Flash News
Archive

Tag: Kerala Police

വീട്ടില്‍ വിരുന്നുവരുമ്പോഴെല്ലാം മരുമകന്‍ മോഷണം നടത്തുന്നു; പരാതിയുമായി ഭാര്യയുടെ അച്ഛന്‍

മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നുവെന്ന് പൊലീസിന് ഭാര്യയുടെ അച്ഛന്റെ പരാതി. സംഭവത്തില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയായ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡാണ് സംഭവമുണ്ടായത്. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്‌ഐ സാജു തോമസും സംഘവും…

വാട്ടർഅതോറിറ്റിയുടെ ജെസിബി മോഷ്ടിച്ച പ്രതി അറസ്റ്റിൽ

തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് പിടികൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യാർഡിൽ സൂക്ഷിച്ചിരുന്ന ജെസിബി മോഷ്ടിച്ച് കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബിയാണ് മോഷണം പോയത്. ഓണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ അവധിയിലായിരുന്ന…

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

അ​സം സ്വ​ദേ​ശി​നി​യായ യുവതിയുടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ല്‍ കാ​ര്‍ വാ​ഷ് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന റ​ഷീ​ദു​ല്‍ ഹ​ഖി​നെ​യാ​ണ്​ (27) പൊലീസ് പി​ടി​കൂ​ടി​യ​ത്. അ​സ​മി​ല്‍ ഇ​യാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി​യ…

സോഷ്യൽ മീഡിയ വ​ഴി പ​രി​ച​യ​പ്പെ​ട്ട 17-കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം; യു​വാ​വ് അ​റ​സ്റ്റി​ൽ

സോഷ്യൽ മീഡിയ വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണാ​പു​രം പ​ന്തം പ്ലാ​വി​ൽ വീ​ട്ടി​ൽ മു​നീ​ർ ഇ​ക്ബാ​ൽ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ര​ണ്ടു​മാ​സം മുൻപാണ് യു​വാ​വ് നവമാധ്യമത്തിലൂടെ പ​രി​ച​യം സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ 15നു…

സ്ത്രീപീഡന കേസിൽ ഇരട്ടനീതി; അതിക്രമം ചോദ്യം ചെയ്തയാള്‍ക്കെതിരെ നടപടി

കൊല്ലത്ത് യുവതിക്കു നേരെയുണ്ടായ അതിക്രമത്തിൽ വിചിത്ര നടപടിയുമായി പൊലീസ്. യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാതെ അതിക്രമം ചോദ്യം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പൊലീസിനെതിരെ പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. കൊല്ലം രാമന്‍കുളങ്ങരയില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍ അനന്തുവിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്….

വിവാഹ ദിവസം മോഷണം; ഭർതൃവീട്ടിൽ നിന്ന് വധുവിന്റെ നാൽപത് പവൻ സ്വർണം കവർന്നു

വിവാഹ ദിവസം വൈകിട്ട് ഭർതൃവീട്ടിൽ നിന്ന് വധുവിന്റെ നാൽപത് പവൻ സ്വർണം മോഷണം പോയി. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണ് നഷ്ടമായത്. ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കൺവൻഷൻ സെന്ററിൽ സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു…

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രതികളെ ബാങ്കില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കേസിലെ ഒന്നാംപ്രതിയാണ് സുനില്‍കുമാര്‍. ഭരണസമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ ഇയാള്‍ പലര്‍ക്കും ബാങ്കില്‍ അംഗത്വം നല്‍കിയെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവില്‍…

ലൈംഗികാധിക്ഷേപം: ഹരിത അംഗങ്ങളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്തു

ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ് എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന്…

ഭാര്യയെ വെട്ടിക്കൊന്ന കേസ്; പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തൂങ്ങിമരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15 നാണ് ഇയാൾ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നത്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. മീനയുടെ അമ്മയുടെ ഒപ്പമാണ്…

കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാക്കളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ

കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങളാണ് ഇക്കൂട്ടർ തട്ടിയെടുത്തത്. ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പണം നഷ്ടമായവർ നൽകിയ പരാതിയിൽ മലപ്പുറത്ത് ഒരാൾ പിടിയിലായി. സിയാലിന്റെ ഓഫർ ലെറ്റർ അടക്കം നൽകി ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം എന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ്…

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; പത്തരക്കിലോ കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്തരക്കിലോ കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ പിടിയിലായി. വിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനക്കിടയില്‍ എക്‌സൈസ് പിടികൂടിയത്. വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ വീട്ടില്‍ അമീര്‍ (36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടില്‍ വീട്ടില്‍ അഷ്‌റഫ് (43), തമിഴ്നാട് തേനി വടക്കുതറ വീഥിയില്‍ മുരുകേശ്വരി (45) എന്നിവരെയാണ് പിടിയിലായത്….

കെഎസ്എഫ്ഇ ചിട്ടിക്ക് വ്യാജ പ്രമാണം നല്‍കി വായ്പാ തട്ടിപ്പ്: പ്രതി പിടിയില്‍

കെഎസ്എഫ്ഇയുടെ ഏഴ് ബ്രാഞ്ചുകളില്‍ നിന്ന് ചിട്ടി തുടങ്ങിയ ശേഷം വ്യാജ പ്രമാണം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള വീട്ടില്‍ രാജനെ ( 42 ) യാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഏറെ നാളായി ഒളിവില്‍ കഴിഞ്ഞു വരവെയാണ് അറസ്റ്റ്. കെഎസ്എഫ്ഇയുടെ വിവിധ…

ആനക്കയം ബാങ്ക് ക്രമക്കേട്; പണം നഷ്ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു

ആനക്കയം സര്‍വ്വിസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറരകോടിയോളം രൂപയാണ് നഷ്ടമായത്. നാളത്തെ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പൊലീസ് സാന്നിധ്യത്തില്‍ ഉറപ്പ് കിട്ടിയതിനെതുടര്‍ന്നാണ് നിക്ഷേപകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ആനക്കയം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കില്‍ തുക രേഖപ്പെടുത്തി…

ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കോൺട്രാക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി എൻവി സീമയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ മൂന്ന ലക്ഷം രൂപയ്ക്കാണ് സീമ ക്വട്ടേഷൻ നൽകിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്ക് എതിരാക്കി പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം….

ഇ–ബുൾജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം; പൊലീസ് ഇന്ന് കോടതിയിൽ ഹർജി സമർപ്പിക്കും

യൂട്യൂബ് വ‍്‍ളോഗര്‍മാരായ ഇ–ബുൾജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച് ജില്ലാ സെഷൻസ്‌ കോടതിയിൽ പൊലീസ് ഇന്ന് ഹർജി നൽകും. പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ്‌ ഹർജി സമർപ്പിക്കുക. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച വ‍്‍ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാൽ…

മാനസ കൊലപാതകം; അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രഖിലിന് തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ എന്നിവരെയാണ് കോതമംഗലം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രഖിലിന്റെ…

ചാലക്കുടിയിൽ കഴുത്തിൽ കത്തിവച്ച് കവർച്ച; പ്രതിയെ പിടികൂടി നാട്ടുകാർ

ചാലക്കുടിയിൽ കഴുത്തിൽ കത്തിവച്ച് സ്ത്രീയുടെ മാല കവർന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സ്വകാര്യ ഇൻഷുറൻസ് ഏജന്റിന്റെ ഓഫീസിൽ കയറി മാല പിടിച്ചുപറിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി മനു കുര്യനാണ് പിടിയിലായത്. അതേസമയം ഇയാൾ തട്ടിയെടുത്ത മാല മുക്കുപണ്ടമായിരുന്നു. ഇൻഷുറൻസ് ഏജന്റായ സിന്ധു ജോസഫിന്റെ മാലയാണ്…

