Flash News
Archive

Tag: international

ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങാം

ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ കുടിയേറ്റ…

യുഎഇ ഉള്‍പ്പെടെ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി

കൊവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇന്ന് രാവിലെ 11 മണി മുതൽ കര അതിർത്തി…

കൊവിഡ് നിയന്ത്രണങ്ങൾ ഇളവ്; യുഎഇയിലെ പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കി

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ലംഘൂകരിക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്‍കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനമുണ്ടായത്. നമസ്‍കാരങ്ങളില്‍ വിശ്വാസികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. ഇത് ഒന്നര മീറ്ററായി കുറച്ചിട്ടുണ്ട്. അതേസമയം പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് നാഷണല്‍…

കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നൽകി ഷാര്‍ജ

14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഷാര്‍ജയില്‍ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി. ഹെല്‍മറ്റ് ധരിക്കുകയും മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും വേണം. പ്രത്യേക ലേനുകളിലൂടെ മാത്രമേ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാവൂ എന്നും നിര്‍ദിഷ്‍ട സ്ഥലങ്ങളില്‍ മാത്രമേ അവ പാര്‍ക്ക് ചെയ്യാവൂ എന്നും അറിയിച്ചിട്ടുണ്ട്. ഇ-സ്‍കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്…

അഫ്ഗാന്‍ പ്രതിസന്ധി; ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്‌സ് വില കുത്തനെ ഉയരുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ, ഇന്ത്യയില്‍ ഡ്രൈ ഫ്രൂഡ്‌സിന്റെ വില കുതിച്ചുയരുന്നു. ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാന്‍ നിര്‍ത്തിയതോടെയാണ് രാജ്യത്ത് ഡ്രൈ ഫ്രൂഡ്‌സിന്റെ ലഭ്യതയില്‍ കുറവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിലയെ സ്വാധീനിക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ, എന്ന് വിതരണം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍. ഡ്രൈ ഫ്രൂട്ട്‌സിന്റെ 85ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍…

അഫ്ഗാനില്‍ ബുര്‍ഖയുടെ വില പത്തിരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്

‍അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകളുടെ വേഷമായ ബുര്‍ഖയുടെ വില പത്തിരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ മുഖവും ശരീരവും ഒന്നാകെ മൂടുന്ന ബുര്‍ഖ നിര്‍ബന്ധമായിരുന്നു. അഫ്ഗാനിലെ കാബൂള്‍ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും ബുര്‍ഖ വില കുതിച്ചുയര്‍ന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കുമെന്ന സൂചനയെ തുടര്‍ന്നാണ്…

വിദേശകാര്യമന്ത്രാലയത്തിൻ്റെ അഫ്ഗാൻ സ്പെഷൽ സെൽ മുഴുവൻ സമയവും പ്രവർത്തന സജ്ജം

വിദേശകാര്യമന്ത്രാലയത്തിൻ്റെ അഫ്ഗാൻ സ്പെഷൽ സെൽ മുഴുവൻ സമയവും പ്രവർത്തന സജ്ജമാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരും മറ്റ് സഹായങ്ങൾ ആവശ്യമുള്ളവരും താഴെ പറയുന്ന ഫോൺ നമ്പരിലോ ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ : +91-11-49016783, +91-11-49016784, +91-11-49016785 വാട്സ്ആപ്: +91-8010611290E-mail : SituationRoom@mea.gov.in

മലേഷ്യയില്‍ മുഹിയുദ്ദീന്‍ യാസിന്‍ രാജിവെച്ചു

17 മാസത്തെ ഭരണത്തിനൊടുവില്‍ മലേസ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ മന്ത്രിസഭയോടൊപ്പം രാജിവച്ചതായി മുഹിയുദ്ദീന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ അടുത്ത സര്‍ക്കാര്‍ ആരു രൂപീകരിക്കും എന്നതില്‍ വ്യക്തതയില്ല. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസിന്‍ തുടരും. കഴിഞ്ഞ വര്‍ഷം…

താലിബാനെതിരെ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും; യുഎൻ രക്ഷാസമിതി യോഗം തുടരുന്നു

താലിബാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാൻ്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിക്കുന്നു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി…

കൊവിഡ് വാക്‌സിന് അംഗീകാരം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പിന്മാറി

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം. കമ്പനി അപേക്ഷ പിന്‍വലിക്കാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യയില്‍ ജാന്‍സെന്‍ വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി തേടിയതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഏപ്രിലിലാണ്…

കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി ഇസ്രായേല്‍

കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനൊരുങ്ങി ഇസ്രായേല്‍.ഇതോടെ കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ഇസ്രായേല്‍ മാറി. കഴിഞ്ഞ ദിവസം ഔദ്യോഗിക ടെലിവിഷനിലൂടെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാമത്തെ ഡോസ് എടുത്ത് അഞ്ച് മാസം പിന്നിട്ടവര്‍ക്കാണ് മൂന്നാമത്തെ ഡോസ് നല്‍കുക.വാക്‌സിനുകള്‍ സുരക്ഷിതമാണെന്നാണ് യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ഗുരുതരമായ…

സൗദിയില്‍ 1187 പേര്‍ക്ക് കൂടി കൊവിഡ്; 1176 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ 1187 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1176 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,24,584 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,05,003 ഉം ആയി. രാജ്യത്തെ ആകെ മരണം 8,226 ആയി. കൊവിഡ് ബാധിച്ചവരില്‍ നിലവില്‍ 11,355 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1395 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയില്‍ കഴിയുന്ന…

