Flash News
Archive

Tag: Kerala Police

ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ക്ഷേത്രത്തിൽ നിന്ന് വിശ്വാസികൾ വാങ്ങുന്ന സ്വർണ്ണം , വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കിൽ അടയ്ക്കേണ്ട ചുമതല പഞ്ചാബ് നാഷണൽ…

ഫോൺ വിളി വിവാദം: എ.കെ ശശീന്ദ്രനെതിരെ കേസെടുക്കില്ല

പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല. ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് അറിയിച്ചു. യൂത്ത് ലീഗിന്റെ പരാതിയിൽ ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്താൽ നിലനിൽക്കില്ല എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി…

സൈബറിടങ്ങളിലെ ചതിക്കുഴികള്‍ ഓര്‍മ്മപ്പെടുത്തി കേരള പൊലീസിന്റെ ഹ്രസ്വചിത്രം

സൈബറിടങ്ങളിലെ ചതിക്കുഴികളെയും ഓണ്‍ലൈന്‍ തട്ടിപ്പുകളെയും കരുതിയിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രം കേരള പൊലീസ് പുറത്തുവിട്ടു. ചതിക്കുഴിയില്‍ വീണുപോകാതെ, ജീവിതം അവസാനിപ്പിക്കാതെ പൊലീസില്‍ യഥാസമയം പരാതിപ്പെടാനാണ് ചിത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സംഭാഷണങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ശബ്ദത്തിലൂടെ കഥ നമുക്ക് കേള്‍ക്കാന്‍ കഴിയും. കുടുംബസ്ഥനായ ഒരു വിരമിച്ച കേണല്‍ ഫേസ്ബുക്കിലൂടെ…

പാലക്കാട് അട്ടപ്പാടിയിൽ രണ്ടു യുവാക്കളെ കുത്തിയ സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി

പാലക്കാട് അട്ടപ്പാടിയിൽ രണ്ടു യുവാക്കളെ കുത്തിയ സംഭവത്തിൽ പ്രതി ബാലാജി പൊലീസിൽ കീഴടങ്ങി. ഷോളയൂർ സിഐക്ക് മുന്നിൽ ഇന്നു രാവിലെയാണ് പ്രതി കീഴടങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പ്രതി രണ്ട് യുവാക്കളെ കുത്തിയത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ നാട്ടുകാർ പിടികൂടി…

‘വാക്സിന്‍ വിതരണത്തില്‍ ക്രമക്കേട്’; കൊല്ലത്ത് ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിൻ്റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ വനിതാ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. സി.പി.എം അനുഭാവികൾക്ക്…

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലത്ത് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വിളക്കുടി സ്വദേശിയും റെയിൽവേയിൽ ഉദ്യോഗസ്ഥനുമായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് ജയമോൾ മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ തർക്കം പതിവായിരുന്നു എന്നാണ് പ്രദേശവാസികൾ…

കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ്; നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ

കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാററുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23…

ഓൺലൈൻ ക്ലാസ് മറയാക്കിയുള്ള ചതിക്കുഴികൾ അന്വേഷിക്കാൻ പ്രത്യേക സംഘം; മലപ്പുറം ജില്ലാ പൊലീസ് മേധാവി

ഓൺലൈൻ ക്ലാസ് മറയാക്കിയുള്ള ചതിക്കുഴികൾ സംബന്ധിച്ച കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് അറിയിച്ചു. സൈബർ സെല്ലിലെയും സൈബർ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസുകൾ അന്വേഷിക്കുക. അധ്യാപകനെന്നോ, സുഹൃത്തെന്നോ ചമഞ്ഞ് വിദ്യാർത്ഥികളെ വിളിക്കുകയും, അവരിൽ നിന്ന് മോശം ചിത്രം തട്ടിയെടുത്ത് പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഈ…

ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ നേട്ടവുമായി കേരള പൊലീസ്

നവമാധ്യമങ്ങളിൽ തരംഗമായ കേരള പൊലീസ് മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. . ലോകത്ത് ഏറ്റവുമധികം ഫോള്ലോവെർസ് ഉള്ള സ്റ്റേറ്റ് പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോൾ വൺ മില്യൺ (പത്തു ലക്ഷം) ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇൻസ്റാഗ്രാം അക്കൗണ്ടെന്ന അപൂർവ നേട്ടം കേരള പൊലീസ് സ്വന്തമാക്കിയത്. രാജ്യത്തെ പ്രധാന പൊലീസ് സേനകളായ…

‘മിഷന്‍ സി’യിലെ ആ പ്രണയ ഗാനം ഒരുങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ടില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘മിഷന്‍ സി’ എന്ന ചിത്രത്തിലെ ‘പരസ്പരം’ എന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ഗാനം മികച്ച സ്വീകാര്യതയും നേടി. വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അപ്പാനി ശരത്, കൈലാഷ്, മേജര്‍ രവി, മീനാക്ഷി, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എന്നാല്‍…

ഈ മനോഹര ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയാല്‍ കേരളാ പൊലീസിന്റെ വക സമ്മാനം

ജനങ്ങളോടുള്ള സേവനത്തില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകളും, വിശേഷങ്ങളും, അറിയിപ്പുകളുമൊക്കെ പങ്കുവെച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ കേരളാ പൊലീസും നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രസകരമായ ഒരു ചിത്രമാണ് ഈ പോസ്റ്റിലെ പ്രധാന ആകര്‍ഷണം. നടുറോഡില്‍ പൊലീസ് വാഹനത്തിന് സമീപത്തായി…

കോതമംഗലത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിൽ

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കല്‍ സജി (46)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 2019 ല്‍ പോത്താനിക്കാട്…

പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്‍ററില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍…

