Flash News
Archive

Tag: Kerala Police

നാല് പേര്‍ കൂടി നിന്നതിന് 2000 രൂപ പിഴ ; സാധുക്കളെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത് എന്ന് പഞ്ചായത്ത് പ്രസിഡന്റ്

കൊവിഡ് – ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന്റെ പിഴചുമത്തലിന് ഇരയാകുന്ന സാധാരണക്കാരെ കുറിച്ച് പ്രതികരിച്ച് മലപ്പുറം പെരിന്തല്‍മണ്ണയിലെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം. തന്റെ വാര്‍ഡായ ചാമപ്പറമ്പിലെ ഒരു വൃദ്ധവ്യാപാരി നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് സലീം തന്റെ പ്രതികരണം അറിയിച്ചത്. സലീം കുറിപ്പിന് ഒപ്പം പൊലീസ് വ്യാപാരിയോട് ആവശ്യപ്പെട്ട 2000 രൂപയുടെ പിഴയുടെ…

മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ വകയില്‍ മേരി ചേച്ചിക്ക് എന്റെ വക 100 രൂപ : അഡ്വ. ഹരീഷ് വാസുദേവന്‍

അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. ‘നീതിന്യായ വ്യവസ്ഥ ഭീതിയോ, പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്നിസബിള്‍ ഒഫെന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍ അപ്പോള്‍…

കോതമംഗലം കൊലപാതകം: മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു തവണ നെഞ്ചിന് താഴെയും രണ്ട് തവണ തലയ്ക്കും വെടിയേറ്റു. തലയ്ക്ക് വെടിയേറ്റതാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം തോക്കിന്റെ ഉറവിടം തേടി അന്വേഷണ സംഘം ബീഹാറിലെത്തി. മാനസയെ കൊലപ്പെടുത്തിയ രഖിലിന് ബീഹാറില്‍ നിന്നാണ് തോക്ക് ലഭിച്ചതെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഖില്‍ 8 ദിവസം…

പരീക്ഷ പേപ്പർ മോഷണം പോയ സംഭവം; പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി

കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയ സംഭവത്തിൽ പൊലീസ് പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകരുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും ഉത്തര കടലാസുകൾ മോഷ്ടിച്ചതാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. ചില അധ്യാപകരുടെ നിർദേശ പ്രകാരമാണ് പരീക്ഷ പേപ്പർ മാറ്റിയതെന്നും, ഇതിൽ ഗൂഢാലോചന നടന്നുവെന്നുമാണ് പൊലീസിന് ലഭിച്ച…

പാലക്കാട് മണ്ണാർക്കാട് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്തിന് സമീപം മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി. ഇരുപത്തിയെട്ട് ​ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് പിടിയിലായത്. രാവിലെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികൾ നേരത്തെയും അബ്ക്കാരി കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണം; ലോക് ഡൗൺ ഇളവുകൾക്ക് പൊലീസ് ശുപാർശ

വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണമെന്ന് പൊലീസിന്റെ ശുപാർശ. സംസ്ഥാനത്തെ വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണമെന്നും ശുപാർശയിൽ പരാമർശിക്കുന്നു. ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ആൾക്കൂട്ടം നിയന്ത്രിക്കാനാകില്ല. ഇളവ് അനുവദിക്കുന്ന മേഖലകളിൽ ആൾക്കൂട്ട നിയന്ത്രണങ്ങൾ വേണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ…

കൊടകര കുഴല്‍പ്പണക്കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി കേരളാ പൊലീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ചെലവഴിച്ചത് 41.4 കോടി രൂപയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണസംഘം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചോ എന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപി ചെലവഴിച്ചത് 41.4 കോടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പട്ടിമറിക്കാൻ കാരണമായോ എന്ന് പരിശോധിക്കണം. ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻകം ടാക്ക് സ്…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 24 പേര്‍ക്ക് ഒരേ ആധാരത്തിൽ രണ്ടില്‍ അധികം വായ്പകൾ നൽകി