ഒരാഴ്ച കൊണ്ട് 90 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കി ഭൂട്ടാന്‍

കൊവിഡ് പ്രതിരോധ ശേഷിക്കായി വാക്സിന്‍ മാത്രമാണ് ലോകത്തിന് മുന്നിലുള്ള ഏക പ്രതിവിധി. അതുകൊണ്ടു തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി പൗരന്‍മാര്‍ക്ക് എത്രയും വേഗത്തില്‍ വാക്സിന്‍ നല്‍കുക എന്നതിനാണ് ഇപ്പോള്‍ രാജ്യങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. കേവലം ഒരാഴ്ച കൊണ്ട് ഈ ഉദ്യമം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ അയല്‍ രാജ്യമായ ഭൂട്ടാന്‍. രണ്ടാം ഡോസ് വാക്സിനാണ് ഭൂട്ടാന്‍ ഒരാഴ്ച…

അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ല്‍ ഭൂചലനം

അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉണ്ടായി. പെ​റി​വി​ല്ലെ ന​ഗ​ര​ത്തി​ന് തെ​ക്കു​കി​ഴ​ക്കാ​യി 91 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. ഇതേ തു​ട​ര്‍​ന്നു തെ​ക്കു​കി​ഴ​ക്ക​ന്‍ അ​ലാ​സ്ക​യി​ല്‍ യു​എ​സ് സ​ര്‍​ക്കാ​ര്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ശ​ക്ത​മാ​യ ച​ല​ന​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തി​റ​ങ്ങി. റോ​ഡു​ക​ള്‍ പ​ല​യി​ട​ത്തും ത​ക​ര്‍​ന്നു.അതേസമയം,…

ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം

ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി. ഇതുവരെ 2,77,632 കൊവിഡ് രോഗികളാണ് ഒമാനില്‍ രോഗമുക്തരായത്. നിലവില്‍…

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 91 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 91 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പിടിയിലായവരില്‍ 85 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 6 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍…

അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി എം.എ. യൂസഫലിയെ നിയമിച്ചു

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബ്ദുള്‍ മുഹമ്മദ് അല്‍ മസ്‌റോയിയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും…

കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം; സൗദിയിൽ പുതിയ നിയമം അടുത്ത മാസം മുതൽ

സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രം കടകളടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളിലും പ്രവേശനാനുമതി. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ പുതിയ നിയമം. രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക. വാക്സിന്‍ സ്വീകരിക്കുകയോ, കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുകയോ വഴി തവക്കല്‍നാ…

ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ബഹ്‌റൈനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറവായതോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിച്ചുതുടങ്ങി. ഗ്രീന്‍ ലെവലിലാണ് ഇപ്പോള്‍ രാജ്യം. വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും ഔട്ട്‌ഡോര്‍ പരിപാടികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനമുണ്ട്. കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുണ്ട്.

നീറ്റ്‌ പരീക്ഷാ കേന്ദ്രം സൗദിയിലും അനുവദിക്കണമെന്ന് കെ.എം.സി.സി

മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനുള്ള ’നീറ്റ്‌ സെന്റർ’ സൗദിയിലും നിർബന്ധമായും അനുവദിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. എണ്ണൂറോളം കുട്ടികൾ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ അനുവദിച്ചത് പോലെ സൗദിയിലും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര,…

യുഎഇയില്‍ 1,521 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

യുഎഇയില്‍ 1,521 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,474 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 1,52,302 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,68,601 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,46,227…

ദുബായ് നീറ്റ്​ പരീക്ഷ ; ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം

നീറ്റ്​ പരീക്ഷ (യു.ജി) ദുബായ് സെന്‍ററില്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക്​ ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ കുവൈത്ത്​ ഉള്‍പ്പടെയുള്ള മറ്റ്​ സെന്‍ററുകളിലേക്ക്​ നേരത്തേ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ്​ ആറുവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രം അറിയിച്ചു. മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ്​ കുവൈത്തിന്​ പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം അനുവദിച്ചത്​. എന്‍.ടി.എ നീറ്റിന്‍റെ ഔദ്യോഗിക വൈബ്​സൈറ്റായ neet.nta.nic.in വഴി…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു. മരണസംഖ്യ 41.51 ലക്ഷം കടന്നു. നിലവിൽ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടി പിന്നിട്ടു. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ…

കായിക മാമാങ്കത്തിന് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റ്

ലോകത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ കായിക വിസ്മയത്തിന് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ കായിക മാമാങ്കത്തിന് തുടക്കമാകും. ആഘോഷങ്ങളിലേക്കുള്ള തിരിച്ചു വരവിന്റെ തുടക്കമായാണ് ലോക രാഷ്ട്രങ്ങള്‍ ടോക്കിയോ ഒളിമ്പിക്‌സിനെ വിലയിരുത്തുന്നത്. ടെലിവിഷന്‍ ഒളിമ്പിക്‌സെന്ന ഓമനപ്പേരിലാകും ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. ‌ഇന്ന് തെളിയുന്ന ഒളിമ്പിക് ദീപശിഖ ഓഗസ്റ്റ് എട്ടിനാകും അണയുക. 16 ദിവസത്തെ…

നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ദുബായിലും കുവൈറ്റിലും

പ്രവാസി മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർഥന മാനിച്ച് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണിത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന…