Flash News
Archive

Tag: INDIA

ഒളിംപിക്സില്‍ മെഡല്‍ നേടാത്തവര്‍ക്കും സമ്മാനം ; ടാറ്റ മോട്ടോഴ്സ് കായിക താരങ്ങള്‍ക്ക് ആള്‍ട്രോസ് കാര്‍ വാഗ്ദാനം ചെയ്തു

വെങ്കല മെഡലിന് അരികില്‍ എത്തിയിട്ടും ടോക്കിയോ ഒളിംപിക്സില്‍ ഭാഗ്യം തുണയ്ക്കാതെ പോയ കായിക താരങ്ങള്‍ക്ക് ആള്‍ട്രോസ് സമ്മാനിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒളിംപിക്സ് വേദിയിലെ ഇന്ത്യന്‍ താരങ്ങളുടെ മികവുറ്റ പ്രകടനം മാറ്റേറിയ ഒരു പൊന്‍തൂവല്‍ നേടിക്കൊടുത്തു. സ്വര്‍ണ്ണ മെഡല്‍ നേടി നീരജ് ചോപ്രയും, മീരാഭായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയും ഒളിംപിക്സ്…

സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി കടുത്ത സുരക്ഷ; ചെങ്കോട്ടയ്ക്കു മുന്നിൽ കണ്ടെയ്‌നറുകൾ കൊണ്ട് കോട്ട ഒരുക്കി

തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ചെങ്കോട്ടയ്ക്കു മുന്നിൽ കടുത്ത സുരക്ഷ. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി ഡൽഹി പൊലീസ് കണ്ടെയ്‌നറുകൾ കൊണ്ട് സുരക്ഷാ കോട്ട ഒരുക്കി. ചരക്കുകൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾ ഒന്നിനു മുകളിൽ ഒന്നായി ഉയരത്തിൽ അടുക്കി വലിയ മതിൽ പോലെയാണ് ചെങ്കോട്ടയ്ക്കു മുന്നിൽ വിന്യസിച്ചിരിക്കുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലി…

ഒളിംപിക്സിന് ആറ് മാസം മുന്‍പ് ഡയറ്റ് കടുപ്പിച്ചു, പക്ഷെ ഗോള്‍ഗപ്പയ്ക്ക് മുന്നില്‍ മനസ്സ് ഇളകും : നീരജ് ചോപ്ര

ഇന്ത്യക്ക് ഒളിംപിക്സ് വേദിയില്‍ സ്വര്‍ണ്ണതിലകം ചാര്‍ത്തിയ നീരജ് ചോപ്രയാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാവിഷയം. നീരജ് ചോപ്രയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ താരത്തിന്റെ ഗോള്‍ഗപ്പ പ്രിയം പ്രശസ്തമാണ്. നീരജ് ചോപ്ര ഒരു പ്രമുഖ അഭിമുഖത്തില്‍ തന്റെ ഗോള്‍ഗപ്പ പ്രിയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ : “ഞാന്‍ കരുതുന്നത് ഗോള്‍ഗപ്പ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നവും ഇല്ല എന്നാണ്. അതില്‍ കൂടുതലും…

അഫ്ഗാൻ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി യുഎൻഎസ്‌സി യോഗം ചേരും

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ (യുഎൻഎസ്‌സി) ഇന്ന് ഇന്ത്യൻ പ്രസിഡൻസിക്ക് കീഴിൽ ഒരു യോഗം ചേരും. യുഎൻഎസ്‌സിയുടെ പ്രസിഡന്റായി ഇന്ത്യ ഞായറാഴ്ച ചുമതലയേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ അഫ്ഗാനിസ്ഥാൻ സ്ഥിതിഗതികൾ സംബന്ധിച്ച് അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ സമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് തന്റെ ഇന്ത്യൻ വിദേശകാര്യ…

ഒളിമ്പിക്‌സ്; വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി

ഒളിമ്പിക്‌സ് വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം. പുരുഷന്മാരുടെ ജാവലിൻ ത്രോ, വനിതകളുടെ ​ഗോൾഫ്, പുരുഷന്മാരുടേയും വനിതകളുടേയും ​ഗുസ്തി, വനിതകളുടെ ഹോക്കി സെമി ഫൈനൽ എന്നിവയാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന ഇനങ്ങൾ. ഇതിൽ…

ഒളിമ്പിക്‌സ്; ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ നീരജ് ചോപ്ര

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്നാണ് ഇന്ത്യൻ താരം ഫൈനലിന് യോഗ്യത നേടിയത് . ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം…

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള തലത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാണെന്നും കൊവിഡ് അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 1ന് 279 ജില്ലകളിൽ 100ന് മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു നിലവിൽ 57 ജില്ലകളിൽ മാത്രാമാണ് 100ന് മുകളിൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. രാജ്യത്തെ…

