Flash News
Archive

Tag: international news

ദുബായ് നീറ്റ്​ പരീക്ഷ ; ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം

നീറ്റ്​ പരീക്ഷ (യു.ജി) ദുബായ് സെന്‍ററില്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക്​ ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ കുവൈത്ത്​ ഉള്‍പ്പടെയുള്ള മറ്റ്​ സെന്‍ററുകളിലേക്ക്​ നേരത്തേ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ്​ ആറുവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രം അറിയിച്ചു. മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ്​ കുവൈത്തിന്​ പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം അനുവദിച്ചത്​. എന്‍.ടി.എ നീറ്റിന്‍റെ ഔദ്യോഗിക വൈബ്​സൈറ്റായ neet.nta.nic.in വഴി…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു. മരണസംഖ്യ 41.51 ലക്ഷം കടന്നു. നിലവിൽ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടി പിന്നിട്ടു. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ…

നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ദുബായിലും കുവൈറ്റിലും

പ്രവാസി മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർഥന മാനിച്ച് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണിത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന…

യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,519 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന്പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 1,64,110 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,67,080 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,44,753 പേര്‍…

സൗദിയില്‍ 1,162 പേര്‍ക്ക് കൂടി കൊവിഡ്; 1,386 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ 1,162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,386 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 5,14,446 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,95,650 ഉം ആയി. ഇന്ന് കൊവിഡ് രോഗികളില്‍ 15 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,130 ആയി….

ഖത്തറില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,22,478 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 66 പേര്‍ സ്വദേശികളും 62 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു…

കൊവിഡ്; ഓസ്‌ട്രേലിയ ലോക്ഡൗണ്‍ നീട്ടിയേക്കും

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയ ലോക്ഡൗണ്‍ നീട്ടിയേക്കും. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ സിഡ്‌നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സിലും വിക്‌ടോറിയയിലുമാണ് കൊവിഡ് രോഗികള്‍ കൂടുന്നത്. ന്യു സൗത്ത് വെയില്‍സില്‍ 78 ദിവസത്തിനു ശേഷം 110 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്‌ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ വകഭേദം കൂടി…

സൗദിയില്‍ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള യാത്രാ വിലക്കുമൂലം നാട്ടില്‍ കുടുങ്ങിയ സൗദി വീസക്കാരായ പ്രവാസികളുടെ ഇഖാമ. റീ എന്‍ട്രി കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. അതേ സമയം വീസ കാലാവധി നീട്ടാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്…

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 231 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 231 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പിടിയിലായവരില്‍ 202 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 27 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍…

ബഹ്റൈനില്‍ ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവിട്ടു. രാജ്യത്ത് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് പുതിയ ജീവിതം തുടങ്ങാനും രാജ്യത്തിന്റെ വികസന പാതയില്‍ പങ്കാളികളാവാനും ഇവര്‍ക്ക് അവസരമൊക്കുകയാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

ജര്‍മനിയിലും ബെല്‍ജിയത്തിലും കനത്ത പ്രളയം;168 മരണം; നിരവധി പേരെ കാണാതായി

ജര്‍മനിയിലും ബെല്‍ജിയത്തിലും കനത്ത പ്രളയം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിയില്‍ അനുഭപ്പെട്ട ഏറ്റവും വലിയ പ്രളയത്തില്‍ 168 പേര്‍ മരിച്ചു. നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ പല വീടുകളും നിലം പിതിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും അലങ്കോലമായി. 141 പേര്‍ ജര്‍മനിയിലാണ് കൊല്ലപ്പെട്ടത്. അതില്‍ 98 പേര്‍ അഹ്‌വീലര്‍ ജില്ലയിലുള്ളവരാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്….