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്തു; യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ചികിത്സ സഹായം തേടി 35 ലക്ഷം രൂപ തട്ടിയെടുത്ത യുവദമ്പതികളെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുള്ളശ്ശേരി നെല്ലായയിൽ താമസിക്കുന്ന ദമ്പതികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മഞ്ചേരി സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ചെർപ്പുളശ്ശേരി പൊലീസ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്. നെല്ലായ പേങ്ങാട്ടിരിയിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി…

ഓൺലൈൻ ​ഗെയിമുകൾ മരണക്കളിയായി മാറിയേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകൾ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും…

സംസ്ഥാന പൊലീസ് മേധാവിക്ക് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനെ തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. മെഡിക്കല്‍ കോളേജ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ കേഡറ്റുകളാണ് ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുത്തത്. സിറ്റി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വിഭാഗത്തിന്‍റേയും എസ്.പി.സി ഡയറക്ടറേറ്റിന്‍റേയും ഉപഹാരങ്ങളും സംസ്ഥാന പൊലീസ് മേധാവിക്ക് സമ്മാനിച്ചു. പത്തൊന്‍പതാം ബാച്ച്…

ലോക്ക്ഡൗണില്‍ ഭക്ഷണം നല്‍കി ; പാമ്പാടി പൊലീസുകാരെ വിട്ടുപിരിയാതെ കൊറോണി എന്ന നായ

ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം ലഭിക്കാതെ അലഞ്ഞുനടന്ന നായയ്ക്ക് നോണ്‍ വെജ് സഹിതം ഭക്ഷണം നല്‍കിയ പാമ്പാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ വിട്ടുപിരിയാതെ കൊറോണി എന്ന നായ. കൊറോണ കാലത്ത് തങ്ങള്‍ക്ക് അരികില്‍ എത്തിയ കൂട്ടുകാരി ആയതിനാലാണ് കൊറോണി എന്ന് പൊലീസുകാര്‍ തന്നെ ഇതിന് പേര് നല്‍കിയത്. ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് വാഹനപരിശോധന നടത്തുമ്പോള്‍ വാഹനത്തിനു ചുറ്റും…

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

വിസ്മയ കേസില്‍ പ്രതിയായ ഭർത്താവ് കിരണ്‍കുമാറിന് ജാമ്യമില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബി.എ.ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വാദം കേട്ട മജിസ്‌ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച…

രേഷ്മയെ കസ്റ്റഡിയില്‍ കിട്ടാന്‍ വൈകും; ജയിലില്‍ത്തന്നെ ചോദ്യം ചെയ്യാന് പൊലീസിന്റെ നീക്കം

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന അമ്മ രേഷ്മയെ കസ്റ്റഡിയില്‍ കിട്ടാന്‍ വൈകും. അതിനാല്‍ രേഷ്മയെ ജയിലില്‍ത്തന്നെ ചോദ്യംചെയ്യാനാണ് പൊലീസ് ശ്രെമിക്കുന്നത്. കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന സംഭവത്തില്‍ ഡി.എന്‍.എ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 22-നാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയില്‍ പോസീറ്റീവായതോടെ ഓണ്‍ലൈനായി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 14…

ആ​റു വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കമെന്ന് പൊലീസ്; അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ഇടുക്കി വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​കു​ളം എ​സ്റ്റേ​റ്റി​ലെ ആ​റു വ​യ​സു​ള്ള കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നാ​ണ് പൊലീസിന്റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി ആയ അ​ർ​ജു​ൻ എന്ന യുവാവ് അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണം…

നെടുമ്പാശ്ശേരിയില്‍ അനധികൃതമായി താമസിച്ച ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് അന്വേഷണമാരംഭിച്ചു

എറണാകുളം നെടുമ്പാശ്ശേരിയില്‍ അനധികൃതമായി താമസിച്ചിരുന്ന ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊളംബോ സ്വദേശി രമേഷിന് (37) എതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. നെടുമ്പാശേരി അത്താണി തേയ്ക്കാനത്ത് വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇയാള്‍. യാത്രാ രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷവും ഇയാള്‍ ഇവിടെ തങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പ്രാദേശിക സഹായം ചെയ്തു നല്‍കിയവരെക്കുറിച്ചും…

മുരിങ്ങൂർ പീഡനകേസ്; അഡ്വക്കറ്റ് ജനറൽ തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്തയച്ചു.

മുരിങ്ങൂർ പീഡനകേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്തയച്ചു. പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണിനയിൽ വരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി ഒളിമ്പ്യൻ മയൂഖ ജോണി പരസ്യമായി രംഗത്ത്…

നെയ്യാറ്റിന്‍കരയിലെ വൃദ്ധയുടെ മരണം; കൊലപാതകമെന്ന് സംശയം, മകൻ പൊലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ് നിഗപനം. ഇതുമായി ബന്ധപ്പെട്ട മകനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണ്. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമനടീച്ചറാണ് ബുധനാഴ്ച മരിച്ചത്. മകന്‍ വിപിൻദാസ് ശവപ്പെട്ടി വാങ്ങി വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പൊലീസിനെ വിളിച്ച് വരുത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക്…

കരിപ്പൂർ സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ക്വട്ടേഷൻ സംഘാംഗങ്ങളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി മുബഷിർ രണ്ടാം പ്രതി ഷുഹൈൽ മൂന്നാം പ്രതി സലിം, നാലാം പ്രതി മുഹമ്മദ് മുസ്തഫ, ആറാം പ്രതി ഫൈസൽ, എട്ടാം പ്രതി ഫയാസ്…

ഏജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റ സംഭവം; മുഖ്യപ്രതികളടക്കം 4 പേര്‍ പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീണ്‍, മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശല്യചെയ്യുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തത്. മറ്റു രണ്ടുപേര്‍ ഇവരെ രക്ഷപ്പെടാന്‍…