Flash News
Archive

Tag: international

ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാച വരെ പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. അവധിക്ക് ശേഷം ജൂലൈ 25ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു; ‍കുവൈത്തില്‍ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍തു

കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍തതായി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോരിറ്റി അറിയിച്ചു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതിന്റെ പേരിലാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി…

സൗദിയില്‍ മൊഡേണ വാക്സിനും അംഗീകാരം ലഭിച്ചു

കൊവിഡിന് എതിരായ മൊഡേണ പ്രതിരോധ വാക്സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റി അംഗീകാരം ലഭിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് കൊവിഡ് വാക്സിനായിരിക്കുകയാണ് മൊഡേണ. നിലവില്‍ ആസ്‍ട്രസെനിക, ഫൈസര്‍ ബയോഎന്‍ടെക്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സിനുകള്‍ക്കായിരുന്നു സൗദി അറേബ്യയില്‍ ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നത്….

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു; ‍കുവൈത്തില്‍ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍തു

കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍തതായി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോരിറ്റി അറിയിച്ചു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതിന്റെ പേരിലാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി…

ക്വാറന്റീന്‍ ലംഘനം; സൗദി അറേബ്യയില്‍ 238 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച കൊവിഡ് രോഗികള്‍ അറസ്റ്റില്‍. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഐസൊലേഷന്‍, ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കോവിഡ് രോഗികളാണ് അറസ്റ്റിലായത്. പിടിയിലായവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍…

റൊമാനിയയിൽ മലയാളി മെഡിക്കൽ വി​ദ്യാർത്ഥി മുങ്ങി മരിച്ചു

മലയാളി മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ വെള്ളത്തിൽ വീണു മരിച്ചു. കോട്ടയം തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകൻ ആശ്രമം സ്കൂൾ, വൈക്കം) രേഖയുടെയും (അധ്യാപിക, വിശ്വഭാരതി സ്കൂൾ, കീഴൂർ) മകൻ ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മൾട്ടോവയിലായിരുന്നു അപകടം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തടാകത്തിന്റെ തിട്ടയിൽ…

പുതിയ ഇറാന്‍ പ്രസിഡന്റ് സ്ഥാനാരോഹണം; ചടങ്ങില്‍ ഇന്ത്യന്‍ നേതാക്കൾക്കും ക്ഷണം

ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റൈസി സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യന്‍ നേതാക്കളെ ക്ഷണിച്ചതായി അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ ഇബ്രാഹിം റൈസിയെ സന്ദര്‍ശിച്ചിരുന്നു. റഷ്യ സന്ദര്‍ശിച്ചു മടങ്ങും വഴിയാണ് തെഹ്‌റാനിലെത്തി ജയ്ശങ്കര്‍ റൈസിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റിനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ട വിദേശ പ്രതിനിധികളില്‍…

18.68 കോടി കടന്ന് ലോകത്ത് ബാധിതരുടെ എണ്ണം; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 43,393 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി…

കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണം ; സുപ്രീം കോടതിയില്‍ ഹര്‍ജി

കൊവിഡ് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയില്‍ ഗള്‍ഫ് നാടുകളില്‍ രോഗം ബാധിച്ച്‌ മരിച്ച ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കുന്നു. ഗള്‍ഫില്‍ 2000ല്‍ അധികം ഇന്ത്യക്കാരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇവരില്‍ പകുതിയും മലയാളികളാണ് എന്നതാണ് ശ്രദ്ധേയമാകുന്നത് . അതേ സമയം ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടികയില്‍ കേരളമോ, ഇന്ത്യയോ ഉള്‍പ്പെടുത്തിയിട്ടില്ല….

സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക്​ പു​തി​യ കൊവി​ഡ് മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ച്ച് യു.​എ.​ഇ

യു.​എ.​ഇ ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ഓ​ഫി​സു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ പു​തി​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​വ​ര്‍​ക്കും ഇ​ല്ലെ​ങ്കി​ല്‍ 48 മ​ണി​ക്കൂ​റി​നി​ട​യി​ലെ പി.​സി.​ആ​ര്‍ ഫ​ലം ഹാ​ജ​രാ​ക്കു​ന്ന​വ​ര്‍​ക്കും മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. മ​ന്ത്രാ​ല​യ​ങ്ങ​ള്‍, ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, അ​വ​യു​ടെ ഉ​പ​ഭോ​ക്​​തൃ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. കൊവി​ഡി​ല്‍​നി​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ സ​ര്‍​ക്കാ​ര്‍ മാ​ന​വ​വി​ഭ​വ​കു​പ്പ്​ അ​റി​യി​ച്ചു….

കാനഡയെ ആശാങ്കയിലാഴ്​ത്തി കൊവിഡിന്‍റെ ലാംഡ വകഭേദം

ഡെല്‍റ്റയേക്കാള്‍ അതി ഭീകരമായ കൊവിഡ്​ ‘ലാംഡ’ വകഭേദം വ്യാപിക്കുന്നത്​ കാനഡയെ സമ്മര്‍ദത്തിലാക്കുന്നു. പുതുതായി 11 ലാംഡ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ ചീഫ്​ പബ്ലിക്​ ഹെല്‍ത്ത്​ ഓഫിസറായ ഡോ. തെരേസ ടാം വെളിപ്പെടുത്തി . ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് . അതേ സമയം ലാംഡ വകഭേദം എങ്ങനെയാണ്​…

സിനോഫോം വാക്സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം; നിർദ്ദേശവുമായി യു.എ.ഇ

യു.എ.ഇയില്‍ സിനോഫോം വാക്സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം.പ്രതിരോധ ശേഷി നിലനിര്‍ത്തണമെങ്കില്‍ ഇത് അത്യാവശ്യമാണെന്ന് ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ഡോക്ടര്‍ പരിശോധിച്ച ശേഷമേ ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് എടുക്കുകയുള്ളു. വൈറസിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ക്വാറന്റീനും ചികിത്സയും നിശ്ചയിക്കുന്നത്.

കൊവിഡ് നിയന്ത്രണം;ബഹ്റൈനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങിനെ നാലു വിഭാഗങ്ങളിലായി തിരിച്ചുള്ള സിഗ്നല്‍ സംവിധാനം അനുസരിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇനി മുതല്‍ നടപ്പില്‍ വരുകയെന്ന് അധിക്യതര്‍ അറിയിച്ചു. ഇതനുസരിച്ച്‌ ജൂലൈ 2 വെള്ളിയാഴ്ച മുതല്‍ യെല്ലോ വിഭാഗത്തിലാണ് രാജ്യം ഉണ്ടാവുക. ഈ…

വാടക കാമുകന്മാര്‍ മുതല്‍ നായ്ക്കളുടെ ഭക്ഷണത്തിന്റെ രുചി നോക്കുന്നവര്‍ വരെ ; വിചിത്രമായ ചില തൊഴിലുകള്‍

വര്‍ഷങ്ങളായി കണ്ടും കേട്ടും പറഞ്ഞും അറിയുന്ന ജോലികളാണ് നമ്മിൽ പലരും തെരഞ്ഞെടുക്കാറുള്ളത്. നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറമാണ് ലോകത്തിലെ പല തൊഴിൽ അവസരങ്ങളും. ഇങ്ങനെയും ജോലികൾ ഉണ്ടാകുമോ എന്ന്‌ തോന്നിപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. ഇത്തരം ജോലികൾക്ക് നൽകി വരുന്ന ശമ്പളവും വളരെ കൂടുതലാണ്. കക്ഷത്തിന്റെ മണം പരിശോധിക്കുന്നതും, വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ചു നോക്കുന്നതുമൊക്കെ ഒരു ജോലിയായി…