ലോകത്തെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും

ലോകത്തെ ഏറ്റവും സമ്പന്ന നഗരങ്ങളുടെ കൂട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഇപ്പോള്‍ മുംബൈയും. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാര്‍ ജീവിക്കുന്നത് നമ്മുടെ രാജ്യത്താണ്. ലോകത്തെ ആദ്യത്തെ 10 സമ്പന്ന നഗരങ്ങളുടെ കൂട്ടത്തിൽ മുംബൈയുമുണ്ട്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, യുകെ എന്നിവിടങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ആറാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 2021ൽ എൻഡബ്ല്യു വെൽത്ത് എന്ന…

ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബാഡ്മിന്റണിൽ പി.വി.സിന്ധു ഫൈനല്‍ കാണാതെ പുറത്തായി

ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ കീഴടക്കിയത്. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് തായ് സു യിങ്ങിന്റെ വിജയം. സ്‌കോര്‍: 21-18, 21-12. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍…

ഒളിമ്പിക്‌സ്; ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ

ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാൻ്റെ ബഖോദിർ ജലോലൊവ് ആണ് സതീഷിൻ്റെ എതിരാളി. അതേസമയം, ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നിലവിലെ ഒളിമ്പിക്സ്…

ഒളിമ്പിക്‌സ്: അമ്പെയ്ത്തിൽ അതാനു ദാസ് അടുത്ത റൗണ്ടിൽ പ്രവേശിച്ചു

ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിനു ജയം. ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു പരാജയപെടുത്തിയാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ ടീമിലെ അംഗമായിരുന്നു ഡെങ് യു-ചെങ്. അടുത്ത ഘട്ടത്തിൽ ദക്ഷിണകൊറിയയുടെ ഓ ജിൻ ഹ്യെക്കിനെയാണ് അതാനു നേരിടുക. അതേസമയം, പുരുഷ ഹോക്കിയിൽ ഇന്ത്യ തകർപ്പൻ ജയം…

ഒളിമ്പിക്‌സ്; അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്ത് എലിമിനേഷന്‍ മത്സരത്തില്‍ യുക്രൈനിന്റെ ഒലെക്‌സി ഹണ്‍ബിന്നിനെ കീഴടക്കി ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. 6-4 എന്ന സ്‌കോറിനാണ് തരുണ്‍ദീപ് വിജയം സ്വന്തമാക്കിയത്. ആദ്യ മൂന്നു സെറ്റുകളില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന തരുണ്‍ദീപ് അവസാന രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍…

‘തലമുറകള്‍ക്ക് പ്രചോദനം’ ; മീര ഭായിയെ അഭിനന്ദിച്ച് ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര

ടോക്കിയോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തിലൂടെ രാജ്യത്തിന് ആദ്യ മെഡല്‍ നേടിക്കൊടുത്ത മീര ഭായിക്ക് ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്രയുടെ ഹൃദയം തുറന്ന കത്ത്. അഭിനവ് ട്വിറ്ററിലൂടെയാണ് മീര ഭായി ചാനുവിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മണിപ്പൂരുകാരിയായ മീര ഭായി വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിംപിക് മെഡല്‍ നേടുന്ന രണ്ടാമത്തെ…

ഇന്ത്യൻ നാവിക കപ്പൽ ഐരാവത്ത് കൊവിഡ് പ്രതിരോധത്തിനുള്ള അവശ്യസാധനങ്ങളുമായി ഇന്തോനേഷ്യയിലെത്തി

ഇന്ത്യൻ നാവിക കപ്പൽ ഐരാവത്ത് ഇന്തോനേഷ്യയിലെ ജക്കാർത്ത തുറമുഖത്ത് കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങളുമായി എത്തി. 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജന് (എൽ‌എം‌ഒ) അടങ്ങിയിരിക്കുന്ന അഞ്ച് ക്രയോജനിക് കണ്ടെയ്നറുകളും 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും കപ്പൽ കൊണ്ടുവന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളമുള്ള വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കപ്പൽ മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി…

പേര് മാറ്റി പുതിയ രൂപത്തില്‍ ടിക്ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ നിരോധിച്ച ജനപ്രിയ ചൈനീസ് ആപ്പ് ആയ ടിക്ടോക്ക് പേര് മാറ്റി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. tik tok എന്ന പേരിന് പകരം tick tock എന്ന പേരിനാണ് ആപ്പ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും കമ്പനിയില്‍ പുറത്തുവിട്ടിട്ടില്ല. പുതിയ ഐടി നിയമം വന്നതിനുശേഷം ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചെങ്കിലും,…

ഇന്ത്യയുടെ സ്വർണ ഖനിയായി സ്വിറ്റ്സർലൻ്റ്

കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് കൂടൂതൽ സ്വര്‍ണം എത്തിച്ചത് സ്വിറ്റ്സര്‍ലൻഡിൽ നിന്ന് ആയിരുന്നു. ഇപ്പോഴും ഇന്ത്യയുടെ പകുതിയോളം സ്വര്‍ണ ഇറക്കുമതി സ്വിറ്റ്സര്‍ലൻഡിൽ നിന്ന് തന്നെയാണ്. 2020 – 21 വർഷങ്ങളിൽ, നമ്മുടെ മൊത്തം സ്വർണ ഇറക്കുമതി 3,460 കോടി ഡോളര്‍ ആയിരുന്നപ്പോള്‍, 1630 കോടി ഡോളർ വില വരുന്ന സ്വര്‍ണമാണ് നമ്മുടെ രാജ്യത്തേക്ക് സ്വിറ്റ്സർലൻഡ് ഇറക്കുമതി ചെയ്തത്….