തൃശ്ശൂര്‍ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തായി. 24 പേര്‍ക്ക് ഒരേ ആധാരത്തിൽ രണ്ടില്‍ അധികം വായ്പകൾ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണുള്ളത്. പതിനൊന്ന് പേര്‍ക്ക് 50 ലക്ഷത്തിന് മുകളിലാണ് വായ്പ നൽകിയത്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ…

കൊടകര കള്ളപ്പണ കവർച്ച കേസ്; അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് റിപ്പോർട്ട് നൽനൽകുന്നത്. കൊടകര കള്ളപ്പണ കവർച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറുന്നത്. കാെടകരയിൽ 25 ലക്ഷം രൂപയും കാറും കവർച്ച…

വിസമയ കേസ്; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

വിസമയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഭർത്താവുമായ കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്നാണ് കിരൺ കുമാറിന്‍റെ വാദം. മരണസമയത്തോ അതിന് മുൻപോ താൻ വിസ്മയെ മർദ്ദിച്ചതായി തെളിവുകളില്ലെന്നും. ചില മുൻകാല സംഭവങ്ങളുടെ പേരിലാണ് തന്നെ പ്രതിയാക്കിയത് എന്നും കിരൺ കുമാർ ഹൈക്കോടതിയിൽ നൽകിയ…

കൊടകര കുഴല്‍ പണ കേസ് ഇഡി അന്വേഷിക്കണം; ശുപാര്‍ശയുമായി കേരള പൊലീസ്

കൊടകര കുഴല്‍ പണ കേസില്‍ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് നാളെ റിപ്പോര്‍ട്ട് സമർപ്പിക്കും. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാര്‍ശ. കൊടകര കുഴല്‍ പണ കേസിലെ കുറ്റപത്രത്തിനൊപ്പം മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു. ആദായ നികുതി…

വളർത്ത് മൃഗങ്ങളെ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വര്‍ക്കല സ്വദേശി പൊലീസ് പിടിയില്‍

എറണാകുളത്ത് വളർത്ത് മൃഗങ്ങളേയും പക്ഷികളേയും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിലായി. വർക്കല സ്വദേശി മുഹമ്മദ്‌ റിയാസ് ആണ് പിടിയിലായത്. ഗ്രെ പാരറ്റ് തത്തകളെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുനമ്പം സ്വദേശിയില്‍ നിന്ന് 18,000 രൂപ തട്ടിയ കേസിൽ ആണ് അറസ്റ്റ്. സമാന വിഷയത്തില്‍ ഇയാള്‍ക്കെതിരെ മുമ്പുംകേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ നൂറിലധികം പരാതികൾ…

വലിച്ചെറിയപ്പെടേണ്ടത് കാക്കിയിട്ട ചിലരുടെ ഉളളിലെ ധാർഷ്ട്യമാണ് : എം എ നിഷാദ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രിയോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം സമൂഹമാധ്യമങ്ങളില്‍ അടക്കം ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പാരിപ്പള്ളി പരവൂർ റോഡിൽ ഇവര്‍ മീൻ കച്ചവടം നടത്തവെയാണ് പൊലീസിന്റെ ഈ നടപടി. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന് പിന്നാലെ പൊലീസിന് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ എം.എ നിഷാദ്. എം.എ നിഷാദിന്റെ ഫേസ്ബുക്ക്…

ശ്രദ്ധേയമായി ‘എടാ വിളി’ ക്യാമ്പയിൻ

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലും, നിയന്ത്രണങ്ങളിലും ബുദ്ധിമുട്ടിയിരിക്കുകയാണ് ജനം. ഇതിനിടയിൽ ആവശ്യമില്ലാതെ ജനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മത്സ്യവിൽപ്പന നടത്തിയ സ്ത്രിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പുറത്തുവന്ന വീഡിയോ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ‘തരുന്ന ബഹുമാനമേ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളു’ എന്ന അടിക്കുറിപ്പോടെ പൊലീസിനെതിരെയുള്ള ‘എടാ വിളി’…

ആറന്മുളയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തുക്കള്‍ പിടിയിൽ

ആറന്മുളയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കായംകുളം സ്വദേശി ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് ആറന്മുളയില്‍ പതിമൂന്ന് വയസുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി….