കടം കൊടുത്ത 250 രൂപ തിരികെ ചോദിച്ചു; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കടം കൊടുത്ത 250 രൂപ തിരിച്ചുചോദിച്ചതിന് പയ്യന്നുരിൽ യുവാവിനെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ കവ്വായിലെ ഇടച്ചേരിയന്‍ സന്തോഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് കവ്വായി സ്വദേശിയായ കുമാരന്‍റെ മക്കളായ അനൂപ്, അനീഷ് എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. സഹോദരന് വെട്ടാനായി സന്തോഷിന്‍റെ കൈകള്‍ പിടിച്ചുവച്ചത് അനീഷായിരുന്നു. സന്തോഷിന്‍റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു….

മുട്ടില്‍ മരംമുറിക്കല്‍; 29 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ 29 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആദിവാസികളെയും കര്‍ഷകരെയുമാണ് ഒഴിവാക്കിയിരിക്കുന്നത്. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം കേസിലെ പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്….

മാനസ കൊലക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മാനസ കൊലപാതകക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെ കേരളത്തിലെത്തിച്ചിരിന്നു. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രഖിലിന് പരിശീലനം നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. കേസിലെ രണ്ട്, മൂന്ന് പ്രതികളായ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് വിമാന മാർഗം കൊച്ചിയിലെത്തിച്ചത്.പ്രതികളെ ആലുവ റൂറൽ എസ്.പി…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതികള്‍ രംഗത്ത്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഭരണ സമിതിക്കെതിരെ കേസിലെ പ്രതികള്‍ രംഗത്തെത്തി. ഭരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസിലെ പ്രതികളായ ബിജോയ്, സുനില്‍കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് തട്ടിപ്പില്‍ ബിജു കരിം, ജില്‍സ്, റെജി അനില്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഭരണസമിതിക്കെതിരെ…

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല ; പൊലീസ് 500 രൂപ പിഴ ചുമത്തി

ഹെല്‍മറ്റ് ഇല്ലാതെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരുന്നതിന് യുവാവിന് പൊലീസ് 500 രൂപയുടെ പിഴ ചുമത്തി. പൊലീസ് മലപ്പുറം സ്വദേശിയായ റമനിഷ് പോറ്റശ്ശേരിക്ക് പിഴ ചുമത്തിയിരിക്കുന്നത് വീടിന്റെ പരിസരത്ത് ദിവസങ്ങളായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നത് കൊണ്ടാണ്. മലപ്പുറത്ത് വിചിത്രമായ ഈ ‘നിയമലംഘനം’ നടത്തിയതിന് പിഴ ചുമത്തിയിരിക്കുന്നത് തിരുവനന്തപുരം റൂറല്‍ പൊലീസ് ആണ് എന്നത്…

ദളിത് യുവാവിന് എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനം; ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് എക്സൈസ്

കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സെബിൻ ചികിത്സയിലാണ്. ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് മട്ടന്നൂർ എക്സൈസിന്‍റെ വിശദീകരണം. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി സെബിന്‍റെ…

മണ്ണാര്‍ക്കാട് ഗർഭിണി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മണ്ണാർക്കാട് ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഇരുവര്‍ക്കുമെതിരെ ചുമത്തി. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള…

വിതുരയിൽ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതികൾ പിടിയിൽ

തിരുവനന്തപുരത്ത് വിതുരയിൽ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതികൾ പിടിയിലായി. വിതുര സ്വദേശികളായ നിഷാദ്, അരുൺ ജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിതുര താലൂക്കാശുപത്രിയിലെ ജീവനക്കാരിയെയും ഒരു കോളേജ് വിദ്യാർതഥിനിയെയുമാണ് ഇവർതടഞ്ഞുനിർത്തി ഉപദ്രവിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ ഇവർ യുവതികളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. നാട്ടുക്കാരാണ് സ്ത്രീകളെ രക്ഷിച്ചത്….