Flash News
Archive

Tag: Kerala Police

മ​സാ​ജ് പാ​ര്‍​ല​റി​ന്‍റെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് മ​സാ​ജ് പാ​ര്‍​ല​റി​ന്‍റെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം നാ​ച്വ​ര്‍ വെ​ല്‍​നെ​സ് സ്പാ ​ആ​ന്‍​ഡ് ബ്യൂ​ട്ടി ക്ലി​നി​ക് മാ​നേ​ജ​ര്‍ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി വി.​എ​സ്. വി​ഷ്ണു(21), മ​ല​പ്പു​റം സ്വ​ദേ​ശി പി. ​മ​ഹ്‌​റൂ​ഫ്(34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊലീ​സാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്തത്. ഇ​വി​ടെ ജോ​ലി ചെ​യ്തു​ന്ന ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, വ​യ​നാ​ട്…

വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും കുപ്രസിദ്ധ ഗൂണ്ടാ പിടിയിലായി….

കുപ്രസിദ്ധ ഗൂണ്ടാ നേതാവ് മരട് അനീഷ് പിടിയിലായി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിലാണ് ഇയാളെ വാളയാര്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. ഇയാളുടെ രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. വാളയാര്‍ വഴി കുഴല്‍പ്പണവും എംഡിഎംഎയും കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരട് അനീഷിന്റെ കാര്‍ പൊലീസ് പിടികൂടിയത്. എക്‌സിറ്റ് പാസ് ഇല്ലാതെ വാളയാറിലെത്തിയ…

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം; ഭീഷണിയുണ്ടാകുന്നത് നാലാം തവണ

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പൊലീസിനാണ്. കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ…

കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകനെ പ്രതിചേർത്തു

കാസര്‍കോട് മേല്‍പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പൊലീസ് പ്രതിചേർത്തു. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ് ചുമത്തിയിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. ദേളിയിലെ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്‍റെ മാനസിക…

പാലക്കാട് ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

പാലക്കാട് നഗരത്തിൽ ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പ് . പൊലീസ് ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മേട്ടുപ്പാളയം സ്ട്രീറ്റിൽ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. നിരവധി സിമ്മുകളും കേബിളുകളും ഇവിടെനിന്നും പിടിച്ചെടുത്തു. പാലക്കാട് നഗരത്തിലെ തിരക്കേറിയ മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ ടവറിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. രാത്രിയിലാണ് റെയ്ഡ് നടത്തിയത്….

എറണാകുളത്ത്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

എറണാകുളത്ത്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കറുകുറ്റി സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ദേഹത്ത് 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് യുവതി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മിഥുനിനും പോള്ളലേറ്റിട്ടുണ്ട്.

വ്യാജലൈസൻസുള്ള കൈവശം വച്ചു; കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ്

വ്യാജലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്തു. രജൗരി ജില്ലക്കാരായ കശ്മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ നൽകുന്ന സിസ്കോ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. തിരുവനന്തപുരം കരമനയിലും എറണാകുളം കളമശേരിയിലുമായി സമാന…

കൊവിഡ് രോഗിയുടെ വീട്ടിൽ മോഷണത്തിന് കയറി; കള്ളന് കൊവിഡ്

കൊവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വിട്ടിൽ ബുധനാഴ്ചയാണ് കള്ളൻ കയറിയത്. കാവിലുംപാറ പൊയിലോംചൽ സ്വദേശിയായ വീട്ടുടമസ്ഥൻ്റെ പരാതിയെ തുടർന്ന് തൊട്ടിൽപാലം പൊലീസ് 12 മണിക്കൂർ കൊണ്ട് കള്ളനെ പിടികൂടി. തൊട്ടിൽപാലം സ്വദേശിയായ വിനോദൻ എന്ന വിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്….

ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി; സുഹൃത്ത് അറസ്റ്റിൽ

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. അഷിക്കുലിന്റെ സുഹൃത്ത് പരേഷ്നാഥ് ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ബംഗാൾ സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പൊലീസ് അസ്റ്റഡിയിലെടുത്തു. പ്രതി കൃത്യം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷം ആണ്…

വിസ്മയയുടേത് സ്ത്രീപീഡനത്തെ തുടർന്നുള്ള ആത്മഹത്യ; കോടതിയിൽ സമർപ്പിക്കുന്നത് 500 പേജുള്ള കുറ്റപത്രം

വിസ്മയയുടേത് സ്ത്രീപീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം. 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതയിൽ സമർപ്പിക്കുന്നത്. കേസിൽ 102 സാക്ഷികളും 92 രേഖകളും 56 തോണ്ടി മുതലുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഡി വയ് എസ് പി പറഞ്ഞു. കേരളത്തിൽ ഇയർ ചർച്ച ചെയ്യപ്പെട്ട ആത്മഹത്യ ആയിരുന്നു വിസ്മയയുടേത്. കഴിഞ്ഞ…

പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും പിടിയിലായി. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിനിയായ പതിനഞ്ചുകാരിയാണ് തട്ടിപ്പിനിരയായത്. ഷിബിൻ രണ്ട് വർഷം മുൻപാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച്…

കൊച്ചിയിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്നും തോക്കുകൾ പിടികൂടി

കൊച്ചിയില്‍ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പതിനെട്ട് തോക്കുകളാണ് പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍നിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് തോക്ക് പിടികൂടിയ സംഭവത്തിന് പിന്നാലെ പൊലീസ് പരിശോധ…

വിയ്യൂര്‍ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ബന്ധുക്കൾ പരാതി ഉന്നയിച്ചു. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന 26 കാരനായ അര്‍ഷാദിനാണ് മര്‍ദനം ഏറ്റതായി ബന്ധുക്കള്‍ ആരോപിക്കുന്നത്. വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് ജയിലില്‍ കാണാത്തിയ ബന്ധുക്കളോട് അര്‍ഷാദ് പറഞ്ഞു. കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോടെ പറഞ്ഞു….

തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണം; കർശന നിർദേശവുമായി ഹൈകോടതി

തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹൈകോടതിയുടെ നിർദേശം. നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ട സംഭവത്തിൽ വിശദമായ സത്യവാങ്മൂലം നൽകാനും സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നല്‍കി. തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് നഗരസഭ‍യുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് പൊലീസിനോട് കോടതി…

ഉളിയത്തടുക്ക പീഡനം; പെണ്‍കുട്ടിയുടെ അച്ഛനെതിരെ പീഡനക്കുറ്റം ചുമത്തി

ഉളിയത്തടുക്ക പീഡന കേസില്‍ പിതാവിനെതിരെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം ചുമത്തിയത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായത്. പിന്നാലെ പീഡന വിവരെ മറച്ച് വച്ചതിന് കുട്ടിയുടെ മാതാവിനേയും പിതാവിനേയും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്‍മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ജൂണ്‍ 25…

നിപ വൈറസ്: ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്

നിപ ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നു. ഒൻപത് മണിയോടുകൂടിയാണ് നിയന്ത്രണങ്ങൾ മുക്കം പൊലീസ് കർശനമാക്കിയത്. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള മുക്കം നഗരസഭ, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ബാരിക്കേഡ് വെച്ച് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തുനിന്നുള്ളവർക്ക്…

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണ കടത്ത് നടന്നതായി ക്യാരിയറുടെ മൊഴി

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണ കടത്ത്. ഒരു കിലോ സ്വർണം കടത്തിയെന്നാണ് ക്യാരിയർ മൊഴി നൽകി. വിമാനത്താവളത്തിൽ നിന്നും മുങ്ങിയ പാങ്ങോട് സ്വദേശി അൽ അമീനാണ് മൊഴി നൽകിയത്. കണ്ണൂർ സ്വദേശി സാബിത്തിന് സ്വർണ്ണം കൈമാറി. മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുവന്ന സ്വർണമാണ് സാബിത്തിന് നൽകിയതെന്നാണ് അൽ അമീന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പൊലീസ്…

നിപ പ്രതിരോധം; പാഴൂരിൽ നിയന്ത്രണം കർശനമാക്കി പൊലീസ്

നിപ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരിൽ നിയന്ത്രണം കർശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളിൽ പരിശോധന കർശനമാക്കിയെന്ന് മാവൂർ സി ഐ അറിയിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും…

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി അപമര്യാദയായി പെരുമാറി; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട പരുമലയില്‍ ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അംബുലൻസ് ഡ്രൈവർ പിടിയിലായി. ഓച്ചിറ സ്വദേശി ഷിനിത്ത് ആണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവറാണ് ഷിനിത്ത്. വഴി ചോദിക്കാനെന്ന പേരിലെത്തി യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബന്ധു പൊലീസ് പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പിടിയിലായത്. കൂലിപ്പണിക്ക് പോകുന്ന ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങൾ നൽകിയാണ് സ്വന്തം വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസ മാണ് ആദ്യമായി ഇയാൾ…

തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും തൃക്കാക്കര നഗരസഭയിൽ പോകുമെന്ന് അജിത തങ്കപ്പൻ

തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും നാളെയും തൃക്കാക്കര നഗരസഭയിൽ പോകും. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർക്കുമെന്നും അജിത തങ്കപ്പൻ പറഞ്ഞു. തൃക്കാക്കര നഗരസഭാ ചേംബറിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ്…

കേരളത്തിൽ സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കും : മുഖ്യമന്ത്രി

കേരളത്തിൽ അധികം വൈകാതെ തന്നെ സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേന ആയി കേരള പൊലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് സൈബർ ഡോമിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക…

പണിക്കൻകുടി കൊലപാതകം; യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ് മോ‍ർട്ടം റിപ്പോ‍ർട്ട്

പണിക്കൻകുടി കൊലപാതകത്തിൽ നിർണായകമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ മൂന്ന്…

ജീവനക്കാരിയെ പീഡിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

ജീവനക്കാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി. അബ്ബാസിനെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കിയത്. തന്നെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലി സ്ഥലത്ത് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ്…

സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസ്; മുഖ്യ പ്രതി സലീം പിടിയില്‍

സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ മുഖ്യ പ്രതി സലീം പൊലീസ് പിടിയിലായി. ഇയാള്‍ കണ്ണാടക, കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസിലും പങ്കാളിയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബംഗ്ലൂരു ഹൈദ്രബാദ് തുടങ്ങിയിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. കോഴിക്കോട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സലീമിനെ കസ്റ്റഡിയില്‍ വാങ്ങും. കേരളം,​ കർണാടക,​ തെലങ്കാന,​ തമിഴ്നാട് സംസ്ഥാനങ്ങളിലായി…