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡാസുൻ ഷനകയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടെ പത്താമത്തെ ശ്രീലങ്കൻ ക്യാപ്റ്റനാണ് ഡാസുൻ ഷനക. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഇടതു കൈ പേസർ ബിനുര ഫെർണാണ്ടോയ്‌ക്കൊപ്പം ക്യാപ്റ്റൻ കുസൽ ജാനിത് പെരേരയെയും ടീമിൽ നിന്ന് ഒഴിവാക്കി. വൈസ് ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ,…

ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം…?

ഇന്ത്യ സുരക്ഷിതമാണോ… ഇങ്ങനെ ചോദിച്ചാല്‍ അതെ എന്നായിരിക്കും നാം മറുപടി നല്‍കുക. എന്നാല്‍ മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ അത്ര സുരക്ഷിതമല്ല എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ സുരക്ഷയുടെ കാര്യത്തില്‍ 91-ാം സ്ഥാനത്താണ് ഇന്ത്യ. 134 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ യുദ്ധം,…

‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’ ഇന്ത്യയില്‍ ; റിലീസ് ഓഗസ്റ്റ് 5ന്

ഇന്ത്യന്‍ സിനിമ പ്രേമികള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസി’ന്റെ ഒമ്പതാം പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തും. അടുത്ത മാസം അഞ്ചിന് ഇന്ത്യന്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. വേഗതയേറിയ കാറോട്ട മത്സരങ്ങളും, ചേസിംഗും, കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകളുമായി…

ഇന്ത്യയിൽ ഡീലർഷിപ്പുകൾ വിപുലീകരിക്കാനൊരുങ്ങി സ്കോഡ

അതിശക്തമായ തിരിച്ചുവരവ് ആയിരുന്നു ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡയുടേത്. ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർബ്, ഒക്‌ടാവിയ എന്നീ ആഢംബര സെഡാനുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കി അങ്കത്തിനു തുടക്കം കുറിച്ച സ്കോഡ ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ് – സൈസ് എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം…

ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച് ട്വി​റ്റ​ർ ഭൂ​പ​ടം; ജ​മ്മു കാശ്മീ​രും ല​ഡാ​ക്കും വെ​വ്വേ​റെ രാ​ജ്യ​ങ്ങ​ൾ; സർക്കാർ കടുത്ത നടപടി സ്വീകരിച്ചേക്കും

ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തെറ്റായ രീതിയിൽ ചി​ത്രീ​ക​രി​ച്ച് ട്വി​റ്റ​ർ. ജ​മ്മു കാശ്മീ​​ർ, ല​ഡാ​ക്ക് എ​ന്നി​വ പ്ര​ത്യേ​ക രാ​ജ്യ​ങ്ങ​ളാ​യാ​ണ് ട്വി​റ്റ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മെ​ക്രോ ബ്ലോ​ഗിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലെ ക​രി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഭൂ​പ​ട​ത്തി​ലാ​ണ് വി​വാ​ദ ചി​ത്രീ​ക​ര​ണ​വു​മാ​യി ട്വി​റ്റ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യ​ല്ല ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ വി​ക​ല​മാ​യ ഭൂ​പ​ടം കാ​ണി​ക്കു​ന്ന​ത്. ജ​മ്മു കാ​ശ്മീ​രി​ലെ ലേ ​പ്ര​ദേ​ശം…

ഇന്ത്യയ്ക്കുമുണ്ട് ഒരു വന്‍മതില്‍

വന്‍മതില്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ചൈനയിലെ പ്രശസ്തമായ വന്‍മതില്‍ തന്നെ ആകും. എന്നാല്‍ നമ്മുടെ ഇന്ത്യയിലും ഉണ്ട് ഒരു വന്‍മതില്‍. ചൈന വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും നീളമുള്ള മതില്‍ എന്ന് അറിയപ്പെടുന്ന കുംഭല്‍ഗഡ് കോട്ട. രാജസ്ഥാനിലെ രാജ് സമന്ദ് ജില്ലയിലെ ആരവല്ലി കുന്നുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കുംഭല്‍ഗഡ് കോട്ട…

സാംസങ്ങ് ഗാലക്സി M32 ജൂൺ 21 മുതൽ ഇന്ത്യൻ വിപണിയിൽ

ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ബൃഹത്തായ ശൃംഖലയായ സാംസങ്ങ് പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സാംസങ് ഗാലക്സി M32 എന്ന പുതിയ സ്മാർട്ട്ഫോണാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ജൂൺ 21ന് ഉച്ചക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ ഫോൺ ഇറക്കുമെന്നാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫോൺ ആമസോൺ വഴി അന്ന് മുതൽ തന്നെ ലഭ്യമാകുന്നതാണ്. ആമസോൺ മൈക്രോ…