കൊടകര കു‍ഴൽപ്പണ കേസ്; തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

കൊടകര കു‍ഴൽപ്പണ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിലാണ് അന്വേഷണം നടത്തുക. ധർമരാജൻ കൂടുതൽ പണം എത്തിച്ചെന്ന കണ്ടെത്തൽ പരിശോധിക്കും. ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. കോന്നിയിലെ പഞ്ചായത്തംഗങ്ങൾക്ക് പണം വിതരണം ചെയ്തതും പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് തെരഞ്ഞെടുപ്പ്…

പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്ന സംഘം പിടിയിൽ

പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും തട്ടിപ്പറിക്കുന്ന സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് പിടികൂടി. തൃശൂർ സ്വദേശിയായ മധ്യവയസ്കനും അടുത്ത ബന്ധുവുമാണ് അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത്. പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വർണമോതിരവും, മൊബൈൽഫോണുകളും പ്രതികൾ കവർച്ച ചെയ്തു. കൂടാതെ ഇവരിൽ നിന്നും എടിഎം കാർഡുകളും പിൻ നമ്പറും കൈവശപ്പെടുത്തി,…

പാലക്കാട് 150 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ ആണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ വയനാട് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.സുൽത്താൻ ബത്തേരി സ്വദേശി അബ്ദുൾ ഖയിം, കൽപ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്. ആലത്തൂർ ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികൾ കഞ്ചാവ്…

കള്ളനോട്ട് നിർമ്മാണം; മുഖ്യപ്രതി മധുസൂദനൻ പൊലീസ് പിടിയിൽ

എറണാകുളം ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണം നടത്തിയ കേസിലെ മുഖ്യപ്രതി മധുസൂദനൻ കസ്റ്റഡിയിൽ. ഒളിവിൽ പോയ മധുസൂദനനെ അങ്കമാലിയിൽ നിന്നാണ് പൊലീസിന്റെ വലയിൽ കുടുങ്ങി. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസൂദനനായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി…

സംസ്ഥാനത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; ആറുപേർ പിടിയിൽ

എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. ഇവിടെ പൊലീസ് റെയ്‌ഡ് നടത്തുകയാണ്. സംഘത്തിലെ ആറുപേർ പൊലീസ് പിടിയിലായി. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിരുന്നതായും പൊലീസ് അറിയിച്ചു. വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട്…

ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച കാർ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കർണ്ണാടക രജിസ്ട്രേഷനിൽ ഉള്ള KA 02 AA 8239 വാഹനമാണ് പിടികൂടിയത്. ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്….

അനന്യയുടെ ആത്മഹത്യ; ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും

ട്രാന്‍സ് യുവതി അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് ഡോക്ടറുടെ മൊഴി എടുക്കും. അനന്യയുടെ സര്‍ജറി ചെയ്ത റെനെ മെഡിസിറ്റിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ്…

അനന്യ കുമാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. ഇക്കാര്യങ്ങളടക്കം പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ചികിൽസാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി…

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവം: പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റി: വനിതാ കമ്മീഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച സംഭവിച്ചതായി വനിതാ കമ്മീഷന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത്ത് സിഐയോട് ഈ മാസം 29ന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വ്യക്തമാക്കി. കൊച്ചി ചളിക്കവട്ടത്തെ വീട്ടിലെത്തി പരാതിക്കാരിയെയും പിതാവിനെയും സന്ദര്‍ശിച്ച ശേഷമാണ്…

കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു. ഹവാല ഇടപാട് വിശദാശങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് തുടങ്ങിയ വിവിധ ഏജൻസികൾക്ക് ഉടൻ നൽകും. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി നൽകുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ്…