Flash News
Archive

Tag: Kangana Ranaut

പ്രിയങ്ക അടുത്ത സുഹൃത്താണ്, എന്നാല്‍ അവള്‍ എന്നോട് അങ്ങനെ ചെയ്തതില്‍ അസ്വസ്ഥതയുണ്ട് : കങ്കണ റണാവത്ത്

നടിമാരായ കങ്കണ റണാവത്തും പ്രിയങ്ക ചോപ്രയും ഒന്നിച്ച് സൂപ്പര്‍ഹിറ്റ് ചിത്രം ‘ഫാഷനി’ല്‍ അഭിനയിച്ചതു മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പ്രിയങ്കയെ കുറിച്ച് പല അഭിമുഖങ്ങളിലും കങ്കണ സംസാരിക്കാറുമുണ്ട്. അതേസമയം, കങ്കണ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രിയങ്കക്കെതിരെ പലപ്പോഴും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ‘പ്രിയങ്ക എന്റെ അടുത്ത സുഹൃത്താണ്. എന്നെ ഏതൊരു മാധ്യമപ്രവര്‍ത്തകനെക്കാളും നന്നായി പ്രിയങ്കയ്ക്ക് അറിയാം. എനിക്ക് 19…

തന്റെ കഥ സിനിമ ആയാൽ നായിക ഐശ്വര്യ റായി ആയിരിക്കണം എന്ന് ജയലളിത പറഞ്ഞിരുന്നു

ആരാധർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘തലൈവി’. തമിഴ്നാട്ടുകാരുടെ തലൈവിയും, അമ്മയും, തമിഴ്നാട് രാഷ്ട്രിയത്തിന്റെ നെടുംതൂണും ആയിരുന്ന ജയലളിതയുടെ ജീവിതകഥയാണ് ‘തലൈവി’ എന്ന പേരിൽ സിനിമയാകുന്നത്. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. എംജിആറിന്റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റീലിസ് ഇപ്പോള്‍…

കങ്കണയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും

കങ്കണ റണാവത്ത് പുതിയതായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ടികു വെഡ്‌സ് ഷെരു’. നവാസുദ്ദീന്‍ സിദ്ദീഖി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വിശേഷം കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. ‘ടീമിലേക്ക് സ്വാഗതം സര്‍’ എന്ന തലക്കെട്ടോടെയാണ് നവാസുദ്ദീന്‍ സിദ്ദീഖിയുടെ ചിത്രം കങ്കണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കങ്കണ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. പ്രണയവും ആക്ഷേപഹാസ്യവും കലര്‍ന്ന ചിത്രമാണ് ഇതെന്ന് കങ്കണ പറഞ്ഞു….

കങ്കണ റണൗട്ട് ചിത്രം ‘തലൈവി’ റിലീസ് തിയറ്ററില്‍ തന്നെ

കങ്കണ റണൗട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് തിയേറ്ററില്‍ തന്നെയെന്ന് കങ്കണ റണൗട്ട്. ജയലളിതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രത്തില്‍ ജയലളിതയായാണ് കങ്കണ എത്തുന്നത്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാരണം തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്…

യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലയായി കങ്കണ

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തന്റെ ജീവിതത്തിലെ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലയായി ബോളിവുഡ് നടി കങ്കണ റണാവത്ത്. നടിയുടെ അച്ഛനും അമ്മയും യോഗ ചെയ്യുന്ന ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യോഗയിലൂടെ ശരീരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ അച്ഛനും അമ്മയും എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന് കാട്ടിത്തരികയാണ് നടി. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കങ്കണയുടെ…

കങ്കണയുടെ കുതിരസവാരി വീഡിയോ വൈറല്‍

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ന് കൈയ്യടികള്‍ കൊണ്ട് നിറയുകയാണ്. മികച്ച അഭ്യാസിയുടെ വേഷത്തില്‍ കുതിര സവാരി നടത്തി ഞായറാഴ്ചയെ മനോഹരമാക്കിയ സന്തോഷമാണ് താരം വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പങ്കുവെച്ച പോസ്റ്റില്‍ ഇതിനോടകം തന്നെ രണ്ടായിരത്തില്‍ പരം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ഇന്നത്തെ പ്രഭാത കുതിര സവാരി’ എന്ന അടിക്കുറിപ്പോടെ…