ആരോഗ്യ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി ഒമാൻ

ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി ഒമാൻ. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജുലൈ 16ന് ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പ്രകാരമാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നിബന്ധനകള്‍ പരിഷ്‍കരിച്ചത്. ഒമാനില്‍ പ്രവേശന വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരിനെയും ബ്രൂണെയെയും തിങ്കളാഴ്‍ച മുതല്‍ ഒഴിവാക്കും. ഇന്ത്യയും…

കുവൈറ്റില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

കുവൈറ്റില്‍ കൊവിഡ് കേന്ദ്രങ്ങള്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. ജാബര്‍ അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍ എന്‍ 3, അല്‍ ഷുഹാദ ഹെല്‍ത്ത് സെന്റര്‍, അല്‍ ജബ്രിയ ഹെല്‍ത്ത് സെന്റര്‍, അല്‍ റിഹാബ് ഹെല്‍ത്ത്…

ഖത്തറില്‍ ഇന്ന് 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 98 പേർക്ക് രോ​ഗമുക്തി

ഖത്തറില്‍ ഇന്ന് 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 222,011 പേരാണ് രോഗമുക്തി നേടിയത്….

സൗദിയില്‍ 1,098 പേര്‍ക്ക് കൂടി കൊവിഡ്; 1,207 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ ഇന്ന് 1,098 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1,207 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,08,521 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,89,553 ഉം ആയി. രോഗബാധിതരില്‍ ഇന്ന് 15 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,063 ആയി. വിവിധ…

ഖത്തറില്‍ 24 മണിക്കൂറിനിടെ 133 കൊവിഡ് കേസുകള്‍; 108 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ 24 മണിക്കൂറിനിടെ 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 65 യാത്രക്കാരും പുതിയ രോഗികളില്‍ ഉള്‍പ്പെടുന്നു. 1,532 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. ഖത്തറില്‍ ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 221,913 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ചുപേരെ ആശുപത്രിയില്‍…

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു; ഒരു മരണം

ഒമാന്റെ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നു. ദാഖിലിയ ഗവര്‍ണറേറ്റിൽ സുമേയില്‍ വിലായത്തിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ഒരു വിദേശി മരണുപ്പെട്ടു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്‍ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. ഖുറയാത്ത് വിലയത്തിലെ വാദി അൽ-അറബിൻ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചിൽ ഒരു റെസ്റ്റ് ഹൗസിൽ…

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 91 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 91 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 78 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് ഏഴുപേരെ പരിശോധനകളില്‍ പിടികൂടി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് ഒരാളെയും വാഹനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ…

മിന്നല്‍ പ്രളയം: ജര്‍മനിയില്‍ ​42മരണം

പടിഞ്ഞാറന്‍ ജര്‍മനിയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 42പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. നോര്‍ത്​ റൈന്‍ വെസ്​റ്റ്​ഫാലിയ,റിന്‍ലാന്‍ഡ്​-പലത്തിനേറ്റ്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതല്‍ മരണം. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതക്കുകയാണ്​. പലയിടത്തും മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു​. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. നിരവധി വീടുകള്‍ തകരുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും…

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍.വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് ലോക്ക് ഡൗണ്‍ . ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. കോവിഡ് വ്യാപനം മൂലം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. അതേസമയം ഒമാനില്‍ 904 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി…

യുഎഇയില്‍ 1529 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം

യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,481 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,86,676 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,54,813 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,32,775 പേര്‍ രോഗമുക്തരാവുകയും…

മെഹുല്‍ ചോക്‌സിക്ക്‌‌ ഡോമിനിക്കന്‍ കോടതി ജാമ്യം അനുവദിച്ചു

ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ജാമ്യം അനുവദിച്ച്‌ ഡൊമിനിക്കന്‍ കോടതി. ബന്ധു നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്സി. ജാമ്യം അനുവദിച്ചത് ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ന്യൂറോളജിസ്റ്റിനെ കാണാന്‍ ആന്റിഗ്വയിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി…

സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കൊവിഡ്; 16 മരണം

സൗദി അറേബ്യയിൽ 1,523 പേർ കൊവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടി. പുതുതായി 1,244 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രൊവിഡ് കേസുകളുടെ എണ്ണം 502,439 ആയി. 483,937 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,992…

യുഎഇയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഇന്ന് മുതൽ പ്രാബല്യത്തില്‍

യുഎഇയിലേക്ക് ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍…

യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം

യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,490 പേര്‍ സുഖം പ്രാപിക്കുകയും ആറുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,80,747 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,50,220 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,28,290 പേര്‍ രോഗമുക്തരാവുകയും 1,866…