Flash News
Archive

Tag: Kerala Police

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി

ഇടുക്കി പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്‍റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സിന്ധുവാണ് മരിച്ചത്. അയൽവാസിയായ ബിനോയ്‌ ഒളിവിലാണ്. സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപകമായ പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ഒളിവില്‍ പോയ…

പോക്സോ കേസ്; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

പോക്സോ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പിടിയിലായി. കണ്ണൂർ വടക്കേ പൊയിലൂരിലെ വി പി വിഷ്ണുവാണ് അറസ്റ്റിലായത്. പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. തൃപ്പങ്ങോട്ടൂരിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെയാണ് നിരന്തരമായി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന വിഷ്ണു കഴിഞ്ഞ ജൂൺ മാസം ആദ്യം വീട്ടിൽ നിന്നും…

തൃക്കാക്കര നഗരസഭയിലെ പ്രതിഷേധം; ചെയർപേഴ്സണ് സംരക്ഷണം നൽകാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി

തൃക്കാക്കര നഗരസഭയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതി നോട്ടീസ്. ചെയർപേഴ്സണ് സംരക്ഷണം നൽകാത്തതിൽ വിശദീകരണം ചോദിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചെയർപേഴ്സന്റെ ചേംബറിന് മുൻപിൽ കൗൺസിലർമാരുടെ ഉപരോധം ഇന്നും തുടരുമെന്നാണ്…

ചേവായൂരില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍ കണ്ടെത്തി

ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവര്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്. ജൂലൈയിലാണ് 21 വയസ് പ്രായമുളള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന്…

ഗോള്‍ഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ്: പ്രതിയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കുറ്റ്യാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കുറ്റ്യാടി സി.ഐ- ടി.പി. ഫര്‍ഷാദ് അറിയിച്ചു. ജൂവലറി ഉടമയും ലീഗ് നേതാവുമായ വി.പി. സമീറാണ് സംഭവത്തില്‍ പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌…

വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ ചന്ദനമരം മുറിച്ചുകടത്തിയ രണ്ടുപേര്‍ പിടിയില്‍

വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ വരദൂര്‍ മാരിയമ്മന്‍ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കമ്പളക്കാട് സ്വദേശികളായ ബാലന്‍, മോഹനന്‍ എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. വയനാട് കലക്ട്രേറ്റ് വളപ്പിലെ ചന്ദന മരം മുറിച്ച സംഭവത്തിന് പിന്നിലും ഇവരാണെന്നാണ് സൂചന. കൂടുതല്‍ ചോദ്യംചെയ്യലിനായി കല്‍പ്പറ്റ സി ഐ യുടെ നേതൃത്വത്തിലുള്ള ഇവരെ കസ്റ്റഡിയില്‍…

ഭവനനിർമ്മാണ ഫണ്ടിൽ ക്രമക്കേട്; മലപ്പുറത്ത് മുൻ പട്ടികജാതി വികസന ഓഫീസർ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പിനെ തുടന്ന് പട്ടികജാതി വികസന ഓഫീസറെ അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ബ്ലോക്ക് മുൻ പട്ടികജാതി വികസന ഓഫീസർ എ സുരേഷ് കുമാറിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന നിർമാണ ധനസഹായ ഫണ്ടിൽ പദ്ധതി വിഹിതമായി നൽകേണ്ട 37,50,000 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു കേസ്.

കണ്ണൂരിൽ ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട്…

മകളെ അരുൺ കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിഷേധിച്ചതിനെ തുടർന്ന്; നെടുമങ്ങാട് കൊല്ലപ്പെട്ട യുവതിയുടെ അമ്മ

മകളെ അരുൺ കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിഷേധിച്ചതിനെ തുടർന്ന്; നെടുമങ്ങാട് കൊല്ലപ്പെട്ട യുവതിയുടെ അമ്മ വിവാഹ അഭ്യർത്ഥന നിഷേധിച്ചതാണ് മകളെ അരുൺ കൊലപ്പെടുത്താൻ കാരണമെന്ന് നെടുമങ്ങാട് കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞു. അരുൺ മോഷണ കേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹ ആലോചന നിരസിച്ചത്. ഒരിക്കൽ പ്രതി അരുൺ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മോളുടെ മാലയും മൊബൈലും…

അശ്ലീല പരാമർശങ്ങളുമായി നഗരസഭാംഗങ്ങൾക്ക് ഊമക്കത്തുകൾ; 3 പേർക്കെതിരെ കേസ്

അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ചെങ്ങന്നൂർ നഗരസഭാംഗങ്ങൾക്ക് ഊമക്കത്തുകൾ അയച്ച സംഭവത്തിൽ കൗൺസിലറും മുൻ കൗൺസിലറും ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ നഗരസഭയിലെ കേരള കോൺഗ്രസ് കൗൺസിലർ ബി. ശരത്ചന്ദ്രൻ (36), ബിജെപി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റും നഗരസഭാ മുൻ കൗൺസിലറുമായ കീഴ്ചേരിമേൽ കല്ലൂരേത്ത് ബി.ജയകുമാർ (51), കരിപ്പാലിൽ എം.ജി.ജയകൃഷ്ണൻ (45) എന്നിവർക്കെതിരെയാണു കേസ്. കഴിഞ്ഞ…

വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ്: ട്രാവൽസ് ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കിയാണ് ഇരിക്കൂർ പൊലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രമുഖ ലാബുകളുടെയടക്കം ലെറ്റർ ഹെഡ് ഉപയോഗിച്ച്…

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്ന് പ്രതികൾക്കായി പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട് മാസത്തോളമായി ഒളിവില്‍ തുടരുന്നത്. കോഴിക്കോട് സ്വദേശികളായ ഷബീർ, ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർക്കായി അന്വേഷണസംഘം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇവർക്കായാണ് ലുക്ഔട്ട് നോട്ടീസ് ഇറക്കുക. ലുക്ഔട്ട് സർക്കുലർ നേരത്തെ നല്‍കിയിരുന്നു. നല്ലളം സ്വദേശിയായ…

അട്ടപ്പാടിയിൽ ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണന്‍ (34) ആണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്. മശണന്റെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ചയായി യുവാവിനെ കാണാനില്ലായിരുന്നു.

ഗ്യാസ് സിലണ്ടറിന് തീ കൊടുത്ത ശേഷം 57 കാരന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

പൂട്ടി കിടന്ന വീടിനുള്ളില്‍ ഗ്യാസ് സിലണ്ടറിന് തീ കൊടുത്ത ശേഷം 57 കാരന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശി രാജേന്ദ്രന്‍ ആണ് ആത്മഹത്യ ചെയ്തത്. വര്‍ക്കല കണ്ണമ്പ ബിന്ദു വിശ്വനാഥന്റെ പൂട്ടി കിടന്ന വീട്ടില്‍ ആണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത്. ബിന്ദുവിന്റെ ബന്ധു ആണ് രാജേന്ദ്രന്‍ എന്നും ഈ വീട്ടില്‍ സ്ഥിരം…

കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്: സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു. കോര്‍പറേഷന്‍ ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പുകാർക്കെതിരെ കർശന നടപടി വേണമെന്ന് മേയർ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു. സ്വകാര്യ വെബ്സൈറ്റിലാണ് കോഴിക്കോട് കോര്‍പറേഷനില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവുണ്ടെന്നു കാട്ടി പരസ്യം…

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അന്വേഷണസംഘം പ്രതിയെ സംഭവ സ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന അസം സ്വദേശികളായ കുടുംബത്തെ കാണാൻ പോയി….

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതികള്‍…

ശാന്തൻപാറ കൊലപാതകം; മണിയുടെ സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി ശാന്തൻപാറ ചൂണ്ടലിൽ വണ്ടൻമേട് സ്വദേശി മണി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മണിയുടെ ഒപ്പം താമസിച്ചിരുന്ന പ്രകാശ് ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തമിഴ്‌നാട്ടിലെ ഗുഡല്ലൂരിൽ നിന്നുമാണ് പ്രകാശിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് മണിയുടെ മൃതദേഹം വീടിനകത്തുനിന്ന് കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന…

ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്

ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കോളേജ് അധ്യാപികയുടെ പരാതിയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപകനായ രാജീവാണ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ മുന്നില്‍നിന്നതെന്ന് അധ്യാപിക പറഞ്ഞു.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന നടന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിമാത്രമാണെന്നാണ് പൊലീസ് അറിയിച്ചത്. നിലവിൽ രണ്ട് പേർ അറസ്റ്റിലായ കേസിൽ, ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. പ്രതികളുടെ യാത്രാ രേഖകളും ബാങ്കിടപാട് വിവരങ്ങളും പൊലീസ്…

16-കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പൊലീസ്

മണ്ണാര്‍ക്കാട്ട് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പൊലീസ്. കേസില്‍ പ്രതിയായ ജംഷീറിനെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ക്കെതിരേ വധശ്രമം, അതിക്രമിച്ചുകയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ജംഷീര്‍ 16 വയസ്സുകാരിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. നിലവിളി…

കുണ്ടറ പീഡന കേസ്; മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്

കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. പീഡനപരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം ‘നല്ലരീതിയിൽ പരിഹരിക്കണം” എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമർശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ശബ്ദതാരാവലി…

തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

ഇടുക്കി ശാന്തൻപാറക്ക് സമീപം ചൂണ്ടലിൽ തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടന്മേട് കടശ്ശിക്കടവ് സ്വദേശി മണി ആണ് മരിച്ചത്. മണിയുടെ നെറ്റിയിൽ കമ്പുകൊണ്ടുള്ള അടിയേറ്റ മുറിവുണ്ട്. കൊലപാതകണമാണെന്നാണ് പൊലീസിന്‍റെ നിഗമം. മണിക്കൊപ്പം താമസിച്ചിരുന്നയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.. മണിയോടൊപ്പം താമസിച്ചിരുന്ന എട്ടാം മൈൽ പാമ്പുപാറ സ്വദേശി പ്രകാശാണ് കൊല നടത്തിയതെണെന്നാണ് പൊലീസിൻറ പ്രാഥമിക…

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍…

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി പുരുഷോത്തമനാണ് അറസ്റ്റിലായത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കേസില്‍ രണ്ടാം പ്രതിയായ കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു. സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്ററും സീലുമുള്‍പ്പെടെ ഉപയോഗിച്ചാണ്…