Flash News
Archive

Tag: Indian market

സാംസങ്ങ് ഗാലക്സി A22 5G പുറത്തിറങ്ങി ; മികച്ച ഫീച്ചറുകളുള്ള ബജറ്റ് ഫോണ്‍

സാംസങ്ങ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ മോഡൽ ഗാലക്സി A 22 5G ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സാംസങ്ങ് ഗാലക്സി A22 5G 20,000 രൂപയ്ക്ക് താഴെ വില വരുന്ന സാംസങ്ങ് 5G സ്മാർട്ട്ഫോൺ ശ്രേണിയിലെ പുതിയ അംഗം ആവുകയാണ്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും, ഓൺലൈൻ ഷോപ്പിങ്ങ് വെബ്സൈറ്ററുകളിലും സാംസങ്ങ് ഗാലക്സി A22 5G ഇപ്പോൾ ലഭ്യമാണ്….

എച്ച്പി വിക്ടസ് 10 സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

എച്ച്പി വിക്ടസ് 16 സീരീസ് ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ എഎംഡി റൈസണ്‍, ഇന്റല്‍ 11 ജെന്‍ പ്രോസസറുകളുമായാണ് ഈ ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ ഇന്ത്യ വഴിയാണ് എച്ച്പി വിക്ടസ് 16 സീരീസ് വില്‍പ്പനയ്‌ക്ക് എത്തിയിരിക്കുന്നത്. മൈക്ക സില്‍വര്‍ നിറത്തിലാണ് ഇത് ലഭ്യമാവുക. വരും ആഴ്ചകളില്‍ റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈനിലൂടെയും,…

നോക്കിയ 110 4ജി ഫോണ്‍ ഇന്ത്യയിലെത്തി

നോക്കിയ 110 4ജി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.5 എംഎം ഓഡിയോ ജാക്ക്, 3 ഇന്‍ 1 സ്പീക്കറുകള്‍, വീഡിയോ, എംപി 3 പ്ലെയര്‍ എന്നിവ നോക്കിയ 110 4ജിയുടെ പ്രത്യേകതകളാണ്. 2,799 രൂപയാണ് ഇന്ത്യയില്‍ ഈ ഫോണിന്റെ വില. മഞ്ഞ, കറുപ്പ്, അക്വാ തുടങ്ങിയ നിറങ്ങളിലാണ് ഫോണ്‍ വില്‍പ്പനയ്‌ക്ക് എത്തുന്നത്. നോക്കിയ.കോം, ആമസോണ്‍.ഇന്‍…

പോക്കോ എഫ്3 ജിടി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി

പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോ എഫ്3 ജിടി ഇന്ത്യന്‍ വിപണിയിലെത്തി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപയും, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 28,999 രൂപയും, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 30,999 രൂപയുമാണ് വില വരുന്നത്. പ്രിഡേറ്റര്‍ ബ്ലാക്ക്, ഗണ്‍മെറ്റല്‍…

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി

ഷവോമി റെഡ്മി നോട്ട് 10 സീരിസിലെ പുതിയ ഡിവൈസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10ടി എന്ന സ്മാര്‍ട്ട്ഫോണാണ് പുതുതായി വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഇതിന് ഉള്ളത്. നാല് കളര്‍ വേരിയന്റുകളിലും, രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുമാണ് ഇത് ലഭ്യമാകുക. 15,999 രൂപ വില വരും ഈ ഫോണിന്. ആമസോണ്‍,…

ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ഡിസൈനിലാണ് ഫെറാരി വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ എക്‌സ്ഷോറൂം വില 3.76 കോടി രൂപയാണ്. മറ്റ് ഫെറാരി മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമായ ഈ വാഹനത്തിന് നാല് ടെയ്ല്‍ ലാംപുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവയുണ്ട്. ക്വാഡ് എക്‌സോസ്റ്റ് സംവിധാനവും…

ബെനലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബെനലി 502സി പവര്‍ ക്രൂസറിന്റെ ബുക്കിങ്ങ് തുക 10,000 രൂപയാണ്. ബെനലി ലിയോണ്‍ചിനോ മോട്ടോര്‍സൈക്കിളുകളെക്കാളും വില കൂടുതലായിരിക്കും ഇതിന് എന്നാണ് പുറത്തുവരുന്ന വിവരം. അതോടൊപ്പം തന്നെ അഞ്ച് ലക്ഷം…

ഷവോമി എംഐ 11 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ; വില്പന ആരംഭിച്ചു

ഷവോമി എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 74,999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ത്യന്‍ എംഐ ഡോട്ട് കോം വെബ്‌സൈറ്റില്‍ ആരംഭിച്ചു. കറുപ്പും വെള്ളയും നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. എംഐ 11 അള്‍ട്രക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറാണ്. അഡ്രിനോ 660…

ടാറ്റ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി എത്തുന്നു

കോംപാക്‌ട് ഹാച്ച്ബാക്കായ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. XT(O) എന്നറിയപ്പെടുന്ന ഈ മോഡലിന്റെ എക്സ്ഷോറൂം വില 5.48 ലക്ഷം രൂപയാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രം ലഭ്യമാകുന്ന പുതിയ XT(O) പതിപ്പ് ടിയാഗോയുടെ XE ബേസ് വേരിയന്റിനും XT വേരിയന്റിനും ഇടയിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പുതിയ XT(O)…

ഔഡിയുടെ ഇ-ട്രോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. വർഷങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയ ഈ വാഹനം ഇന്ത്യൻ വിപണിയിലേക്കും എത്തുന്നു എന്ന് ഒരുപാട് കാലങ്ങളായി കേട്ടുതുടങ്ങിയിട്ടെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമാകാൻ പോകുന്നത്. ജൂലൈ 22ന് വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് നടക്കുമെന്നാണ് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില ഔഡി ഡീലര്‍ഷിപ്പുകള്‍…

പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയില്‍ പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ആര്‍ – ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 l പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയിന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്. 2.0 l പെട്രോള്‍ എന്‍ജിന്‍ 184 kW പവറും 365 Nm ടോര്‍ക്കും നല്‍കുമ്പോള്‍ 2.0…

ടെസ്ല മോഡല്‍ 3 ഇന്ത്യയിലേക്ക് വരുന്നു

അമേരിക്കന്‍ ഇലകട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടെസ്ല മോട്ടോഴ്സ് ഇന്ത്യ എനര്‍ജി എന്ന സ്ഥാപനം ബെംഗളൂരുവില്‍ ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ മോഡല്‍ ത്രീ കാറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജൂലൈയിലോ ഓഗസ്റ്റിലോ പരീക്ഷണ ഓട്ടങ്ങള്‍ക്കായുള്ള മോഡല്‍ ത്രീ സെഡാനുകള്‍ ഇന്ത്യയിലെത്തുമെന്നാണ് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട്…