവും ചെയ്യാറുണ്ട്. അത് അലസത, ക്ഷീണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയിലേക്ക് നമ്മെ നയിക്കുന്നു. അത്തരം മോശം ശീലങ്ങൾ ആരോഗ്യം വഷളാക്കാനുള്ള സാധ്യതയുണ്ട്. അവ ഏതെല്ലാം ആണെന്ന് നോക്കാം. 1 – എഴുന്നേറ്റതിനുശേഷം മണിക്കൂറുകളോളം കിടക്കയിൽ തന്നെ തുടരുക ചില ആളുകൾ രാവിലെ ഉറക്കമുണർന്ന…

കുടവയര്‍ കുറയ്ക്കണോ ; ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചോളൂ

ആരോഗ്യ പ്രശ്‌നം മാത്രമല്ല സൗന്ദര്യ പ്രശ്‌നം കൂടിയാണ് പലര്‍ക്കും കുടവയര്‍. കുടവയറും അമിത വണ്ണവുമെല്ലാം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും ചെറുതല്ല. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കില്‍ അമിതവണ്ണത്തെ ചെറുക്കാന്‍ സാധിക്കും. കൃത്യമായ പ്ലാനിങ്ങും വണ്ണം കുറയ്ക്കാനുള്ള മനസ്സും വേണമെന്ന് മാത്രം. കൃത്യമായ വ്യായാമം ആണ് ആദ്യം വേണ്ടത്. കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും ശരീരം…

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ വിദഗ്ദരുടെ 8 നിര്‍ദ്ദേശങ്ങള്‍

ദുരന്തമാരിയായ കൊവിഡ് രോഗത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ് നാം. നിയന്ത്രണ വിധേയം ആയിട്ടില്ലെങ്കിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ശ്രദ്ധിക്കേണ്ടതായ എട്ട് കാര്യങ്ങള്‍ ഇപ്പോള്‍ ആരോഗ്യരംഗത്തിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവയാണ് ആ 8 മാര്‍ഗ്ഗങ്ങള്‍ : 1 – ആംബുലന്‍സുകള്‍, ഓക്‌സിജന്‍, ആവശ്യ മരുന്നുകള്‍, ആശുപത്രി…

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വ്യാജനെ സൂക്ഷിക്കണം

കൊറോണ വൈറസ് എന്ന ഇത്തിരി കുഞ്ഞനെ പിടിച്ചുകെട്ടാനുള്ള തത്ത്രപ്പാടിലാണ് രാജ്യം. ഈ വർഷം ജനുവരിയിൽ ആരംഭിച്ച വാക്‌സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം. വാക്‌സിൻ എടുത്തവർ അത് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത്…

രക്തദാനം മഹാദാനം…; ഇന്ന് ലോക രക്ത ദാന ദിനം

ഇന്ന് ലോക രക്ത ദാന ദിനം. രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി വർഷംതോറും യാതൊരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജൂൺ 14 ലോകമെമ്പാടും രക്തദാന ദിനമായി ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ…

കൊളസ്‌ട്രോള്‍ കുറയ്ക്കണോ? ശീലിക്കാം ഈ ഭക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ രോഗമാണെന്നു തെറ്റിദ്ധരിക്കുന്നവരാണ് പലരും. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. ദഹനം, വൈറ്റമിന്‍ ഡിയുടെ ഉത്പ്പാദനം എന്നിവയ്ക്ക് ശരീരത്തിലെ കൊളസ്‌ട്രോള്‍ അനിവാര്യമാണ്. എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവ് കൂടുന്നത് രോഗങ്ങള്‍ക്ക് വഴിവെക്കും. ശരിയായ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ മിതപ്പെടുത്താന്‍ ശീലിക്കാവുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ പരിചയപ്പെടാം. ഓട്‌സ് നാരുകളുടെ കലവറ…

ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല ; നെയ്യില്‍ സൗന്ദര്യഗുണങ്ങളും ഏറെ

മിക്ക വീടുകളിലും നെയ്യ് ഉണ്ടാകും. നിരവധിയാണ് നെയ്യുടെ ആരോഗ്യ ഗുണങ്ങളും. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും നെയ്യിനുണ്ട്. നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കും. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിനും മികച്ച ഒരു പ്രതിവിധിയാണ് നെയ്യ്. ചര്‍മ്മ സംരക്ഷണത്തിലും നെയ്യ് പ്രയോജനപ്പെടുത്താവുന്നതാണ്. കടലമാവും അല്പം മഞ്ഞള്‍ പൊടിയും നെയ്യില്‍ ചേര്‍ത്ത് തയാറാക്കാവുന്ന മിശ്രിതം ചര്‍മ്മത്തില്‍…