Flash News
Archive

Tag: Idukki

ഇടുക്കിയില്‍ വസന്തകാലം ഒരുക്കി നീലക്കുറിഞ്ഞി

കൊവിഡ് സാഹചര്യം മാനിച്ച് മലകളിലേക്കുള്ള സന്ദര്‍ശനം വലിയ രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തില്‍ കിഴക്കത്തി, പുട്ടാഡി മലകളില്‍ പല തവണ നീലക്കുറിഞ്ഞി പൂത്തത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതര്‍ പറയുന്നത് പ്രകാരം, ശാലോംകുന്ന് എന്ന പ്രദേശം മുഴുവന്‍ നീലക്കുറിഞ്ഞി കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്നാടിനു അരികിലുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ പുഷ്പകണ്ടം ആനക്കര മേട്ട് മലകളിലും, മൂന്നാറിന് അരികിലുള്ള…

ജലനിരപ്പ് 136.05 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിൽ ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് ഡാം അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ നിർദേശം നൽകി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും. 1867…

മഴ കനക്കുന്നു; ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കലക്ടര്‍

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുമെന്നതിനാല്‍ പൊതുജനങ്ങള്‍, മീന്‍പിടിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ആവശ്യമായ അപായ സൂചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന്…

വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു

ഇടുക്കി നെടുംങ്കണ്ടത്ത് വയോധികയെ പലചരക്ക് കടയ്ക്കുള്ളിലിട്ട് പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് അംഗവും, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍ പ്രകാശ്ഗ്രാം എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഫുക്രുവിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പുലി ; രാജമ്മയുടെ ധീരത വൈറല്‍

ഫുക്രുവിന്റെ ശബ്ദം കേട്ടുകൊണ്ടാണ് രാജമ്മ വീടിന്റെ മുന്‍വാതില്‍ തുറക്കുന്നത്. അടുത്ത നിമിഷം അവര്‍ കാണുന്നത് തന്റെ വളര്‍ത്തുനായയെ പിടികൂടാന്‍ ശ്രമിക്കുന്ന ഒരു പുലിയെയാണ്. രാജമ്മ മുറ്റത്തേക്ക് ഇറങ്ങിയതോടെ പുലി അവരുടെ നേര്‍ക്ക് തിരിഞ്ഞു. പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികം ആയിരുന്നു. സമീപത്ത് ഉണ്ടായിരുന്ന മുളവടി എടുത്ത് അവര്‍ പുലിയെ അടിച്ച് ഓടിച്ചു. ധീരമായ ചെറുത്തു നില്‍പ്പിലൂടെ തന്റെയും…